Categories
Cricket Latest News

കേറി പോടി! ക്യാച്ച് എടുത്ത ശേഷം മൂണിയെ തെറി വിളിച്ചു ആഘോഷിച്ചു ഷഫാലി :വീഡിയോ

ഈ അടുത്ത കാലത്ത് വനിതാ ക്രിക്കറ്റ്‌ മത്സരങ്ങളിൽ ഏറ്റവും ആവേശമേറിയ മത്സരങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയും തമ്മിൽ. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിലും ആവേശത്തിന് ഒട്ടും കുറവില്ല. മികച്ച രീതിയിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോഴും ഇന്ത്യ തങ്ങളുടെതായ രീതിയിൽ മികച്ചു തന്നെ നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ ഏറ്റവും അധികം ചർച്ചയാകുന്നത് ഷാഫലിവർമ എടുത്ത ഒരു ക്യാച്ചാണ്.

വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിന്റെ രണ്ടാം സെമി ഫൈനൽ. ഓസ്ട്രേലിയ ഇന്ത്യയെ നേരിടുകയാണ്.ഓസ്ട്രേലിയ ഇന്നിങ്സിന്റെ 12 മത്തെ ഓവർ. ഓവറിലെ അഞ്ചാമത്തെ പന്ത്.ശിഖ പാന്ധ്യ ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ഓഫ്‌ കട്ടർ എറിയുന്നു. ബോൾ കട്ട്‌ ചെയ്തു മൂണിക്ക്‌ പിഴക്കുന്നു. ഫോർ പ്രതീക്ഷിച്ചുടേത് ഷാഫലിക്ക്‌ ക്യാച്ച് നൽകി മൂണി മടങ്ങുന്നു.ക്യാച്ച് എടുത്ത ഷാഫലി മൂണിക്ക്‌ നേരെ “Chal nikal behench*d” എന്ന് പ്രതികരിക്കുന്നു.

https://twitter.com/rcbianswomen/status/1628756479040970752?t=ZkS0xs8mjfsKG7kKSvebkw&s=19

രണ്ട് ഓവർ മുന്നേ മൂണിയുടെ ക്യാച്ച് ഷാഫലി വിട്ട് കളഞ്ഞിരുന്നു. മൂണി 32 റൺസിൽ നിൽകുമ്പോളാണ് ഈ സംഭവം.37 പന്തിൽ 54 റൺസാണ് മൂണി സ്വന്തമാക്കിയത്.ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു.ലഭിച്ച തുടക്കം മുതലാക്കിയ ഓസ്ട്രേലിയ മധ്യനിര താരങ്ങൾ കൂറ്റൻ സ്കോറിലേക്ക് ഓസ്ട്രേലിയയെ നീക്കുകയാണ്. ട്വന്റി ട്വന്റി ലോകക്കപ്പിൽ അവസാനമായി ഇരു ടീമുകളും നേരിട്ടത് കഴിഞ്ഞ ലോകക്കപ്പിന്റെ ഫൈനലിലാണ്. അന്ന് ഇന്ത്യ ഓസ്ട്രേലിയോട് തോൽവി രുചിച്ചിരുന്നു.

Categories
Cricket Latest News

ഇവർ വേൾഡ് കപ്പ് തന്നെ അല്ലേ കളിക്കുന്നത് ? സിമ്പിൾ ക്യാച്ച് വിട്ടു ബൗണ്ടറി ആക്കി മാറ്റി ഷഫാലി;വീഡിയോ കാണാം

ഏറ്റവും നന്നായി ബാറ്റ് ചെയ്താലോ നന്നായി ബൗൾ ചെയ്താലോ ചിലപ്പോൾ നാം ആ മത്സരം ജയിക്കണമെന്നില്ല. നന്നായി ബൗൾ ചെയ്ത ശേഷം ലഭിക്കുന്ന അവസരങ്ങൾ ഫീൽഡർമാർ പാഴാക്കിയാൽ എത്ര നന്നായി ബൗൾ ചെയ്ത് എന്ന് പറഞ്ഞിട്ടും കാര്യമില്ല.നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതാ ഓസ്ട്രേലിയ വനിതാ ലോകകപ്പ് സെമി ഫൈനലിൽ സംഭവിക്കുന്നതും മറ്റൊന്നുമല്ല.

