Categories
Uncategorized

ഈ മസിൽ കണ്ടോ നീ ! ദേഷ്യം വന്നാൽ സിക്സ് അടിക്കും ഞാൻ , അമ്പയർക്ക് മസിൽ കാണിച്ചു രോഹിത്

തുടർച്ചയായ മൂന്നാം ജയത്തോടെ ഏകദിന ലോകകപ്പ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി ടീം ഇന്ത്യ. ശനിയാഴ്ച അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ എട്ടാം മത്സരത്തിലും വിജയം ഇന്ത്യക്കുതന്നെ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം, വെറും 30.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി നായകൻ രോഹിത് ശർമയും ശ്രേയസ് അയ്യരും അർദ്ധസെഞ്ചുറി നേടി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ 155/2 എന്ന ശക്തമായ നിലയിലായിരുന്നു പാക്കിസ്ഥാൻ. 50 റൺസെടുത്ത നായകൻ ബാബറിനെ വീഴ്ത്തിയ സിറാജാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. ശേഷിച്ച 8 വിക്കറ്റുകൾ 36 റൺസ് എടുക്കുന്നതിനിടെ നിലംപൊത്തി. ഇന്ത്യൻ നിരയിൽ ബൂംറയും പാണ്ഡ്യയും സിറാജും ജഡേജയും കുൽദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 7 ഓവറിൽ ഒരു മെയ്ഡെൻ ഉൾപ്പെടെ വെറും 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ബൂംറയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

86 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ടോപ്സ്കോററായത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാന് എതിരെ തകർപ്പൻ സെഞ്ചുറി നേടി കളിയിലെ താരമായി മാറിയിരുന്നു അദ്ദേഹം. ഇന്നും സെഞ്ചുറി നേടുമെന്ന തോന്നൽ ഉണർത്തിയെങ്കിലും 14 റൺസ് അകലെ പുറത്താവുകയായിരുന്നു. എന്നിരുന്നാലും ആറു വീതം ഫോറും സിക്സും അടങ്ങിയ ഒരു തകർപ്പൻ ഇന്നിങ്സ് കളിച്ചതിനു ശേഷമായിരുന്നു എന്നുമാത്രം.

അതിനിടെ മത്സരത്തിൽ നിന്നുമുള്ള ഒരു നിമിഷം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്. തൻ്റെ ബാറ്റിങ്ങിന് ഇടയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ, ഫീൽഡ് അമ്പയർ മരിയസ് ഇരാസ്മസിന് തൻ്റെ കയ്യിലെ മസിൽ കാണിച്ചുകൊടുക്കുന്ന നിമിഷമാണ് അത്. ദക്ഷിണാഫ്രിക്കക്കാരനായ അമ്പയർ ഇരാസ്‌മസ് അത് കണ്ട് ചിരിതൂകി നിൽക്കുന്നതും കാണാം.

വീഡിയോ..

Categories
Uncategorized

റിസ്വാനെ ട്രോളി കിങ് കോഹ്ലി, സംഭവം ഇതാണ്, രസകരമായ വീഡിയോ ഇതാ..

കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാൻ ശ്രീലങ്ക ലോകക്കപ്പ് മത്സരം ക്രിക്കറ്റ്‌ ആരാധകർ അത്രപെട്ടെന്ന് മറന്നുകാണില്ല. ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അത്. ലോകക്കപ്പിൽ ഒരു ടീമിന്റെ ഏറ്റവും കൂടുതൽ റൺസ് പിന്തുടർന്ന് നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്.

പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ റിസ്‌വാനായിരുന്നു മത്സരത്തിലെ താരം. ലോകക്കപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് അദ്ദേഹം അന്ന് കളിച്ചത്. എന്നാൽ മത്സരത്തിനിടയിൽ ഒരുപാട് തവണ പരിക്ക് അഭിനയിക്കുകയും ശേഷം താൻ അഭിനയിക്കുകയായിരുന്നു എന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്തതാണ്.

എന്നാൽ ഇന്നത്തെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിലേക്ക് റിസ്‌വാനെ കോഹ്ലി സ്വാഗതം ചെയ്തതും ഇത്തരം ഒരു അഭിനയം കൊണ്ടാണ്. റിസ്‌വാൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഗാർഡ് എടുക്കാൻ ഒരുപാട് സമയം എടുക്കുന്ന കണ്ട കോഹ്ലി സമയം ഒരുപാട് പോകുന്ന എന്നാ താരത്തിൽ വാച്ചിൽ നോക്കുനെ പോലെ കൈയിൽ നോക്കി ഒരുപാട് തവണ റിസ്വാനെ കളിയാക്കുകയുണ്ട് ചെയ്തു. റിസ്‌വാൻ 49 റൺസ് നേടി പുറത്താവുകയും ചെയ്തു.

Categories
Uncategorized

ബാബറിന്റെ കുറ്റി തെറിപ്പിച്ചു സിറാജ്, സ്റ്റേഡിയത്തിൽ എങ്ങും സിറാജ് സിറാജ് വിളികൾ, വീഡിയോ ഇതാ..

അഹമ്മദാബാദിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ നല്ല തുടക്കം നൽകി കൊണ്ട് ഓപ്പനർമാർ മടങ്ങി.ഓപ്പനർമാർ മടങ്ങിയതോടെ ബാബറും റിസ്‌വാനും കൂട്ടുകെട്ട് ഉയർത്തി.

