Categories
Cricket Latest News

ഹർഭജനെ ആലിംഗനം ചെയ്ത ശേഷം ലേഡി അമ്പയറെ ആലിംഗനം ചെയ്യാൻ പോയി അഫ്രീദി ,ശേഷം സംഭവിച്ചത് ;വീഡിയോ കാണാം

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ലജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്നലെ ഖത്തറിൽ തുടക്കമായിരുന്നു. എല്ലാതവണത്തെയുംപോലെ മൂന്ന് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ്‌ എന്നീ ടീമുകളാണവ. ഇവർ പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയശേഷം കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ മാർച്ച് 20ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും. എല്ലാ മത്സരങ്ങളും നടക്കുന്നത് ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.

ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗൗതം ഗംഭീർ നയിച്ച ഇന്ത്യ മഹാരാജാസ് ടീമിനെ ഷഹീദ് അഫ്രീദിയുടെ നേതൃത്വത്തിലുള്ള ഏഷ്യ ലയൺസ് ടീം 9 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. 73 റൺസ് എടുത്ത കളിയിലെ താരം മിസ്ബാ ഉൾ ഹഖ്, 40 റൺസ് എടുത്ത ഓപ്പണർ തരംഗ എന്നിവർ മികച്ചുനിന്നു. നായകൻ അഫ്രീദി 12 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി സ്റ്റുവർട്ട് ബിന്നിയും പർവീന്ദർ അവാനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യൂസഫ് പഠാൻ, അശോക് ദിൻഡ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ഉത്തപ്പയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും 54 റൺസെടുത്ത നായകൻ ഗംഭീറും 25 റൺസെടുത്ത മുരളി വിജയും സ്കോർ മുന്നോട്ട് നീക്കി. ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. ഒടുവിൽ 20 ഓവറിൽ 156/8 എന്ന നിലയിൽ ഇന്നിങ്സ് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഹൈൽ തൻവീർ ഏഷ്യ ലയൺസ് ബോളർമാരിൽ മികച്ചുനിന്നു. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഇന്ത്യ മഹാരാജാസ് വേൾഡ് ജയന്റ്സിനെ നേരിടും.

ഇന്നലെ മത്സരം അവസാനിച്ചശേഷം ഒരു രസകരമായ സംഭവമുണ്ടായി. പുറത്താകാതെ നിന്ന ഹർഭജൻ സിങ്ങിനെ ആലിംഗനം ചെയ്തുകൊണ്ട് ഏഷ്യ ലയൺസ് നായകൻ ഷഹീദ് അഫ്രീദി ഗ്രൗണ്ടിൽ നിന്നും യാത്രയാക്കി. അതിനുശേഷം അടുത്തയാൾക്ക്‌ ആലിംഗനം ചെയ്യാനായി കൈനീട്ടിക്കൊണ്ട് അഫ്രീദി മുന്നോട്ട് നീങ്ങിയപ്പോൾ വന്നുപെട്ടത് മത്സരം നിയന്ത്രിച്ചിരുന്ന വനിതാ അമ്പയർ! പെട്ടെന്ന് കൈ പിൻവലിച്ച അഫ്രീദി, ഒരു ചെറുചമ്മലോടെ ഷെയ്ക്ക് ഹാൻഡ് നൽകി നടന്നുനീങ്ങി. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

https://twitter.com/taimoorze/status/1634262963485036544?t=O-LHTnDuCE3Gpx1F3IOczA&s=19
Categories
Cricket Latest News Video

ഗംഭീറിൻ്റെ ഹെൽമെറ്റിൽ ബോൾ കൊണ്ട ഉടനെ ഓടിയെത്തി അഫ്രീദി,ശേഷം സംഭവിച്ചത് കണ്ട് കയ്യടിച്ചു ക്രിക്കറ്റ് ലോകം

ലെജന്റ്സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണ് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആദ്യ മത്സരം ഇന്ത്യൻ മഹാരാജാസും ഏഷ്യൻ ലയൺസും തമ്മിൽ ദോഹയിൽ അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഗൗതം ഗംഭീർ ആണ്. സുരേഷ് റെയ്നയാണ് വൈസ് ക്യാപ്റ്റൻ. ഷാഹിദ് അഫ്രിദിയാണ് ഏഷ്യൻ ലയൺസിനെ നയിക്കുന്നത്.