വനിതാ ട്വന്റി ലോകക്കപ്പിന്റെ ഒന്നാം സെമി ഫൈനൽ. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഓസ്ട്രേലിയ അന്നത്തെ ഫൈനലിൽ തങ്ങൾ തോൽപിച്ച ഇന്ത്യയെ നേരിടുകയാണ്. തുടക്കം മുതൽ ഫീൽഡിങ്ങിൽ ഒരുപാട് തെറ്റുകൾ ഇന്ത്യ വരുത്തുകയാണ്.ഒരുപാട് അനാവശ്യ റണുകൾ ഇന്ത്യ നൽകി.എന്നാൽ ഇതിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകളെ തച്ചു തകർക്കാൻ കെല്പുള്ള ഒരു ക്യാച്ച് കൂടി ഇന്ത്യ വിട്ട് കളഞ്ഞു എന്നത് ഇന്ത്യൻ ഫീൽഡിങ് എത്രത്തോളം മോശമെനതിന്റെ തെളിവ് തന്നെയാണ്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 10 മത്തെ ഓവർ. ഇന്ത്യക്ക് വേണ്ടി രാധ യാദവാണ് ബൗൾ ചെയ്യുന്നത്.ഓവറിലെ നാലാമത്തെ പന്ത്.ലെഗ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് ലോങ്ങ്‌ ഓണിലേക്ക് ഓസ്ട്രേലിയ ബാറ്റർ മൂണി ലോഫ്റ്റ് ചെയ്യുകയാണ്. പന്ത് ഷാഫലി വർമയുടെ കൈകളിലേക്ക്. അനായാസം ക്യാച്ച് സ്വന്തമാക്കുമെന്ന് കരുതിയേടത് നിന്ന് അവിശ്വസനീയമാവിധം ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നു.മൂണി 32 റൺസിൽ നിൽകുമ്പോളാണ് ഇന്ത്യക്ക് ഈ അവസരം കിട്ടിയത്. തുടർന്ന് ഫിഫ്റ്റി സ്വന്തമാക്കിയ മൂണിയേ ഷാഫലി തന്നെ ശിഖ പാന്ധ്യയുടെ പന്തിൽ പിടിച്ചു പുറത്താക്കി.

വീഡിയോ:

Categories
Cricket Latest News

ബെൻ കട്ടിങ്ങിൻ്റെ 107 മീറ്റർ സിക്സ് കണ്ട് കിളി പോയി പാകിസ്ഥാൻ ആരാധകർ;വീഡിയോ കാണാം

ലോകത്തിലെ സകല ഫ്രാഞ്ചൈസി ട്വന്റി ട്വന്റി ടൂർണമെന്റുകളിൽ പങ്ക് എടുക്കുന്ന താരമാണ് ബെൻ കട്ടിങ്. ഇന്ത്യൻ പ്രീമിയർ ലീഗ് മുതൽ പാകിസ്ഥാൻ സൂപ്പർ ലീഗ് വരെ ഇതിൽ പെടും. സൺ റൈസേഴ്സ് ഹൈദരാബാദിന് ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം മികച്ച ഒരു സിക്സ് ഹിറ്ററാണെന്ന് പല തവണ തെളിയിക്കപെട്ടിട്ടുള്ളതാണ്.

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലും അദ്ദേഹം തന്റെ സിക്സ് ഹിറ്റിങ് പുറത്ത് എടുത്തിരിക്കുകയാണ്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്‌സ് മുൾട്ടാൻ സുൽതാനസിനെ നേരിടുകയാണ്. അവസാന 5 പന്തിൽ കറാച്ചിക്ക്‌ ജയിക്കാൻ വേണ്ടത് 13 റൺസ്.അബ്ബാസ് ആഫ്രിദിയാണ് സുൽതാൻ വേണ്ടി ബൗൾ ചെയ്യുന്നത്.ആഫ്രിദി എറിഞ്ഞ രണ്ടാമത്തെ പന്ത് ബെൻ കട്ടിങ് സിക്സർ പറത്തി.107 മീറ്റർ അകലെയാണ് പന്ത് ചെന്ന് വീണത്.ഈ പാകിസ്ഥാൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും നീളമേറിയ സിക്സ് ആണ് അദ്ദേഹം സ്വന്തമാക്കിയത്.

10 പന്തിൽ 12 റൺസ് കട്ടിങ് സ്വന്തമാക്കി. എന്നാൽ മൂന്നു റൺസിന് കിങ്‌സ് തോൽവി രുചിച്ചു. നേരത്തെ റിസ്‌വാൻ നേടിയ സെഞ്ച്വറി മികവിൽ സുൽതാൻസ് 193 റൺസ് സ്വന്തമാക്കുകയായിരുന്നു.മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ഇമാദ് വാസിമും വിൻസും തിരിച്ചു അടിച്ചെങ്കിലും മൂന്നു റൺസ് അകലെ കറാച്ചി വീണു. നിലവിൽ കറാച്ചി പോയിന്റ് ടേബിളിൽ നാലാമതും സുൽതാൻസ് ഒന്നാമതുമാണ്.

