Categories
Cricket India Latest News Uncategorized

ഫാൻ പവർ കാരണം മൈക്കിലൂടെ പറയുന്നത് കേൾക്കാത്ത അവസ്ഥ കണ്ടിട്ടുണ്ടോ ? ഇതാ വീഡിയോ കാണാം

പതിനാറാം ഐപിഎൽ സീസൺ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ പത്ത് ടീമുകളും ഓരോ മത്സരം വീതം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ, എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ നായകൻ രാഹുൽ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു.

ആദ്യ മത്സരം വിജയിച്ച ടീമിൽനിന്നും ഒരു മാറ്റവുമായാണ് ലഖ്നൗ ഇറങ്ങിയിരിക്കുന്നത്. പേസർ ജയ്ദേവ് ഉണദ്കട്ടിന് പകരം യാഷ് താക്കൂർ ടീമിൽ ഇടംപിടിച്ചു. അപ്പുറത്ത് ചെന്നൈ ആകട്ടെ ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം നടക്കുന്നത്. നീണ്ട 1427 ദിവസങ്ങൾക്ക് ശേഷമാണ് ചെന്നൈ സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം തിരിച്ചെത്തുന്നത്. അതിന്റെ ആവേശം ഗാലറിയിൽ പ്രകടമാണ്.

തങ്ങളുടെ പ്രിയപ്പെട്ട ‘തല’ ധോണിയെ ഒരുനോക്ക് കാണാനായി സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയിട്ടുള്ളത്. മത്സരത്തിന്റെ ടോസ് സമയത്ത് രാഹുൽ സംസാരിച്ചതിന് ശേഷം ധോണിക്ക് മൈക്ക് കൈമാറിയപ്പോൾ ഉണ്ടായ കരഘോഷവും ആർപ്പുവിളികളും സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ധോണി സംസാരിച്ചുതുടങ്ങിയതോടെ അത് ഉച്ചസ്ഥായിയിലായി. ധോണി മൈക്കിൽ സംസാരിക്കുന്നത് വരെ കേൾക്കാൻ കഴിയാത്തതരത്തിലുള്ള ശബ്ദമായിരുന്നു സ്റ്റേഡിയത്തിൽ പിന്നീട് മുഴങ്ങിക്കേട്ടത്.

https://twitter.com/ajay71845/status/1642885287872274434?t=v5X9whWkDy0z0apBiZIlyQ&s=19
Categories
Cricket India IPL 2022 Latest News Malayalam

101 മീറ്റർ സിക്സ് !ബോൾ ചെന്ന് വീണത് സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിൽ ;സ്കിസ് വീഡിയോ കാണാം

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ എട്ടുവിക്കറ്റിന് ബാംഗ്ലൂർ മുംബൈയെ തകർത്തിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന്റെ തീരുമാനം ശരിയാക്കുന്ന വിധം ആയിരുന്നു ബാംഗ്ലൂരിന്റെ ഓപ്പണിങ് ബോളർമാരുടെ പ്രകടനം. മുഹമ്മദ് സിറാജും ടോപ്ലിയും മുംബൈ ഇന്ത്യൻസിന്റെ മുൻനിര ബാറ്റ്സ്മാൻമാരെ തകർത്തു. മികച്ച രീതിയിലാണ് ഇരുവരും പന്തെറിഞ്ഞത്.

ടോപ്ലിക്ക് പരിക്കേറ്റത് ബാംഗ്ലൂരിന് തിരിച്ചടിയായി. കൈക്ക് ഏറ്റ പരിക്ക് ഗുരുതരമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുംബൈയുടെ സൂപ്പർ ബാറ്റ്സ്മാൻമാരായ രോഹിത് ശർമയും ഇഷാനും സൂര്യകുമാർ യാദവും ചെറിയ റൺ എടുക്കുന്നതിനിടയിൽ തന്നെ കൂടാരം കയറി. വലിയ തുകയ്ക്ക് സ്വന്തമാക്കിയ ക്യാമറൂൺ ഗ്രീനിനും മത്സരത്തിൽ തിളങ്ങാനായില്ല.