ലോകത്തെ പല താരങ്ങളും അണിനിരക്കുന്ന വേൾഡ് ജയന്റ്സ് എന്ന മറ്റൊരു ടീമും സീരീസിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ മഹാരാജാസിൽ മലയാളി താരം എസ് ശ്രീശാന്ത് കളിക്കുന്നുണ്ട്. കോഴ വിവാദത്തിനുശേഷം വിലക്കപ്പെട്ട ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. കോടതിയിൽ കുറ്റവിമുക്തനായ ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമിച്ച ലോകത്തെ മികച്ച താരങ്ങളാണ് ലെജൻസ് ക്രിക്കറ്റ് ലീഗിൽ അണിനിരക്കുന്നത്.

ഇന്ത്യൻ മഹാരാജാസിനായി റോബിൻ ഉത്തപ്പ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന, ഗൗതം ഗംഭീർ, യൂസഫ് പത്താൻ, മുരളി വിജയ്, ഹർഭജൻ സിംഗ്, മുഹമ്മദ് കൈഫ്, സ്റ്റുവർട്ട് ബിന്നി, പ്രവീൺ താമ്പേ, അശോക് ദിന്ധ തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. പഴയ താരങ്ങളുടെ സൗഹൃദം പുതുക്കുക എന്ന ഉദ്ദേശവും മത്സരത്തിനുണ്ട്. ഇന്നലത്തെ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ഏഷ്യൻ ലയൺസിനെതിരെ 9 റൺ തോൽവി ഏറ്റുവാങ്ങിയിരുന്നു.

മത്സരത്തിൽ ഷാഹിദ് അഫീദിയുടെ മികച്ച പെരുമാറ്റം സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. അബ്ദുൽ റസാക്ക് എറിഞ്ഞ പന്ത് സ്വീപ്പ് കളിക്കാനായി നോക്കിയ ഗൗതം ഗംഭീറിന്റെ ഹെൽമെറ്റിൽ കൊണ്ടു. ഉടനെ തന്നെ അഫ്രീദി ഓടിയെത്തി ഗൗതം ഗംഭീരന് കാര്യമായ പരിക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്തി. ഈ പെരുമാറ്റത്തിന് ട്വിറ്ററിൽ മികച്ച പിന്തുണ ലഭിക്കുക ആണ് ഇപ്പോൾ. ഷാഹിദ് അഫ്രിദിയുടെ മികച്ച പെരുമാറ്റത്തിന്റെ ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam Video

വീഡിയോ :ഇത് തല്ല്മാലയുടെ ഷൂട്ട് അല്ല ,ഷക്കീബ് തൻ്റെ ആരാധകനെ തല്ലുന്നത് ആണ്

ബംഗ്ലാദേശിന്റെ സൂപ്പർതാരമാണ് ഷാക്കിബ് അൽ ഹസ്സൻ. ലോകം കണ്ട നിലവിൽ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ തന്നെയാണ് ഷാക്കിബ്. നിലവിലുള്ള ബംഗ്ലാദേശ് ടീമിന്റെ ടി20, ടെസ്റ്റ്‌ ക്യാപ്റ്റൻ കൂടിയാണ് ഷാക്കിബ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് ഷാക്കിബ്. കഴിഞ്ഞ ലേലത്തിലാണ് വീണ്ടും ഷാക്കിബിനെ കൊൽക്കത്ത സ്വന്തമാക്കിയത്.