Categories
Cricket Latest News

പാകിസ്ഥാന് ഈ മണ്ടത്തരങ്ങൾ എല്ലാം സ്ഥിരം ആണല്ലോ ,പൊട്ടത്തരം കാണിച്ചു ഔട്ടായി പാകിസ്താൻ താരം ;വീഡിയോ കാണാം

പാക്കിസ്ഥാൻ ടീം ഫീൽഡിനിടയിൽ പണ്ടുമുതലേ ചെയ്തുവരുന്ന മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതാണ്. ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോൾ അബദ്ധം കാണിച്ച് ക്യാച്ച് കളയുന്നതും ഫീൽഡിങ്ങിൽ വരുത്തുന്ന പിഴവുകളും ഗ്രൗണ്ടിൽ ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്യുന്നതിനിടയ്ക്ക് വരുത്തുന്ന പിഴവുകളും ഒക്കെ പലതവണ ട്രോളർമാർ ട്രോളിയതാണ്. അത്തരത്തിൽ പാക്കിസ്ഥാൻ വുമൺ ടീമിന്റെ ബാറ്റർമാർ വരുത്തിയ പിഴവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

സ്ത്രീകളുടെ T20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരങ്ങൾ ഇപ്പോൾ അവസാന ലാപിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യയും – ഓസ്ട്രേലിയയും, ഇംഗ്ലണ്ടും – സൗത്ത് ആഫ്രിക്കയും തമ്മിലാണ് സെമിഫൈനൽ മത്സരങ്ങൾ കളിക്കുക. മറ്റു ടീമുകൾ ഒക്കെ തന്നെ ഗ്രൂപ്പ് ലെവലിൽ പുറത്തായിരിക്കുന്നു. ഇതിൽ പാക്കിസ്ഥാൻ ടീമും സെമിഫൈനൽ കാണാതെ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അയർലണ്ടിനെ തോൽപ്പിച്ചതോടെ ഇന്ത്യ സെമിയിലേക്ക് കടന്നു.

ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന വീഡിയോ ഇംഗ്ലണ്ട് പാക്കിസ്ഥാൻ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ പാക്കിസ്ഥാനി ബാറ്ററുടെ ഭാഗത്തുനിന്നും വന്ന പിഴവാണ്. റൺ എടുക്കാനായി ഓടുന്നതിനിടെ പാക്കിസ്ഥാനി ബാറ്റർ കാണിച്ച മണ്ടത്തരം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ പാക്കിസ്ഥാൻ 90 നേടി നിൽക്കുമ്പോഴാണ് സംഭവം.

അനായാസം റൺ എടുക്കാൻ ആയി പാകിസ്താനി ബാറ്റർമാർ ഓടിയെങ്കിലും അത് ബൗണ്ടറി ആണെന്ന് കരുതി പാതിവഴിയിൽ അലസതയോടെ ഓടി. എന്നാൽ ഇംഗ്ലണ്ടിന്റെ ഫീൽഡർ വളരെ അനായാസം അത്ഭുതകരമായി ബോൾ ഫീൽഡ് ചെയ്ത് ബൗളിംഗ് എന്റിലേക്ക് നൽകിയതോടെ പാക്കിസ്ഥാനി ബാറ്റർ റൺഔട്ടായി. വളരെ കൂളായി ആണ് പാകിസ്താനി ബാറ്റർ ഓടിയത് എങ്കിലും എന്ന് കരുതിയില്ല. ഈ പിഴവിനെ സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ ട്രോളുകയാണ്. പാക്കിസ്ഥാനി ബാറ്ററുടെ ഭാഗത്തുനിന്ന് വന്ന അബദ്ധത്തിന്റെ വീഡിയോ ദൃശ്യം കാണാം…

Categories
Cricket Latest News

RCB ഫാൻസിന് ആശങ്ക ,ക്യാച്ച് എടുക്കാനുള്ള ശ്രമത്തിൽ സൂപ്പർ താരത്തിന് പരിക്ക് ;വീഡിയോ കാണാം

ഓരോ ക്രിക്കറ്റ്‌ പ്രേമിയും ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടിയാണ്. കഴിഞ്ഞ സീസണിലെ മോശം ഫോം മറികടന്നു തങ്ങളുടെ പ്രതാപം തിരകെ പിടിക്കാൻ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഇറങ്ങും. എന്നാൽ തങ്ങളുടെ ആദ്യത്തെ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബാംഗ്ലൂരും കൂടുമ്പോൾ ഐ പി എൽ പതിവ് പോലെ തീ പാറുമെന്ന് ഉറപ്പ്.

