ഏത് ഒരു ക്രിക്കറ്റ് മത്സരമാണെകിലും മത്സരത്തിലെ അവസാനത്തെ ഓവറിന് മുന്നേയുള്ള തൊട്ട് മുന്നത്തെ ഓവർ ക്യാപ്റ്റൻമാർ തങ്ങളുടെ ഏറ്റവും മികച്ച ബൗളേർക്ക് മാറ്റി വെക്കുന്നതായി പലപ്പോഴും ക്രിക്കറ്റ് ആരാധകർ ശ്രദ്ധിച്ചിട്ടുണ്ടാവാം. ക്രിക്കറ്റ് നീരിക്ഷകർ ഇത്തരത്തിൽ ഒള്ള ഈ ഓവറിനെ പെൻ അൾട്ടിമേറ്റ് ഓവർ എന്നാണ് വിളിക്കുന്നത്.
20 ഓവറുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ 19 മത്തെ ഓവറാണ് പെൻ അൾട്ടിമേറ്റ് ഓവർ.ഈ ഒരു കാരണം കൊണ്ട് തന്നെ ഈ ഓവർ തന്നെയാണ് പല കളികളുടെയും ഫലങ്ങൾ തീരുമാനിക്കുന്നത്.പല ബാറ്റർമാരും ബൗളേർമാരും കളി തിരിക്കുന്നതും ഇത്തരത്തിലുള്ള ഓവറുകളിലാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റാൻസ് മത്സരത്തിലും സംഭവിച്ചത് മറ്റു ഒന്നുമല്ല.അവസാന രണ്ട് ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 33 റൺസാണ്.
നോർത്ജേയാണ് ഡൽഹിക്ക് വേണ്ടി പന്ത് എറിയുന്നത്.നായകൻ ഹാർദിക് പാന്ധ്യയാണ് ഗുജറാത്തിന് വേണ്ടി സ്ട്രൈക്കിൽ, ആദ്യ മൂന്നു പന്തുകളിൽ നിന്ന് പാന്ധ്യ നേടിയത് വെറും മൂന്നു റൺസ്. നാലാമത്തെ പന്തിൽ രാഹുൽ ടെവാട്ടിയ സ്ട്രൈക്കിൽ,148 കിലോമീറ്റർ വേഗതയുള്ള ഒരു ഫുൾ ടോസ് ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ സിക്സർ, ഓവറിലെ അഞ്ചാമത്തെ പന്ത് വീണ്ടും 148 കിലോമീറ്റർ വേഗതയിൽ, ഈ തവണ സ്ലോട്ടിൽ ലഭിച്ച പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ, ഓവറിലെ അവസാന പന്ത് വീണ്ടും ഫുൾ ടോസ് വീണ്ടും സിക്സർ,ഹാട്ട്രിക്ക് സിക്സ് അടിച്ച ടെവാട്ടിയ പ്രതീക്ഷ നൽകിയെങ്കിലും ഗുജറാത്ത് ഇഷാന്ത് ശർമയുടെ അവസാന ഓവറിൽ അഞ്ചു റൺസ് അകലെ മത്സരം കൈവിട്ടു.