ക്രിക്കറ്റിൽ പ്രശസ്തി പിടിച്ചു പറ്റുമ്പോഴും വിവാദങ്ങൾ ഷാക്കിബിന്റെ കൂടെ എപ്പോഴും കൂടിയിരുന്നു. മത്സരത്തിനിടയ്ക്ക് ഷാക്കിർ ചൂടാവുന്ന പല വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിൽ അമ്പയറുടെ അടുത്ത് ചൂടായശേഷം വിക്കറ്റ് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോയും വൈറൽ ആയിരുന്നു. ഇതിൽ നിരവധി പേർ ഷാക്കിബിന്റെ പ്രവർത്തിക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

29 ഒക്ടോബർ 2019ൽ ഐസിസി മോശം പെരുമാറ്റത്തെ തുടർന്ന് ഷാക്കിബിനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. എന്നാൽ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഷാക്കിബ്. മികച്ച താരമാണ് എങ്കിലും പലപ്പോഴും ഷാക്കിബിന്റെ പെരുമാറ്റം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും തലവേദന ആവുകയാണ്.

ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഷാക്കിബ് ആരാധകരുടെ അടുത്ത് ചൂടാവുന്ന വീഡിയോ ദൃശ്യമാണ്. ആരാധകരുടെ കൂട്ടത്തിനിടയ്ക്ക് നിന്ന് നടന്നുവരുന്ന ഷാക്കിബിന്റെ തൊപ്പി ഒരു ആരാധകൻ കൈക്കലാക്കി. ഇതാണ് ഷാക്കിബിനെ ചൊടിപ്പിച്ചത്. തൊപ്പി പിടിച്ചു വാങ്ങിയശേഷം തൊപ്പി കൊണ്ട് തന്നെ ആരാധകനെ ഷാക്കിബ് പലതവണ തല്ലി. ഇതിന്റെ വീഡിയോ ദൃശ്യം കാണാം.

https://twitter.com/TRclips05/status/1634215072380735488?t=xLly2I2njOi6PHzSt8ITKg&s=19
Categories
Cricket Latest News

ഷമി ജയ് ശ്രീറാം ജയ് ശ്രീറാം !മുഹമ്മദ് ഷമിയെ വിളിച്ച് ‘ജയ് ശ്രീറാം’ മുഴക്കി കാണികൾ; ഇത് ഇന്ത്യക്കാർക്ക് പേരുദോഷം വരുത്തിവയ്ക്കും.. വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ മൂന്നാം ദിനമായ ഇന്ന് കളി പുരോഗമിക്കുകയാണ്. ഇന്നലെ ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് 480 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എന്ന നിലയിൽ ആയിരുന്നു. ഇന്ന് ആദ്യ മണിക്കൂറിൽ ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 35 റൺസ് എടുത്ത അദ്ദേഹം സ്പിന്നർ മാത്യൂ കാഹ്നെമാന്റെ പന്തിലാണ്‌ പുറത്തായത്.

അതിനിടെ ഇന്ത്യൻ ആരാധകരുടെ ഒരു അപമാനകരമായ പ്രവർത്തിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾ മത്സരത്തിനായി ഗാലറിയ്ക്ക് സമീപമുള്ള ഡഗ് ഔട്ടിൽ തയ്യാറെടുക്കുന്ന സമയത്ത് കാണികൾ ആർപ്പുവിളികളുമായി രംഗത്തുണ്ട്. ആദ്യം അവർ സൂര്യകുമാർ യാദവിനായി ആരവം മുഴക്കുകയും അദ്ദേഹം അവരെ തിരിച്ച് അഭിവാദ്യം ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് ‘ജയ് ശ്രീറാം’ വിളികൾ മുഴങ്ങിത്തുടങ്ങിയത്.