എന്നാൽ ബാംഗ്ലൂർ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്. കഴിഞ്ഞ സീസണുകളിലായി ബാംഗ്ലൂർ വളരെ മികവോടെയാണ് കളിക്കുന്നത്. ഈ മികവിന് കാരണം ഓസ്ട്രേലിയ സൂപ്പർ താരമായ ഗ്ലെൻ മാക്സ്വെലാണ്.ബാംഗ്ലൂറിന് വേണ്ടി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ച് കൊണ്ടിരുന്നത്. പക്ഷെ കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷം അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു.

അതിന് ശേഷം അദ്ദേഹം ക്രിക്കറ്റിൽ മടങ്ങി വന്നിരുന്നില്ല. പക്ഷെ ബാംഗ്ലൂർ ആരാധകർക്ക് പ്രതീക്ഷ നൽകി കൊണ്ട് കഴിഞ്ഞ ദിവസമാണ് മാക്സ്വെൽ ക്രിക്കറ്റിലേക്ക് തിരകെ വന്നത്. എന്നാൽ ഇപ്പോൾ വീണ്ടും അദ്ദേഹത്തിന് പരിക്ക് പറ്റിയ വാർത്തയാണ് പുറത്ത് വരുന്നത്. ഓസ്ട്രേലിയ ആഭ്യന്തര മത്സരത്തിന് ഇടയിൽ സ്ലിപ്പിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോൾ ആണ് വീണ്ടും മാക്സിയുടെ കൈക്ക് പരിക്ക് ഏൽക്കുന്നത്. എന്നാൽ ഈ പരിക്കിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.നിലവിൽ ബാംഗ്ലൂർ ആരാധകർ മാക്സ്വെലിന്റെ കാര്യത്തിൽ ആശങ്കയിലാണ്.

Categories
Cricket Latest News

നൂറാം ടെസ്റ്റ് കളിക്കുന്ന പുജാരക്ക് വേണ്ടി തൻ്റെ വിക്കറ്റ് ത്യാഗം ചെയ്തു രോഹിത് ; വീഡിയൊ

രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്ക്‌ രക്ഷയില്ല.മൂന്നാമത്തെ ദിവസം ശക്തമായ നിലയിൽ നിന്ന് ഓസ്ട്രേലിയ തകരുകയായിരുന്നു. ഇന്ത്യയുടെ ഇതിഹാസിക സ്പിൻ ജോഡിയായ അശ്വിനും ജഡേജയും കൂടി ഓസ്ട്രേലിയ തകർക്കുകയായിരുന്നു. ജഡേജ ഏഴും അശ്വിൻ മൂന്നു വിക്കറ്റും സ്വന്തമാക്കി. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇത്.

115 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രാഹുലിനെ നഷ്ടമായി. പൂജാരയും രോഹിത്തും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. പൂജാര തന്റെ പതിവ് ശൈലിയിലും രോഹിത് ട്വന്റി ട്വന്റി മോഡിലുമാണ് ബാറ്റ് ചെയ്യുന്നത്. കുനേമാനെ സിക്സ് അടിച്ച രോഹിത് തൊട്ട് അടുത്ത ബോളിൽ സിംഗിൾ ഓടുകയാണ്. എന്നാൽ ഡബിൾ ഓടാൻ രോഹിത് കാൾ ചെയ്യുന്നു. പക്ഷെ രോഹിത്തിന്റെ മനസ്സ് മാറുന്നു.പൂജാര കാൾ കണ്ട് ക്രീസിൽ നിന്ന് ഇറങ്ങി ഓടുന്നു. ഒടുവിൽ 100 ആം ടെസ്റ്റ്‌ കളിക്കുന്ന പൂജാരക്ക് വേണ്ടി രോഹിത് തന്റെ വിക്കറ്റ് ദാനം നൽകി ഡഗ് ഔട്ടിലേക്ക് തിരകെ മടങ്ങുന്നു.