മുംബൈയ്ക്ക് ആശ്വാസമായതും മുംബൈയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചതും തിലക് വർമ്മയുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് തിലക് എന്നാണ് ഹർഷ ബോഗ്ലെ പ്രതികരിച്ചത്. ഇതിനിടയിൽ ബാറ്റ് ചെയ്യാൻ എത്തിയ നേഹൽ വധേരയും തിളങ്ങി. വിരാട് കോലിയും ഫാഫ് ഡു പ്ലീസിയും അർദ്ധ സെഞ്ച്വറി നേടിയത് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കി.

കരൺ ശർമ എറിഞ്ഞ പന്തിൽ നേഹൽ നേടിയത് 101 മീറ്റർ നീളമുള്ള സിക്സ് ആണ്. നേഹലിന്റെ ബാറ്റിംഗ് മുംബൈയ്ക്ക് വരും മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതേ ഓവറിൽ തന്നെ കരൺ ശർമ നേഹലിനെ പുറത്താക്കിയെങ്കിലും നേഹലിന്റെ ബാറ്റിംഗ് ട്വിറ്ററിൽ പ്രശംസ നേടുകയാണ്. കരൺ ശർമ്മയ്ക്കെതിരെ നേഹൽ വദേര നേടിയ 101 മീറ്റർ സിക്സിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam Video

‘ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് പിറന്നു ‘ പ്രയാസമായ ക്യാച്ച് സിമ്പിളായി എടുത്തു ഫാഫ്; വീഡിയോ കാണാം

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. 84 റൺസോടെ പുറത്താകാതെ നിന്ന യുവതാരം തിലക് വർമയുടെ ഇന്നിങ്സിന്റെ മികവിലാണ് അവർ മുന്നേറിയത്. ശക്തമായ ടോപ് ഓർഡർ അവകാശപ്പെടാവുന്ന ടീമായിരുന്നിട്ടും അവരുടെ താരങ്ങൾ ബാറ്റിംഗ് മറന്നപ്പോൾ തിലക് വർമയും അരങ്ങേറ്റമത്സരം കളിക്കുന്ന യുവതാരങ്ങളായ നേഹാൽ വധേരയും അർഷദ് ഖാനും ചേർന്നാണ് അവരെ പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചത്.

നായകൻ രോഹിത് ശർമ്മ 10 പന്ത് നേരിട്ട് വെറും ഒരു റൺ മാത്രം എടുത്ത് പുറത്താവുകയായിരുന്നു. ഇഷാൻ കിഷൻ പത്തും ഗ്രീൻ അഞ്ചും സൂര്യകുമാർ യാദവ് പതിനഞ്ചും റൺസോടെ മടങ്ങിയപ്പോൾ മുംബൈ 9 ഓവറിൽ 48/4 എന്ന നിലയിൽ പരുങ്ങലിലായി. എങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വർമയും വധേരയും 50 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വധേര 13 പന്തിൽ 21 റൺസ് എടുത്തു പുറത്തായി. പിന്നീടെത്തിയ ടിം ഡേവിഡ് നാലും ഹൃതിക് ഷോക്കീൻ അഞ്ചും റൺസെടുത്തു മടങ്ങിയെങ്കിലും 9 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്ന അർഷദ് ഖാൻ വർമയ്ക്ക് കൂട്ടായി.

മത്സരത്തിൽ ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസി അതിമനോഹരമായ ഒരു ക്യാച്ച് എടുത്തിരുന്നു. ഹർഷൽ പട്ടേൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ഹൃതിക് ശോക്കീനെ പുറത്താക്കാൻ വേണ്ടിയായിരുന്നു അത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച ശോക്കീൻ വരെ അമ്പരന്നുപോയ നിമിഷം. മിഡ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഫാഫ്‌, തന്റെ മുകളിലൂടെ പോകേണ്ടിയിരുന്ന പന്തിനെ മുൻകൂട്ടികണ്ട്, കൃത്യസമയത്ത് വായുവിൽ ഉയർന്നുകൊണ്ട് ഇരുകൈകളുംവച്ച് പിടിച്ചെടുക്കുകയായിരുന്നു. അത്യന്തം പ്രയാസകരമായ ഒരു ക്യാച്ച് ആയിരുന്നിട്ടും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് തന്റെ 38ആം വയസ്സിലും കഴിയുന്നു എന്നതാണ് അത്ഭുതം.

