ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ യുവ താരങ്ങളെക്കാൾ ശോഭിക്കുന്നത് സീനിയർ താരങ്ങളാണ്. ഫോം ഔട്ടായി തന്റെ കരിയർ വരെ അവസാനിക്കുമെന്ന് കരുതിയേടത് നിന്ന് പല താരങ്ങളും ഉയർത്ത് എഴുനേൽക്കുന്ന കാഴ്ച നമ്മൾ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കണ്ട് കൊണ്ടിരിക്കുകയാണ്. അജിങ്ക്യ രഹാനെയും അമിത് മിശ്രയും ഒക്കെ ഇതിന് ഉദാഹരണങ്ങൾ.
ഇപ്പോൾ ഈ നിരയിലേക്ക് മറ്റൊരു പേര് കൂടി എഴുതി ചേർക്കപെടുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നിലാണ് ഈ ഒരു താരം ഡൽഹി ക്യാപിറ്റൽസിന്റെ രക്ഷക്കായി എത്തിയിരിക്കുന്നത്.മുൻ ഇന്ത്യൻ സൂപ്പർ താരം ഇഷാന്ത് ശർമയാണ് ഈ താരം.ഇന്നത്തെ മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹിക്കായി അവതരിച്ചിരിക്കുകയാണ് ഇശാന്ത് ശർമ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 മത്തെ സീസണിലെ 44 മത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റാൻസിനെ നേരിടുകയാണ്.ആദ്യം ബാറ്റ് ചെയ്ത ഡൽഹി യുവ താരം അമൻ ഖാന്റെ മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്. മറുപടി ബാറ്റിംഗിൽ ഹാർദിക് പാന്ധ്യയും ടെവാട്ടിയെയും ഗുജറാത്തിനെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 12 റൺസ്.ആദ്യ പന്തിൽ ഹാർദിക് ഡബിൾ നേടുന്നു. രണ്ടാമത്തെ പന്തിൽ ഹാർദിക് സിംഗിൾ നേടുന്നു. കഴിഞ്ഞ ഓവറിൽ നോർത്ജേയേ തുടരെ മൂന്നു സിക്സർ അടിച്ച ടെവാട്ടിയ ക്രീസിൽ.143 കിലോമീറ്റർ വേഗതയിൽ ഒരു ഫുൾ ആൻഡ് വൈഡ് യോർക്കർ ഡോട്ട് ബോൾ, ഓവറിലെ നാലാമത്തെ പന്ത് ഒരു സ്ലോവർ ബോൾ, ടെവാട്ടിയക്ക് ബോളിന്റെ സ്പീഡ് മനസിലാക്കാൻ കഴിഞ്ഞില്ല, നേരെ ബോൾ റോസോടെ കൈയിലേക്ക്.അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് 9 റൺസ്. ഈ രണ്ട് പന്തിൽ നിന്നായി റാഷിദ് ഖാൻ നേടാൻ സാധിച്ചത് മൂന്നു റൺസ്.ഒടുവിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന വിജയവും.