വീഡിയോ :

നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. ഹാൻഡ്‌സ്കോമ്പിന്റെ കവാജയുടെ മികവിൽ ഓസ്ട്രേലിയ ഭേദപെട്ട നിലയിൽ എത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലിയോണിന്റെ മികവിൽ തകർന്നുവെങ്കിലും അശ്വിനും അക്സറും ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. ഒടുവിൽ മത്സരം വിജയക്കണമെന്ന ആഗ്രഹത്തോടെ മൂന്നാമത്തെ ദിവസം ആരംഭിച്ച ഓസ്ട്രേലിയ ഇന്ത്യൻ സ്പിൻ ദ്വയമായ ജഡേജക്കും അശ്വിനും മുന്നിൽ തകരുകയാണ്. നിലവിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയാണ്.

Categories
Cricket Latest News

ഇവനെ എത്ര പഠിച്ചിട്ടും ശരി ആവുന്നില്ലല്ലോ , വീണ്ടും സ്മിത്തിനെ കുരുക്കി അശ്വിൻ അണ്ണൻ ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ന്യൂഡൽഹിയിൽ പുരോഗമിക്കുകയാണ്. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യം ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 263 റൺസ് നേടിയിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു മികച്ച രീതിയിലാണ് ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്തത്.

ഓസ്ട്രേലിയക്കായി ഉസ്മാൻ ഖ്വാജാ ആദ്യ ഇന്നിങ്ൻസിൽ 81 റൺസ് നേടി. പീറ്റർ ഹാൻസ്കോമ്പ് 72 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടി. മികച്ച രീതിയിൽ ആയിരുന്നു ഇന്ത്യൻ സ്പിൻ ബോളർമാർ പന്തെറിഞ്ഞത്. ഓസ്ട്രേലിയക്കായി ഹാൻസ്കോമ്പ് – പാറ്റ് കമ്മിൻസ് കൂട്ടുകെട്ട് 200 റൺസ് നടക്കുന്നതിൽ നിർണായകമായി.

മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർ രാഹുൽ പതിവുപോലെ പരാജയപ്പെട്ടു. ഓസ്ട്രേലിയ ഉയർത്തിയ സ്കോറിന് അടുത്ത് പോലും എത്തുമെന്ന് ഇന്ത്യൻ മുൻവിര ബാറ്റ്സ്മാൻമാരുടെ പ്രകടനം തോന്നിപ്പിച്ചില്ല എങ്കിലും അക്സർ പട്ടേലും രവിചന്ദ്രൻ അശ്വിനും ഇന്ത്യയെ കരകയറ്റി. ഇവർ രണ്ടുപേരും ചേർന്ന് ഇന്ത്യൻ ടോട്ടൽ 262 എത്തിച്ചു. അതുകൊണ്ടുതന്നെ ഒരു റൺ ലീഡ് മാത്രമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും നന്നായി ബാറ്റ് ചെയ്തു.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇന്നലെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും ഇന്ന് തകർന്നടിയുകയാണ്. ഇന്ത്യൻ സ്പിൻ ബോളർമാരായ അശ്വിനും ജഡേജയും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ഓവറിൽ തന്നെ ഇന്ന് ഓസ്ട്രേലിയയുടെ ബാറ്റ്സ്മാൻ ആയ ട്രാവിസ് ഹെഡ് പുറത്തായി. ഇന്നലെ മികച്ച രീതിയിൽ ആയിരുന്നു ഹെഡ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പക്ഷേ ഇന്ന് മത്സരം തുടങ്ങിയ ഉടനെ തന്നെ അശ്വിൻ ഹെഡിനെ പുറത്താക്കി. ഇതോടെ ഓസ്ട്രേലിയൻ വിക്കറ്റുകൾ തുരുതുരാ വീണു തുടങ്ങി.

ഇന്ന് അശ്വിൻ ഓസ്ട്രേലിയയുടെ തുറുപ്പു ചീട്ടായ സ്റ്റീവ് സ്മിത്തിനെ അനായാസം പുറത്താക്കി. അശ്വിൻ എറിഞ്ഞ പന്ത് സ്മിത്ത് സ്വീപ്പിന് ശ്രമിക്കുകയായിരുന്നു. പക്ഷേ ബോള് ബാറ്റിൽ അടുത്ത് പോലും കിട്ടാതെ കാലിലു കൊണ്ടു. അമ്പയർ എൽ ബി ഡബ്ല്യു വിധിക്കുകയും ചെയ്തു. സ്മിത്ത് റിവ്യൂ ചെയ്തെങ്കിൽ ഔട്ടാണ് എന്ന് റീപ്ലേയിൽ വ്യക്തമായി. സ്മിത്തിന്റെ ഈ പുറത്താക്കലിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ദേ വീണ്ടും ,ഇത്തവണ സ്മിത്തിനിനെ ! വീണ്ടും മങ്കാദിങ് ചെയ്യാൻ ശ്രമിച്ചു അശ്വിൻ ; വീഡിയോ കാണാം