ക്യാച്ച് വിഡിയോ:

Categories
Cricket Latest News Malayalam

ഇതിനേക്കാൾ മികച്ച സേവ് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെൻ്റ് ,സഞ്ജുവിൻ്റെ കിടിലൻ സേവുകൾ ;വീഡിയോ കാണാം

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സിനെ തകർത്ത് മലയാളി താരം സഞ്ജു സാംസന്റെ നായകത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് ഐപിഎൽ പതിനാറാം സീസണ് ഗംഭീരതുടക്കം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. ഹൈദരാബാദിന്റെ മറുപടി 131/8 എന്ന നിലയിൽ അവസാനിച്ചു. ഇംപാക്ട് പ്ലയറായി ഇറങ്ങിയ അബ്ദുൽ സമദ് 32 റൺസോടെ പുറത്താകാതെ നിന്നു ടോപ് സ്കോററായി. രാജസ്ഥാനുവേണ്ടി ചഹാൽ 4 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപെട്ടുവെങ്കിലും തെല്ലൊരു ആശങ്കയുമില്ലാതെ ഇറങ്ങിയ രാജസ്ഥാൻ, ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും മികവിൽ വെടിക്കെട്ട് തുടക്കമാണ് സൃഷ്ടിച്ചത്. ഇരുവരും 54 റൺസ് വീതം എടുത്താണ് പുറത്തായത്. വെറും 3.4 ഓവറിൽ രാജസ്ഥാൻ സ്കോർ 50 കടന്നു. പിന്നീടെത്തിയ നായകൻ സഞ്ജുവും അതേ ശൈലിയിൽ ബാറ്റ് വീശിയതോടെ ബോളർമാർ പ്രതിസന്ധിയിലായി. 55 റൺസ് എടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോറർ ആകുകയും ചെയ്തു. അതിനിടെ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഒടുവിൽ 22 റൺസ് എടുത്ത ഹെറ്റ്മേയറുടെ മികവിൽ അവർ 200 റൺസ് കടത്തി.

മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങിയ ശേഷം പിന്നീട് വിക്കറ്റ് കീപിങ്ങിലും നായകൻ എന്ന നിലയിൽ ബോളർമാരെ റോടൈറ്റ് ചെയ്ത് ഫീൽഡിലും സഞ്ജു മികച്ചുനിന്നു. വിക്കറ്റിന് പിന്നിൽ പറക്കും സേവുകൾ നടത്തിയ സഞ്ജു ഹൈദരാബാദിലെ കാണികളുടെ വരെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ ഇരട്ട വിക്കറ്റ് നേട്ടത്തിന് ശേഷമുള്ള അവസാന പന്തിൽ ലെഗ് സൈഡിലൂടെ ഹാരി ബ്രൂക്ക് ബൗണ്ടറി കളിക്കാൻ ശ്രമിച്ചപ്പോൾ,

തന്റെ ഇടതുവശത്തേക്ക് കുതിച്ചുകൊണ്ട് ഒരു ഉറച്ച ബൗണ്ടറി സഞ്ജു സേവ് ചെയ്തു. പിന്നീട് മലയാളി താരം കെ എം ആസിഫ് എറിഞ്ഞ രണ്ടാം ഓവറിൽ തന്റെ വലത്തുവശത്തേക്ക് ചാടിയും സഞ്ജു പന്ത് കൈപ്പിടിയിൽ ഒതുക്കി. ഐപിഎല്ലിൽ മികവ് തെളിയിച്ച് സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം.

Categories
Latest News Malayalam

55 റൺസ് ,അതിൽ 4 സിക്സും 3 ഫോറും അടിച്ചു മലയാളി പയ്യൻ വരവറിയിച്ചു;വെടിക്കെട്ട് വീഡിയോ കാണാം

പതിനാറാം ഐപിഎൽ സീസൺ മൂന്നാം ദിനത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്നത്തെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് ടോപ് ഓർഡർ താരങ്ങളുടെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിരിക്കുകയാണ്.