ആ സമയത്ത് ഇസ്ലാം മതവിശ്വാസിയായ പേസർ മുഹമ്മദ് ഷമിയും അവിടെയുണ്ടായിരുന്നു. അതിലൊരാൾ ‘ഷമി.. ജയ് ശ്രീറാം..’ എന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. സഹതാരങ്ങൾക്ക് മുന്നിൽവച്ച് അപമാനിക്കപ്പെടുന്ന ഒരു സന്ദർഭമാണ് ഷമി അവിടെ ഏറ്റുവാങ്ങേണ്ടിവന്നത്. ഒരു മതേതര രാഷ്ട്രം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ഇത്തരം പ്രവർത്തികൾ നിരുത്സാഹപ്പെടുത്തേണ്ടത് അനിവാര്യമാണ്. ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രാജ്യത്തിന് കളങ്കമുണ്ടാക്കുന്നതാണ് ഇത്തരം വ്യക്തികളുടെ ചെയ്തികൾ.

Categories
Cricket Latest News

ഹസ്സൻ അലിയുടെ ഭാര്യയെ കണ്ട് കൺട്രോൾ വിട്ടു കമൻ്ററി പറഞ്ഞു സൈമൺ ഡോൾ : വൈറൽ ആയി വീഡിയോ

കഴിഞ്ഞദിവസം നടന്ന പിഎസ്എൽ മത്സരത്തിനിടെ മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരവും കമന്റെറ്ററുമായ സൈമൺ ഡോളിന്റെ കമന്റ്ററി വിവാദമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ഇസ്ലാമബാദ് യുണൈറ്റഡ് മുൽതാൻ സുൽത്താൻസ് മത്സരത്തിനിടെയാണ് സൈമൺ ഡോളിന്റെ വിവാദ പ്രസ്താവന. പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായ ഹസ്സൻ അലിയുടെ ഭാര്യയായ സാമിയ അർസൂവിന്റെ നേരെയായിരുന്നു ഡോലിന്റെ കണ്ട്രോൾ വിട്ട പ്രസ്താവന.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽതാൻ സുൽത്താൻസ് 205 റൺസ് ഉയർത്തി. മറുപടി ബാറ്റിങ്ങിലിറങ്ങിയ ഇസ്ലാമാബാദ് മെല്ലെയാണ് തുടങ്ങിയത് എങ്കിലും കോളിൻ മുൺറോയിന്റെയും ഫഹീം അഷ്റഫിന്റെയും തകർപ്പൻ ബാറ്റിംഗ് ഇസ്ലാമാബാദിനെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തിനു ഒടുവിലാണ് സൈമൺ ഡോൾ വിവാദ പ്രസ്താവന നടത്തിയത്.

മത്സരത്തിൽ ഇസ്ലാമാബാദ് വിജയിച്ചപ്പോൾ ഹസ്സൻ അലിയുടെ ഭാര്യ ജയിച്ചു മാത്രമല്ല നിരവധി പേരുടെ ഹൃദയം കവരുകയും ചെയ്തു എന്നായിരുന്നു സൈമൺ ഡോൾ പറഞ്ഞത്. ന്യൂസിലാൻഡിന്റെ മുൻതാരം പറഞ്ഞത് യഥാർത്ഥ ജനങ്ങളുടെ മനസ്സാണ് എന്ന് ട്വിറ്ററിൽ നിരവധി പേർ അഭിപ്രായപ്പെട്ടു. സൈമൺ ഡോളിന്റെ ഈ പ്രസ്താവന പല ആളുകളിലും ചിരി ഉണർത്തിയിരുന്നു.

ഏതായാലും സൈമൺ റോഡിന്റെ ഈ പ്രസ്താവന നിരവധിപേരിൽ നിന്നും നെഗറ്റീവും പോസിറ്റീവും ആയ അഭിപ്രായങ്ങൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ക്യാമറ കണ്ണുകൾ മത്സരത്തിനിടെ ഹസൻ അലിയുടെ ഭാര്യയെ നിരവധി തവണയാണ് ക്യാമറയിൽ പകർത്തിയത്. കഴിഞ്ഞ മത്സരത്തിനിടെ സൈമൺ ഡോൾ നടത്തിയ ഈ പ്രസ്താവനയുടെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഷോർട്ട് ബോളിലൂടെ രോഹിത്തിനെ വീഴ്ത്താൻ ഫീൽഡ് സെറ്റ് ചെയ്തു സ്മിത്ത് ,അവരുടെ തലക്ക് മുകളിലൂടെ സിക്സ് അടിച്ചു രോഹിത്