വീറും വാശിയും നിറഞ്ഞ ബോർഡർ ഗവസ്കർ ട്രോഫി ആവേശകരമായി മുന്നേറുകയാണ്. ആദ്യ മത്സരത്തിൽ ഇന്നിങ്സ് തോൽവി രുചിച്ച ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ വിജയം നേടാൻ പൊരുതുകയാണ്. എന്നാൽ പതിവ് പോലെ തന്നെ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ഓസ്ട്രേലിയ പതറുകയാണോ എന്ന് തോന്നൽ ഉണ്ടാവുകയാണ്.ബോർഡർ ഗവസ്കർ ട്രോഫിയിലെ മൂന്നാമത്തെ ദിവസമായ ഇന്നും പതിവ് പോലെ തന്നെ അശ്വിനും സ്മിത്തും തന്നെയാണ്.അശ്വിനെ കളിക്കാൻ വേണ്ടി പ്രത്യേക പരിശീലനമാണ് ഓസ്ട്രേലിയ നടത്തിയിരുന്നത്. എന്നാൽ പതിവ് പോലെ അശ്വിനും മങ്കാടിങ്ങും തന്നെയാണ് ഈ മണിക്കൂറിലെ ഏറ്റവും വലിയ വാർത്ത.

ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ്‌, ഡൽഹിയിലെ മൂന്നാമത്തെ ദിവസം. ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം പോരാടുകയാണ്.ഓസ്ട്രേലിയുടെ രണ്ടാം ഇന്നിങ്സ്. അശ്വിൻ പന്ത് എറിയുകയാണ്.എന്നാൽ അശ്വിൻ ബൗൾ എറിയുന്നതിന് മുന്നേ സ്മിത്ത് ക്രീസ് വിട്ട് ഇറങ്ങാൻ ശ്രമിക്കുന്നു. അശ്വിൻ പതിവ് പോലെ തന്നെ മങ്കാടിങ്ങിന് ശ്രമിക്കുന്നു.19 പന്തിൽ 9 റൺസ് എടുത്ത സ്മിത്തിനെ അശ്വിൻ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി.

ഡൽഹി ടെസ്റ്റിലെ ആദ്യത്തെ ദിവസവും ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. അശ്വിൻ ബൗൾ എറിയുന്നതിന് മുന്നേ ലാബുഷാനെ ക്രീസ് വിട്ട് ഇറങ്ങാൻ ശ്രമം നടത്തുന്നു. അശ്വിൻ പതിവ് പോലെ മങ്കാടിങ് ചെയ്യാൻ ശ്രമിക്കുന്നു.എന്നാൽ തൊട്ട് അടുത്ത ബോളിൽ ലാബുഷാനെ സ്റ്റമ്പിന് പുറകിൽ പോയി ഓടാൻ നിൽക്കുന്നു. നിലവിൽ ഓസ്ട്രേലിയ ഇന്ത്യൻ സ്പിന്നർക്ക്‌ മുന്നിൽ പതറുകയാണ്.

Categories
Cricket Latest News

നിന്നോട് ഞാൻ ചായ ചോദിച്ചോ ഡാ കുഞ്ഞിരാമാ ! കോഹ്ലിയെഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ ഉള്ള രംഗം വൈറൽ ആകുന്നു ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ് ട്രോഫിയിലെ രണ്ടാം മത്സരം ഡൽഹിയിൽ പുരോഗമിക്കുകയാണ്. മികച്ച രീതിയിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ-ഓസ്ട്രേലിയ ഉയർത്തിയ റണ്ണിന് തൊട്ടടുത്തുപോലും എത്തുമെന്ന് തോന്നിച്ചില്ല എങ്കിലും കോഹ്ലിയും, അശ്വിനും, അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഒരു റൺ മാത്രമാണ് ഓസ്ട്രേലിയ നേടിയ ലീഡ്.

മത്സരത്തിൽ വിരാട് കോടി നല്ല രീതിയിൽ ബാറ്റ് ചെയ്തു വരികയായിരുന്നു. ബൗൺസ് നന്നേ കുറഞ്ഞ പന്തുകളും പെട്ടെന്ന് കുത്തി പൊങ്ങി വരുന്ന പന്തുകളും വിരാട് കോഹ്ലി നന്നായി സൂക്ഷ്മതയോടെ കളിച്ചു. ഒരുതരത്തിലും വിരാട് കോലിക്ക് വെല്ലുവിളിയാകാൻ ഓസ്ട്രേലിയൻ സ്പിന്നർമാരെ കൊണ്ട് കഴിഞ്ഞില്ല. ഏറെക്കാലത്തിനു ശേഷമാണ് വിരാട് കോഹ്ലി ഒരു ടെസ്റ്റ് മത്സരത്തിൽ ഇത്ര നന്നായി ബാറ്റ് ചെയ്യുന്നത് എന്നായിരുന്നു ഹർഷാ ബോഗ്ലെ പറഞ്ഞ കമന്റ്.