യുവതാരം യശസ്വി ജൈസ്വാളും ജോസ് ബട്ട്‌ലറും ചേർന്ന കൂട്ടുകെട്ട് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 3.4 ഓവറിൽ സ്കോർ 50 കടന്നു. 22 പന്തിൽ 54 റൺസ് എടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസൺ അതേ ശൈലിയിൽ തന്നെ തകർത്തടിച്ചതോടെ സ്കോർ ഉയർന്നു. ജൈസ്വാളും 54 റൺസ് എടുത്ത് മടങ്ങിയശേഷം സ്കോറിങ് മന്ദഗതിയിലായി. ദേവ്ദത്ത് പഠിക്കലും റിയൻ പരാഗും നിരാശപ്പെടുത്തി. എങ്കിലും അവസാന ഓവറുകളിൽ ഇറങ്ങി 16 പന്തിൽ 22 റൺസ് എടുത്ത ഹെട്ട്‌മയറുടെ മികവിൽ അവർ 200 റൺസ് പിന്നിട്ടു.

മത്സരത്തിൽ രാജസ്ഥാൻ ടീമിന്റെ ടോപ് സ്കോറർ ആയത് മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസനാണ്. 32 പന്ത് നേരിട്ട സഞ്ജു 3 കിടിലൻ ഫോറും 4 കൂറ്റൻ സിക്സും അടക്കമാണ് 55 റൺസ് എടുത്തത്. പത്തൊമ്പതാം ഓവറിന്റെ മൂന്നാം പന്തിൽ നടരാജനെ സിക്സ് പറത്താൻ ശ്രമിച്ചപ്പോൾ ബൗണ്ടറിലൈനിൽ അഭിഷേക് ശർമയുടെ ഉജ്ജ്വല ക്യാച്ച് വഴിയാണ് സഞ്ജു പുറത്തായത്. നേരത്തെ ജോസ് ബട്ട്‌ലറും ജൈസ്വാളും ചേർന്ന് നൽകിയ മികച്ച തുടക്കം നിലനിർത്താൻ സഞ്ജുവിന്റെ ഇന്നിങ്സ് സഹായകമായി. കഴിഞ്ഞ സീസണിലെ ആദ്യ മൽസരത്തിൽ ഹൈദരാബാദിനെ നേരിട്ടപ്പൊഴും 55 റൺസ് എടുത്ത സഞ്ജുവാണ് ടോപ് സ്കോറർ ആയതും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

സഞ്ജുവിൻ്റെ വെടിക്കെട്ട് വീഡിയോ :

Categories
Cricket Latest News Malayalam Video

വീണതല്ല, ആ പൂരൻ വീഴ്ത്തിയത് ആണ് !നിക്കോളാസ് പൂരൻ്റെ അടി കൊണ്ട് ഗ്രൗണ്ടിൽ വീണു പാണ്ഡ്യ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സും ഡൽഹി ക്യാപിറ്റൽസുമായിട്ടുള്ള മത്സരമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബൗളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ തീരുമാനം ശെരിയാണ് എന്നാ തരത്തിൽ ഡൽഹി ബൗളേർമാർ പന്ത് എറിഞ്ഞു.

ലക്ക്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ വീണു. എന്നാൽ ഹൂഡയേ കൂട്ടുപിടിച്ചു മേയർ കത്തികേറി.ഹൂഡ മടങ്ങി. കൂറ്റൻ അടികൾക്ക് ഒടുവിൽ 38 പന്തിൽ 73 റൺസ് നേടിയ മേയറും ഡഗ് ഔട്ടിലേക്ക് തിരകെ നടന്നു.ഡൽഹി മത്സരത്തിലേക്ക് തിരകെ വരുമെന്ന് തോന്നിച്ചുവെങ്കിലും പൂരാൻ ആ പ്രതീക്ഷ തെറ്റിച്ചു.21 പന്തിൽ 36 റൺസ് സ്വന്തമാക്കി.എന്നാൽ ഈ 36 റൺസിന്റെ ഇന്നിങ്സിന് ഇടയിൽ ഒരു രസകരമായ സംഭവം നടന്നു. എന്താണ് ആ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

കൂറ്റൻ അടികളുമായി പൂരാൻ കളം വാഴുകയാണ്.ഫുൾ ലെങ്ത്തിൽ വന്ന ബോൾ പൂരാൻ നേരെ ഗാലറിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഷോട്ടിന് പവർ ഉണ്ടായിരുനെവെങ്കിലും ബോൾ ആവശ്യത്തിന് പൊങ്ങിയില്ല.അടിച്ച ബോൾ ഗാലറിയിൽ പോകുന്നതിന് പകരം നേരെ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ക്രുനാലിന്റെ ദേഹത്തേക്ക്.ബോൾ കൊണ്ട് ക്രുനാൾ നിലത്തു വീഴുന്നു.വീഡിയോ കാണാം