അഹമ്മദാബാദ് ടെസ്റ്റിൽ മൂന്നാം ദിനം കളി ആരംഭിച്ചിരിക്കുകയാണ്. 10 ഓവറിൽ 36/0 എന്ന നിലയിലാണ് ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മൻ ഗില്ലും അനായാസമായി ബൗണ്ടറികൾ നേടിക്കൊണ്ടാണ് തുടങ്ങിയതെങ്കിലും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ഇന്ത്യക്ക് ഇനിയും 400 റൺസോളം വേണ്ടിവരും ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ.

58 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 35 റൺസെടുത്ത അദ്ദേഹത്തെ മാത്യൂ കാഹ്നേമാൻ, ലഭുഷേയിനിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇന്നലെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 480 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യൻ നായകനും ഓപ്പണറുമായ രോഹിത് ശർമ്മയെ തുടക്കത്തിൽ തന്നെ പുറത്താക്കി മത്സരത്തിൽ മുൻതൂക്കം നേടാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയായിരുന്നു ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത്.

അതിന്റെ ഭാഗമായി തുടർച്ചയായി ഷോർട്ട് ബോൾ എറിഞ്ഞ് വിക്കറ്റ് എടുക്കാനായി ശ്രമം. സീനിയർ പേസർ മിച്ചൽ സ്റ്റാർക്കിനെ പന്തെൽപ്പിച്ച സ്മിത്ത് ലെഗ് സൈഡിൽ ബൗണ്ടറി ഫീൽഡർമാരെ നിരത്തി കളി തുടർന്നു. എന്നാൽ സ്റ്റാർക്ക് എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അവസാന പന്തിൽ രോഹിത് തക്ക മറുപടി നൽകിയിരുന്നു. ഷോർട്ട് പിച്ച് പന്തിൽ ലെങ്ങ്‌ത്ത് മുൻകൂട്ടി കണ്ട് രോഹിത് ലോങ് ലെഗ് ഫീൽഡറുടെ തലക്ക് മുകളിലൂടെ പുൾ ഷോട്ട് കളിച്ച് സിക്സ് നേടുകയായിരുന്നു. എങ്കിലും ഒടുവിൽ 21ആം ഓവറിന്റെ അവസാന പന്തിൽ അദ്ദേഹം പുറത്തായി.

സിക്സ് വീഡിയോ :

Categories
Cricket Latest News

ആരാധകർക്ക് വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത സർപ്രൈസ്!
ആദ്യം അമ്പരന്നു പിന്നെ ആർപ്പു വിളിച്ചു കാണികൾ ;വീഡിയോ

അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ, മൂന്നാം ദിനമായ ഇന്ന് മികച്ച ബാറ്റിംഗ് പ്രകടനം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്നലെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 480 റൺസിൽ ഓൾഔട്ടാക്കിയ ശേഷം, ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചിരുന്നു. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്. 17 റൺസുമായി നായകൻ രോഹിത് ശർമയും 18 റൺസുമായി ശുഭ്മാൻ ഗില്ലും ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും.

ഇന്നലെ 180 റൺസ് എടുത്ത ഓപ്പണർ ഉസ്മാൻ ഖവാജ, 114 റൺസോടെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ എന്നിവരുടെ മികവിലാണ് അവർ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റിലെ കൂട്ടുകെട്ട് 208 റൺസ് ചേർത്തു. ആദ്യ സെഷനിൽ വിക്കറ്റ് നേടാനാകാതെ ഇന്ത്യൻ ബോളർമാർ വിയർത്തു. രണ്ടാം സെഷനിൽ 3 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. അശ്വിൻ ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി. ഒൻപതാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് വാലറ്റക്കാരായ ലയണും മർഫീയും ചെറുത്തുനിൽപ് നടത്തിയത് ഓസ്ട്രേലിയക്ക് മറ്റൊരു അനുഗ്രഹമായി.