പക്ഷേ അപ്രതീക്ഷിതമായി വിരാട് കോഹ്ലി 44ഇൽ എത്തി നിൽക്കവേ അരങ്ങേറ്റ ബോളർ മാത്യു കുന്നമ്മൻ എറിഞ്ഞ ബോളിൽ വിരാട് കോഹ്ലി പുറത്തായി. സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നടങ്കം കോഹ്ലിയുടെ പുറത്താകലിന് അമ്പയർക്ക് തെറ്റ് പറ്റി എന്നുള്ള വിമർശനം ഉയർന്നിട്ടുണ്ട്. മാത്യു എറിഞ്ഞ പന്തിൽ അമ്പയർ നിതിൻ മേനോൻ എൽ ബി ഡബ്ലിയു നൽകിയതാണ് വൻ വിവാദമായിരിക്കുന്ന സംഭവം.

ഔട്ട് കൊടുത്ത ഉടനെ കോഹ്ലി റിവ്യൂ ചെയ്തു. റിവ്യൂവിൽ കോഹ്ലിയുടെ ബാറ്റിനും പാഡിനും ഒരേ സമയം ബോൾ തട്ടുന്നത് ആയാണ് കണ്ടത്. പക്ഷേ ഓൺഫീൽഡ് അമ്പയർ ഔട്ട് നൽകിയതിനാൽ തേർഡ് അമ്പയർ നിതിൻ മേനോൻ നൽകിയ തീരുമാനം മാറ്റിയില്ല. പക്ഷേ നിയമപ്രകാരം ഒരേ സമയത്ത് ബാറ്റിനും പന്ത് കൊള്ളുന്നുണ്ട് എങ്കിൽ അത് ബാറ്റ്സ്മാൻ അനുകൂലമായ വിധി നൽകണം എന്നാണ് നിയമത്തിൽ പറയുന്നത്.

ഈ വിധിയിൽ വിരാട് കോഹ്ലിയും ഇന്ത്യൻ ഡഗ്ഔട്ടും നിരാശരാണ് എന്നത് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഔട്ട് ആയ ശേഷം വിരാട് കോഹ്ലി ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോഴാണ് വളരെ കൗതുകം നിറഞ്ഞ സംഭവം അരങേയേറിയത്. ഔട്ട് ആയ ശേഷം റിപ്ലൈ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് കോഹ്ലി കാണുകയായിരുന്നു. തൊട്ടടുത്തിരുന്ന ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫുമായി അത് ഔട്ട് അല്ല എന്നുള്ള സംവാദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വിരാട് കോഹ്ലി.

ഈ സമയത്ത് ചായയുമായി ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് കോഹ്ലിയുടെ അടുത്തെത്തി. കോഹ്ലി വേണ്ട എന്നു പറഞ്ഞു മടക്കി അയച്ചു. പലയാളുകളും ഈ രംഗം നാടോടിക്കാറ്റ് സിനിമയിലെ രംഗവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. തിലകനും ചായയുമായി വരുന്ന ആളും തമ്മിലുള്ള രംഗവുമായാണ് പലയാളുകളും ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിയോടെയാണ് ഈ വീഡിയോ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നാടോടിക്കാറ്റ് സിനിമയിലെ രംഗം ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.

https://twitter.com/KanavEdits/status/1626882658528636928?t=eEe0C-OaBnbzVMHVAH0t4g&s=19
Categories
Cricket Latest News

അയ്യർ ദി ഗ്രേറ്റ്! ബോൾ വന്നതിനേക്കൾ സ്പീഡിൽ ക്യാച്ച് എടുത്തു അയ്യർ ; കിടിലൻ ക്യാച്ച് വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ നേരിയ മുൻതൂക്കം നേടിയെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 263 റൺസാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ഉസ്മാൻ ഖ്വാജയുടെ മികച്ച ബാറ്റിംഗ് ആയിരുന്നു ആദ്യം ഇന്നിങ്സിൽ ഓസ്ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. 81 റൺസ് ആണ് ഖ്വാജ നേടിയത്.