Categories
Cricket Latest News

എന്നാലും അതെങ്ങനെ സിക്സ് ആയി ,താക്കൂറിൻ്റെ ഷോട്ട് കണ്ട് കണ്ണ് തള്ളി ക്രിക്കറ്റ് ഫാൻസ് ; വീഡിയോ കാണാം

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ എന്നും ആവേശം നിറഞ്ഞതാണ്. മത്സരത്തിലെ ഓരോ നിമിഷങ്ങളും വല്ലാതെ ആഘോഷിക്കും.ചില നിമിഷങ്ങൾ വേദനിപ്പിക്കും. ചില നിമിഷങ്ങൾ സന്തോഷിപ്പിക്കും. ചില നിമിഷങ്ങൾ നമ്മളെ അത്ഭുതപെടുത്തും. ഇന്ത്യൻ പ്രീമിയർ പതിനാറാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഇത്തരത്തിൽ ഒരു അത്ഭുത നിമിഷത്തിന് ക്രിക്കറ്റ്‌ ആരാധകർ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് പഞ്ചാബ് കിങ്സിനെ നേരിടുകയാണ്.192 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്നാ നിലയിൽ നിൽക്കുകയാണ്.കൊൽക്കത്തയുടെ പ്രതീക്ഷയായിരുന്ന റസൽ തൊട്ട് മുന്നത്തെ പന്തിൽ പുറത്തായിയിരുന്നു.സാം കറനാണ് പഞ്ചാബിന് വേണ്ടി ബൗൾ ചെയ്യുന്നത്. ശർദുൽ താക്കൂർ ആദ്യത്തെ പന്ത് നേരിടാൻ ഒരുങ്ങുന്നു.

ഷോർട് ഓഫ്‌ ലെങ്ത്തിൽ സാം കറൻ പന്ത് കുത്തിക്കുന്നു.തന്റെ ദേഹത്തേക്ക് വന്ന പന്ത് താക്കൂർ കോരി എടുത്തു ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ ഗാലറിയിലേക്ക്.കണ്ട് നിന്ന ആരാധകരെയും മറ്റു താരങ്ങളെയും ഒരുപോലെ അത്ഭുതപെടുത്തിയ ഷോട്ട്.3 പന്തിൽ 8 റൺസ് എടുത്ത് താക്കൂർ നിൽക്കേ മഴ രസകൊല്ലിയായി കടന്നു വരുന്നു.ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം പഞ്ചാബ് കിങ്‌സ് മത്സരം ഏഴു റൺസിന് വിജയിക്കുന്നു.19 റൺസ് വിട്ട് കൊടുത്ത് കൊൽക്കത്തയുടെ മൂന്നു മുൻ നിര ബാറ്റർമാരുടെ വിക്കറ്റ് വീഴ്ത്തിയ അർഷാദീപാണ് മത്സരത്തിലെ താരം.

https://twitter.com/HardikSwag10143/status/1642161655533412352?t=AxRGz6tgd8jz1if9fAtfzA&s=19
https://twitter.com/ChukkanRizwan/status/1642170173863124992?s=20
Categories
Cricket Latest News

IPL ലെ തൻ്റെ രണ്ടാമത്തെ ബോളിൽ തന്നെ 101 മീറ്റർ സിക്സ് അടിച്ചു ഈ അഫ്ഗാൻ താരം വരവരിയിച്ചിട്ടുണ്ട് ;വീഡിയോ

പതിനാറാം ഐപിഎൽ സീസൺ അതിന്റെ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ ആദ്യ ഡബിൾ ഹെഡർ പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. അതിലെ ഉച്ചതിരിഞ്ഞ് ആരംഭിച്ച ആദ്യ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും പുതിയ നായകൻമാരുമായാണ്‌ ഈ സീസണിൽ കളിക്കുന്നത്. വെറ്ററൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പഞ്ചാബിനെ നയിക്കുമ്പോൾ പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരമായാണ് നിതീഷ്റാണ കൊൽക്കത്ത നായകനായത്.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് 192 റൺസാണ്‌ വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ നിതീഷ് റാണ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ബാറ്റെടുത്തവരെല്ലാം വെടിക്കെട്ടിന് തിരികൊളുത്തിയതോടെയാണ് അവർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയത്‌. 32 പന്തിൽ 50 റൺസ് എടുത്ത ശ്രീലങ്കൻ താരം ഭാനുക രജപക്സയാണ് അവരുടെ ടോപ് സ്കോറർ.

വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത ടീമിനായി ഓപ്പണർ അഫ്ഗാൻ താരം റഹ്മാനുള്ള ഗൂർബാസ് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ 101 മീറ്ററിന്റെ കൂറ്റൻ സിക്സ് നേടിയാണ് അദ്ദേഹം ഇത്തവണത്തെ ഐപിഎല്ലിൽ തന്റെ വരവറിയിച്ചത്. ഇടംകൈയ്യൻ പേസർ സാം കറൻ എറിഞ്ഞ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്ന് ലോങ് ഓണിലെക്ക് പടുകൂറ്റൻ സിക്‌സർ. തുടർന്ന് ഓവറിലെ അവസാന പന്തിൽ ഒരു ബൗണ്ടറി കൂടി നേടിയിരുന്നു അദ്ദേഹം.

എങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്സ് അധികനേരം നീണ്ടുനിന്നില്ല. 16 പന്തിൽ 3 ഫോറും ആ ഒരു സിക്സും അടക്കം 22 റൺസ് എടുത്ത ഗുർബാസിനെ പഞ്ചാബിന്റെ ഓസീസ് പേസർ നതാൻ എല്ലിസ് ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാതെ പോയതിൽ അദ്ദേഹത്തിന് നിരാശയായി. എങ്കിലും ഒരു മികച്ച സീസൺ ലക്ഷ്യംവച്ചാണ് അദ്ദേഹം വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിലെ താരമായിരുന്നു വിക്കറ്റ് കീപ്പർ ഗുർബാസ്‌. എങ്കിലും വെറ്ററൻ ഓസ്ട്രേലിയൻ കീപ്പർ മാത്യൂ വെയ്ഡിനാണ്‌ ഗുജറാത്ത് മാനേജ്മെന്റ് കൂടുതൽ അവസരങ്ങൾ നൽകിയത്. ഈ സീസൺ മുൻപ് കൊൽക്കത്ത ട്രേഡിംഗ് വഴിയാണ് താരത്തെ സ്വന്തമാക്കിയത്.

Categories
Latest News Malayalam

ഒരു കൈയബദ്ധം നാറ്റിക്കരുത്, ‘ഈ സാലാ കപ്പ് നഹി ‘ എന്ന് പറഞ്ഞു ഫാഫ്,പൊട്ടിച്ചിരിച്ചു കോഹ്ലി :വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേയർസ് ബാംഗ്ലൂർ. മാത്രമല്ല ഐ പി എല്ലിൽ ഏറ്റവും മികച്ച ആരാധക കൂട്ടായ്‍മകളിൽ ഒന്നാണ് ബാംഗ്ലൂറിന്റേത്. എന്നാൽ ബാംഗ്ലൂറിന് ഈ ആരാധക കൂട്ടത്തിന് ഇത് വരെ ഒരു ഐ പി എൽ കിരീടം സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ വിമർഷനങ്ങൾ ഏറെയാണ് ബാംഗ്ലൂർ നേരിടേണ്ടി വരേണ്ടത്.

റോയൽ ചലഞ്ചയർസ് ബാംഗ്ലൂർ ഉപോയഗിച്ച ആപ്ത വാക്യമാണ് “ഈ സാല കപ്പ്‌ നമ്മടെ “. കന്നഡയിൽ ഇത് അർത്ഥമാക്കുന്നത് ഈ കൊല്ലം കപ്പ്‌ തങ്ങളുടെതാണെന്നാണ്.ഈ ഒരു വാചകം കൊണ്ട് തന്നെ വിരോധികൾ ബാംഗ്ലൂരിനെ രൂക്ഷമായി വിമർശിക്കാറുണ്ട്.എന്നാൽ ഇപ്പോൾ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസിന്റെ ഭാഗത്ത്‌ നിന്ന് രസകരമായ ഒരു സംഭവം നടന്നിരിക്കുകയാണ്.