ഇന്നലെ ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ മറ്റൊരു രസകരമായ സംഭവമുണ്ടായി. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ബാറ്റ് ചെയ്യുന്ന സമയത്ത് കാണികൾ കോഹ്‌ലിക്ക് വേണ്ടി ആർപ്പുവിളിക്കുകയായിരുന്നു. ഡ്രസ്സിംഗ്‌ റൂമിൽ നിന്നും മുഴുവൻ സജ്ജീകരണങ്ങളുമായി പുറത്തേക്കിറങ്ങിവരുന്ന കോഹ്‌ലിയെ കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. കാരണം, അവിടെ വിക്കറ്റ് ഒന്നും വീണിരുന്നില്ല. കോഹ്‌ലി.. കോഹ്‌ലി.. വിളികളുമായി ഗാലറി ശബ്ദമുഖരിതമായി. എന്നാൽ ബാറ്റിംഗ് പ്രാക്ടീസ് ചെയ്യാനായിരുന്നു കോഹ്‌ലി എത്തിയത്. മത്സരംകഴിഞ്ഞു താരങ്ങൾ ഗ്രൗണ്ടിൽനിന്നും മടങ്ങിയശേഷം ഗ്രൗണ്ടിലേക്കിറങ്ങി അൽപസമയം പരിശീലിച്ചാണ്‌ കോഹ്‌ലി തിരികെ മടങ്ങിയത്.

Categories
Cricket Latest News

ദേ ബോളിൻ്റെ അടയാളം !ഉമേഷിൻ്റെ അപകടകരമായ ബൗൺസർ ,തലയിൽ പരിക്ക് പറ്റി ലിയോൺ

അന്ത്യതം ആവേശകരമായി ബോർഡർ ഗവസ്‌കർ ട്രോഫി മുന്നേറുകയാണ്.നാല് ടെസ്റ്റ്‌ പരമ്പരകളുടെ പരമ്പരയിലെ ആദ്യത്തെ രണ്ട് ടെസ്റ്റുകൾ ഇന്ത്യ ജയിച്ചു. ഈ വിജയങ്ങളോടെ ഇന്ത്യ ബോർഡർ ഗവസ്‌കർ ട്രോഫി നിലനിർത്തി. മൂന്നാമത്തെ ടെസ്റ്റ്‌ ഓസ്ട്രേലിയ ജയിച്ചു തിരിച്ചു വരവ്വ് നടത്തി. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന നാലാമത്തെ ടെസ്റ്റിലെയും ആദ്യത്തെ രണ്ട് ദിവസങ്ങളും ഓസ്ട്രേലിയക്ക്‌ സ്വന്തമാണ്.

ടോസ് നേടിയ ഓസ്ട്രേലിയ ആദ്യത്തെ ഇന്നിങ്സിൽ തന്നെ 480 റൺസ് സ്വന്തമാക്കി.180 റൺസ് നേടിയ ഖവാജയും തന്റെ ആദ്യത്തെ ടെസ്റ്റ്‌ സെഞ്ച്വറി നേടിയ ഗ്രീനുമാണ് ഇന്ത്യയെ തകർത്തത്.ഇന്ത്യക്ക് വേണ്ടി ഇതിഹാസ സ്പിന്നർ അശ്വിൻ ആറു വിക്കറ്റ് സ്വന്തമാക്കി.എന്നാൽ ഇന്ത്യൻ ഫാസ്റ്റ് ബൗളേർ ഉമേഷ്‌ യാദവാണ് എറിഞ്ഞ ഒരു ബൗണസറാണ് ഇപ്പോൾ ചർച്ച വിഷയം.