ഓസ്ട്രേലിയക്കായി പീറ്റർ ഹാൻസ്കോമ്പും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹാൻസ്കോമ്പ് 72 റൺ നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 33 റൺസ് നേടി. ഹാൻസ്കോമ്പ് പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 200 കടത്തിയത്. മുഹമ്മദ് ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ രവീന്ദ്ര ജഡേജയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തകർന്നടിഞ്ഞു.

ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ വീണ്ടും നിരാശപ്പെടുത്തി. 17 റൺസ് ആണ് രാഹുലിന്റെ സമ്പാദ്യം. വളരെ മനോഹരമായ രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമയെ 32 റൺസ് നേടി നിൽക്കവേ ലിയോൺ ബൗൾഡ് ചെയ്തു. തന്റെ നൂറാം മത്സരത്തിനായി ഇറങ്ങിയ ചെതേശ്വർ പൂജാര പൂർണ്ണമായും നിരാശപ്പെടുത്തി. പുജാര റൺസ് ഒന്നും നേടിയില്ല. ശ്രേയസ് അയ്യർ നാലു റൺസ് മാത്രം നേടി പുറത്തായി.

വിരാട് കോലിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ കരകയറ്റാനായി ശ്രമിച്ചു എങ്കിലും 26 റൺസിൽ നിൽക്കവേ ജഡേജ എൽ ബി ഡബ്ല്യു ആയി മടങ്ങി. ബോളർമാർക്ക് ഒരു പഴുതുപോലും നൽകാതെ ബാറ്റ് ചെയ്ത വിരാട് കോലി അപ്രതീക്ഷിതമായി 44 റൺസിൽ നിൽക്കവേ പുറത്തായി. വരുംദിവസങ്ങളിൽ വലിയ വിവാദമാകാൻ സാധ്യതയുള്ള പുറത്താക്കാൻ ആയിരുന്നു വിരാട് കോലിയുടെത്.

കെ എസ് ഭരത്തും പെട്ടെന്ന് തന്നെ പുറത്തായി. പക്ഷേ പിന്നീട് കണ്ടത് ഇന്ത്യയുടെ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പായിരുന്നു. ഓൾ റൗണ്ടർമാരായ അശ്വിനും അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ കര കയറ്റി. മികച്ച രീതിയിൽ ആയിരുന്നു ഇരുവരും ബാറ്റ് ചെയ്തത്. ഓസ്ട്രേലിയയുടെ സ്കോറിന്റെ അടുത്തെത്തുമെന്ന് ഒരുതരത്തിലും തോന്നാത്ത സ്ഥലത്ത് നിന്നും ഇന്ത്യ അതിവേഗം മുന്നോട്ട് നീങ്ങി. അക്സർ പട്ടേൽ 74ഉം രവിചന്ദ്രൻ അശ്വിൻ 37 ഉം റൺസ് നേടി.

ഇന്ത്യ 262 റൺസ് നേടി പുറത്തായി എങ്കിലും ഓസ്ട്രേലിയക്ക് ഒരു റണ്ണിന്റെ ലീഡ് മാത്രമാണ് ഇന്ത്യ നൽകിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ തകർത്ത് അടിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ 12 ഓവർ ആണ് ഇന്ന് ബോൾ ചെയ്തത് എങ്കിലും ഓസ്ട്രേലിയ 61 റൺസ് നേടി നിൽക്കുകയാണ്. ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. രവീന്ദ്ര ജഡേജയാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്. 200 നു മുകളിൽ ഓസ്ട്രേലിയ ലീഡ് സ്വന്തമാക്കിയാൽ ഇന്ത്യക്ക് പിന്തുടരുക എന്നത് ചിലപ്പോൾ അപ്രാപ്യമായേക്കാം.

ജഡേജയുടെ പന്തിൽ ഉസ്മാൻ ഖ്വാജ സ്വീപ്പ് കളിക്കാൻ ശ്രമിച്ചാണ് പുറത്തായത്. ആ ഓവറിൽ ഒരു ബൗണ്ടറിൽ നേടി നിൽക്കെയാണ് ഉസ്മാൻ ഖ്വാജ അനാവശ്യ ഷോട്ടിന് മുതിർന്നത്. ശ്രേയസ് അയ്യർ മികച്ച ക്യാച്ച് ആണ് ഇന്ത്യക്കായി ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് നേടാനായി കൈക്കൂള്ളിൽ ആക്കിയത്. ശ്രേയസ് അയ്യറിന്റെ ഈ ഗംഭീര ഫീൽഡിങ് പ്രകടനത്തിന്റെ വീഡിയോ ദൃശ്യം കാണാം.