ബാംഗ്ലൂറിന്റെ പ്രൊമോഷൻ പരിപാടികളിൽ ഒന്നിൽ കോഹ്ലിക്ക്‌ ഒപ്പം പങ്ക് എടുക്കുകയായിരുന്നു ഡ്യൂ പ്ലസ്സിസ്.പരിപാടിക്ക് ഇടയിൽ “ഈ സാല കപ്പ്‌ നമ്മടെ ” എന്നാ വാചകം ഫാഫിനോട് പറയാൻ ആവശ്യപെടുന്നു. കോഹ്ലി ഫാഫിന്റെ ചെവിയിൽ ഈ വാചകം പറയുന്നു. എന്നാൽ ഫാഫ് മൈക്കിലൂടെ പറയുന്നത് ഇങ്ങനെയാണ് “ഈ സാല കപ്പ്‌ നഹി “.ഈ കൊല്ലം കപ്പ്‌ ഇല്ല എന്ന് അർത്ഥം വരുന്ന വാചകമാണ് ഇത്.ഇത് കേട്ട് കൊണ്ട് അടുത്തിരുന്ന കോഹ്ലി പൊട്ടി ചിരിക്കുന്നു.നാളെ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ ചിരവൈരികളായ
മുംബൈ ഇന്ത്യൻസിനെതിരെയാണ് ബാംഗ്ലൂറിന്റെ ഈ സീസണിലെ ആദ്യത്തെ മത്സരം.

Categories
Cricket Latest News

തലേ അനുഗ്രഹിക്കണം ! ധോണിയുടെ കാൽ തൊട്ടുവന്ദിച്ചു അർജിത്‌ സിംഗ്; ഫാൻസിന് രോമാഞ്ചനിമിഷം.. വീഡിയോ കാണാം

ഇന്നലെ രാത്രി നടന്ന ഈ വർഷത്തെ ഐപിഎൽ സീസൺ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഓപ്പണർ ഗയക്വാദിന്റെ 92 റൺസ് മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയപ്പോൾ, ഗുജറാത്ത് 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അവർക്കായി ഓപ്പണർ ഗിൽ 63 റൺസ് നേടി. ബോളിങ്ങിൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ നിർണായക ബൗണ്ടറികൾ നേടി മത്സരം വിജയിപ്പിക്കുകയും ചെയ്ത റാഷിദ് ഖാനാണ്‌ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിന് മുൻപ് പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങുകൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയിരുന്നു. പ്രശസ്ത ഗായകൻ ആരിജിത്ത് സിംഗ് നയിച്ച ഗാനമേളയായിരുന്നു അതിലൊരു പ്രധാന പരിപാടി. തെന്നിന്ത്യൻ താരസുന്ദരിമാരായ തമന്ന ഭാട്ടിയയും റാശ്മിക മന്ഥനയും തങ്ങളുടെ നൃത്തച്ചുവടുകൾകൊണ്ടും അരങ്ങുകൊഴുപ്പിച്ചു. സംഗീത-നൃത്ത പരിപാടികൾക്ക് ശേഷം ഇരു ടീമുകളുടെയും നായകന്മാരായ ധോണിയും ഹാർദിക് പാണ്ഡ്യയും വേദിയിലെത്തി താരങ്ങൾക്കൊപ്പം ഐപിഎൽ ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.

അതിനിടയിൽവെച്ച് നടന്ന ഒരു നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ സ്വന്തം തലയുമായ എം എസ് ധോണി വേദിയിലേക്ക് എത്തിയപ്പോൾ ഗാലറി ആർത്തിരമ്പിയിരുന്നു. അപ്പോഴാണ് വേദിയിൽ നിൽക്കുകയായിരുന്ന ഗായകൻ ആരിജിത്ത് സിംഗ് ധോണിയുടെ കാൽതൊട്ടു വന്ദിച്ചു തന്റെ പ്രിയപ്പെട്ട താരത്തിന്റെ അനുഗ്രഹം തേടിയത്. സംഗീതലോകത്തെ ഇത്രയും തിരക്കുപിടിച്ച താരമായിട്ടുപോലും ഇന്ത്യൻ ഇതിഹാസമായ ധോണിക്ക് മുന്നിൽ തന്റെ എളിമയും ലാളിത്യവും പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ പ്രശംസകൾകൊണ്ട് മൂടുകയാണ് എല്ലാവരും.

https://twitter.com/vineetsharma94/status/1642142537946210304?t=onmwvpkPqqGfupLdDjH-tA&s=19