ഓസ്ട്രേലിയുടെ ടെയിൽ എൻഡ് ബാറ്റർ നാഥൻ ലിയോണാണ് ഉമേഷ്‌ യാദവിന്റെ ഈ കിടിലൻ ബൗൾ നേരിട്ടത്. ഓസ്ട്രേലിയ ഇന്നിങ്സിലായിരുന്നു സംഭവം.146 മത്തെ ഓവർ എറിയാൻ വരുകയായിരുന്നു ഉമേഷ്‌ യാദവ്.ഉമേഷ്‌ എറിഞ്ഞ ഷോട്ട് ബോൾ പുള് ചെയ്യാൻ ശ്രമിക്കുന്ന ലിയോൺ പിഴക്കുന്നു. ബോൾ ലിയോണിന്റെ തലയിൽ കൊള്ളുന്നു . ബൗൾ കൊണ്ട് പാട് കൃത്യമായി ലിയോണിന്റെ തലയിൽ കാണുന്നു. ഇന്നിങ്സിൽ ലിയോൺ 34 റൺസ് നേടി. ഉമേഷ്‌ യാദവിന് വിക്കറ്റുകൾ ഒന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ തോൽവി രുചിച്ചാൽ ഒരു പക്ഷെ ഇന്ത്യയുടെ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിന് വരെ തിരിച്ചടിയായേക്കും.

വീഡിയോ :

https://twitter.com/javedan00643948/status/1634124998934921217?t=nwEb2RQI51cEMrUKrxJz3g&s=19
Categories
Cricket Latest News

മത്സരം നടന്നുകൊണ്ടിരിക്കെ പുതിയ അമ്പയർ മൈതാനത്ത്; ജഡേജയുടെ രസകരമായ വീഡിയോ കാണാം

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം ശക്തമായ നിലയിൽ. 255/4 എന്ന ഒന്നാം ദിനത്തെ സ്കോറിൽ ബാറ്റിംഗ് തുടങ്ങിയ അവർ 180 റൺസ് എടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയുടെയും കന്നി ടെസ്റ്റ് സെഞ്ച്വറിയോടെ 114 റൺസ് എടുത്ത കാമറോൺ ഗ്രീനിന്റെയും മികവിൽ ഒന്നാം ഇന്നിംഗ്സിൽ 480 റൺസ് എടുത്തു. നീണ്ട 167.2 ഓവറുകളാണ് ഇന്ത്യ ഏറിയേണ്ടിവന്നത്. ഇന്നത്തെ ആദ്യ സെഷനിൽ ഒരു വിക്കറ്റ് പോലും നേടാൻ ഇന്ത്യക്ക് സാധിച്ചില്ല.

എങ്കിലും രണ്ടാം സേഷന്റെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി സ്പിന്നർ അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ ടോപ് സ്കോറർ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് അകന്നുനിന്നു. ഒടുവിൽ മൂന്നാം സെഷനിലെ ആദ്യ പന്തിൽ അക്ഷർ പട്ടേൽ അദ്ദേഹത്തെ പുറത്താക്കി. പിന്നീട് ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ലയൺ, മർഫി എന്നിവർ 70 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി. അശ്വിൻ തന്നെ ഇരുവരെയും മടക്കി ഒടുവിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. അശ്വിൻ ആറ് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ ടീം ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്.

