ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ പഞ്ചാബ് കിങ്‌സ് കളിക്കുന്ന മത്സരങ്ങളിൽ റൺ മഴ പെയ്യാറുണ്ട്. ഇന്ന് നടന്ന മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല.മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടന്ന മത്സരത്തിലും പഞ്ചാബ് കിങ്‌സ് 200 ന്ന് മുകളിൽ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ 200 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യത്തെ ടീമായി പഞ്ചാബ് കിങ്‌സ്.
20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.42 പന്തിൽ 82 റൺസ് സ്വന്തമാക്കിയ ലിയാം ലിവിങ്സ്റ്റോൺ ആണ് പഞ്ചാബിന്റെ ടോപ് സ്കോർർ. എന്നാൽ ലിവിങ്സ്റ്റന്റെ ഈ ഇന്നിങ്സിനെക്കാൾ ഇന്നിങ്സിന്റെ 19 മത്തെ ഓവറിൽ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബൗളേർ ജോഫ്രേ അർച്ചറിന്റെ ബോളിൽ മൂന്നു തുടരെ സിക്സറുകൾ സ്വന്തമാക്കിയത് ചർച്ചയാവുകയാണ്.
ഓവറിലെ ആദ്യത്തെ പന്ത്, അർച്ചറിന്റെ സ്ലോ ബോൾ ലോങ്ങ് വഴി ഗാലറിയിലേക്ക്.ഓവറിലെ രണ്ടാമത്തെ പന്ത് അർച്ചർ ഒരു ലെങ്ത് ബോൾ എറിയുന്നു.എന്നാൽ ആ പന്ത് ലിവിങ്സ്റ്റൺ ഗാലറിയിലേക്ക് എത്തിക്കുന്നു.തൊട്ട് അടുത്ത പന്ത് ഈ തവണ അർച്ചർ ഒരു ഷോർട്ട് ബോൾ എറിയുന്നു. എന്നാൽ ഈ തവണയും പന്ത് നിലം തൊടാതെ ഗാലറിയിലേക്ക്. തുടർച്ചയായ മൂന്നാമത്തെ സിക്സറും. ലിവിങ്സ്റ്റന്റെ ഈ കൂറ്റൻ അടികളുടെ മികവിൽ പഞ്ചാബ് കിങ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്.