അഹമ്മദാബാദ് ടെസ്റ്റിൽ മൂന്നാം ദിനം കളി ആരംഭിച്ചിരിക്കുകയാണ്. 10 ഓവറിൽ 36/0 എന്ന നിലയിലാണ് ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മൻ ഗില്ലും അനായാസമായി ബൗണ്ടറികൾ നേടിക്കൊണ്ടാണ് തുടങ്ങിയതെങ്കിലും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ഇന്ത്യക്ക് ഇനിയും 400 റൺസോളം വേണ്ടിവരും ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ.
58 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 35 റൺസെടുത്ത അദ്ദേഹത്തെ മാത്യൂ കാഹ്നേമാൻ, ലഭുഷേയിനിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇന്നലെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 480 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യൻ നായകനും ഓപ്പണറുമായ രോഹിത് ശർമ്മയെ തുടക്കത്തിൽ തന്നെ പുറത്താക്കി മത്സരത്തിൽ മുൻതൂക്കം നേടാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയായിരുന്നു ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത്.
അതിന്റെ ഭാഗമായി തുടർച്ചയായി ഷോർട്ട് ബോൾ എറിഞ്ഞ് വിക്കറ്റ് എടുക്കാനായി ശ്രമം. സീനിയർ പേസർ മിച്ചൽ സ്റ്റാർക്കിനെ പന്തെൽപ്പിച്ച സ്മിത്ത് ലെഗ് സൈഡിൽ ബൗണ്ടറി ഫീൽഡർമാരെ നിരത്തി കളി തുടർന്നു. എന്നാൽ സ്റ്റാർക്ക് എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അവസാന പന്തിൽ രോഹിത് തക്ക മറുപടി നൽകിയിരുന്നു. ഷോർട്ട് പിച്ച് പന്തിൽ ലെങ്ങ്‌ത്ത് മുൻകൂട്ടി കണ്ട് രോഹിത് ലോങ് ലെഗ് ഫീൽഡറുടെ തലക്ക് മുകളിലൂടെ പുൾ ഷോട്ട് കളിച്ച് സിക്സ് നേടുകയായിരുന്നു. എങ്കിലും ഒടുവിൽ 21ആം ഓവറിന്റെ അവസാന പന്തിൽ അദ്ദേഹം പുറത്തായി.
സിക്സ് വീഡിയോ :