ഇന്ന് മത്സരത്തിനിടെ ഇന്ത്യൻ ടീം ഫീൽഡ് ചെയ്യുന്ന സമയത്ത് ജഡേജ ചെയ്ത ഒരു പ്രവർത്തി ആരാധകരിൽ ചിരിപടർത്തി. ഒരുപാട് നേരം പന്തെറിഞ്ഞു നോക്കിയെങ്കിലും വിക്കറ്റ് ലഭിക്കാതിരുന്ന ഇന്ത്യൻ താരങ്ങൾ വളരെ നിരാശയിൽ കാണപ്പെട്ടിരുന്ന സമയം. അപ്പോഴാണ് സ്ക്വയർ ലെഗ് ഏരിയയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജഡേജ വിക്കറ്റ് കീപ്പർ ഭാരത്തിന്റെ ഒരു റൺഔട്ട് അപ്പീൽ ശ്രദ്ധിച്ചത്. സ്ട്രൈക്കിൽ ഉണ്ടായിരുന്ന കാമറൂൺ ഗ്രീൻ ക്രീസിൽ എത്തിയിരുന്നു. എങ്കിലും തമാശരൂപേണ തീരുമാനം ടിവി അമ്പയർക്ക്‌ വിടുന്നു എന്ന സിഗ്നൽ കാണിച്ച് ജഡേജ, സോഫ്റ്റ് സിഗ്നലായി ഔട്ട് എന്ന് വിരൽ ഉയർത്തുകയും ചെയ്തു. ഈ രസകരമായ നിമിഷങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Categories
Cricket Latest News

ഫീൽഡിൽ അലസത കാണിച്ചു ഗിൽ ,ഹിന്ദിയിൽ തെറി വിളിച്ചു രോഹിത് ; വൈറൽ വീഡിയോ കാണാം

ഏറെ നേരത്തെ കഠിനപ്രയത്നത്തിനൊടുവിൽ അഹമ്മദാബാദ് ടെസ്റ്റിൽ ടീം ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചിരിക്കുകയാണ്. 167.2 ഓവർ ഏറിഞ്ഞാണ് അവരെ 480 റൺസിൽ ഓൾഔട്ടാക്കിയത്. ഒൻപതാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത സ്പിന്നർമാരായ ലയണും മർഫിയും ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒടുവിൽ അശ്വിനാണ് ഇരുവരെയും പുറത്താക്കിയത്. ലയൺ 34 റൺസും മർഫി 41 റൺസും എടുത്തു. അശ്വിൻ മൊത്തം 6 വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ 255/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച അവർ ആദ്യ സെഷനിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ കളിച്ചിരുന്നു. ലഞ്ച് കഴിച്ചു കഴിഞ്ഞ ശേഷമാണ് ഇന്ത്യക്ക് വിക്കറ്റ് നേടാൻ കഴിഞ്ഞത്. അശ്വിനാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അഞ്ചാം വിക്കറ്റിൽ ഗ്രീനും ഖവാജയും 208 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ (114), അലക്സ് കാരി (0), മിച്ചൽ സ്റ്റാർക്ക് (6) എന്നിവരെ അശ്വിൻ മടക്കി. ചായയ്ക്ക് പിരിയുമ്പോൾ അവർ 409/7 എന്ന നിലയിൽ ആയിരുന്നു. അതിനുശേഷമുള്ള ആദ്യ പന്തിൽ തന്നെ 180 റൺസ് എടുത്ത ഉസ്മാൻ ഖവാജയെ അക്ഷർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. എങ്കിലും വാലറ്റത്തെ പെട്ടെന്ന് ചുരുട്ടിക്കെട്ടാൻ ഇന്ത്യക്കായില്ല.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ വളരെ ഗൗരവഭാവത്തിൽ കാണപ്പെട്ടിരുന്നു. തുടർച്ചയായി പന്തെറിഞ്ഞിട്ടും വിക്കറ്റുകൾ ലഭിക്കാത്തതിന്റെ നിരാശ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. അതിനിടെയാണ് ഫീൽഡിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ വളരെ അലസമായി ചുറ്റിത്തിരിഞ്ഞുനിൽക്കുന്നത് രോഹിത് കാണുന്നതും. അപ്പോൾ അദ്ദേഹത്തെ നോക്കി, നീ എന്താണ് അവിടെ കാണിക്കുന്നത് എന്ന് ഹിന്ദിയിൽ മോശം ഭാഷയിൽ രോഹിത് ചോദിക്കുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

https://twitter.com/_Rahul_Singla/status/1634100196777795584?t=HuLcvQrF0FIrk_GtVWtKlA&s=19