ലോകക്കപ്പിൽ ഫോം കണ്ടെത്താൻ വിഷമിച്ച ബാബർ ഫോമിലേക്ക് എത്തുന്ന കാഴ്ചയാൻ പിന്നീട് കണ്ടത്.റിസ്വാൻ തന്റെ മികച്ച ഫോം തുടർന്നു. കൃത്യമായ ഇടവേളകളിൽ പാകിസ്ഥാൻ ബൗണ്ടറി നേടി കൊണ്ടിരുന്നു. ബാബർ ഫിഫ്റ്റി സ്വന്തമാക്കി. അപകടം മുന്നിൽ കണ്ട രോഹിത് സിറാജിനെ വിളിച്ചു.

പാകിസ്ഥാൻ ഇന്നിങ്സിന്റെ 30 മത്തെ ഓവർ,ഓവറിലെ നാലാമത്തെ പന്ത്, ബാബർ 50 റൺസുമായി ക്രീസിൽ,സിറാജിന്റെ ഒരു ലെങ്ത് ഡെലിവറി ബാബർ തേർഡ് മാനിലേക് തട്ടിയിടാൻ നോക്കുന്നു. എന്നാൽ ബാബർ കാണുന്നത് തന്റെ ഓഫ്‌ സ്റ്റമ്പ് ഇളകുന്നതാണ്. ബാബറിന്റെ വിക്കറ്റ് എടുത്തതോടെ സ്റ്റേഡിയത്തിൽ എങ്ങും സിറാജ് സിറാജ് വിളികളും.

Categories
Uncategorized

ഓംഹ്രീം വിക്കറ്റ് കിട്ടണേ!!, ഇമാം പുറത്താകുന്നതിന് മുന്നേ സംഭവിച്ച രസകരമായ കാര്യം ഇതാണ്, വീഡിയോ ഇതാ..

ലോകം കണ്ട എക്കാലത്തെയും മികച്ച വൈര്യമായ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ആവേശകരമായി കൊടിയേറിയിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. ഓപ്പനർമാർ നല്ല തുടക്കമാണ് പാകിസ്ഥാൻ നൽകിയത്. എന്നാൽ അബ്ദുള്ളയേ സിറാജും ഇമാമിന്റെ ഹാർദിക്കും പുറത്താക്കി.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്. പാകിസ്ഥാൻ ഇന്നിങ്സിന്റെ 13 മത്തെ ഓവറിലാണ് ഇമാം പുറത്താവുന്നത്.ഈ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഇമാം പുറത്താവുന്നത്. എന്നാൽ ഓവറിലെ രണ്ടാമത്തെ പന്തിൽ ഇമാം ഹാർദിക്കിനെ ബൗണ്ടറി കടത്തി.

അത് കൊണ്ട് തന്നെ അടുത്ത പന്ത് എറിയാൻ പോകുന്നതിന് മുന്നേ ഹാർദിക് ബോൾ കൈയിൽ പിടിച്ചു കൊണ്ട് എന്തോ മന്ത്രിക്കുന്നു. ഫലമോ അടുത്ത പന്തിൽ ഇമാമിന്റെ എഡ്ജ് എടുക്കുന്നു. വിക്കറ്റ് കീപ്പർ രാഹുൽ അതിമനോഹരമായി അത് കൈപിടിയിൽ ഒതുക്കുന്നു.38 പന്തിൽ 36 റൺസുമായി ഇമാം പുറത്തേക്കും.

Categories
Uncategorized

മോശം പന്തുകളുമായി സിറാജ്, ശേഷം രോഹിത്തും കോഹ്ലിയും ഒത്തുകൂടുന്നു, പിന്നീട് സംഭവിച്ചത്, വീഡിയോ ഇതാ..

ലോകം കാത്തിരുന്ന പോരാട്ടം കൃത്യം സമയത്ത് തന്നെ ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു.ഗിൽ ടീമിലേക്ക് തിരകെ എത്തിയതാണ് ഇന്ത്യൻ ടീമിലെ പ്രധാന സവിശേഷത. കിഷൻ ആദ്യ ഇലവനിൽ നിന്ന് പുറത്തായി.

ബാറ്റിംഗ് ലഭിച്ച പാകിസ്ഥാൻ മികച്ച രീതിയിൽ തന്നെ തുടങ്ങി. ഇമാം പല തവണ സിറാജിനെ ബൗണ്ടറി കടത്തി. അബ്ദുള്ളയും മോശമാക്കി.ലെങ്ത് കണ്ടെത്താൻ സിറാജ് വല്ലാതെ ബുദ്ധിമുട്ടി. സിറാജിന് ഇനിയും ഓവർ നൽകണോ എന്ന് രോഹിത് ചിന്തിച്ചു തുടങ്ങി.

കോഹ്ലിയും രോഹിത്തും തമ്മിൽ ഒത്തുകൂടി കളി മെനഞ്ഞു. സിറാജിന് വീണ്ടും ഓവർ. ഒടുവിൽ ഓവറിലെ അവസാന പന്തിൽ അബ്ദുള്ള പുറത്ത്. സിറാജിന്റെ ക്രോസ്സ് സീം ഡെലിവറിയിൽ അദ്ദേഹം വിക്കറ്റിന് മുന്നിൽ കുടുങ്ങി.19 പന്തിൽ 20 റൺസ് സ്വന്തമാക്കി കൊണ്ടാണ് അബ്ദുള്ള പുറത്തായത്.

Categories
Uncategorized

അഭിനയം നിർത്താതെ കാങ്കരൂകൾ, നിലത്തിട്ടത് അര ഡസൻ ക്യാച്ചുകൾ, വീഡിയോ ഇതാ..

ഓസ്ട്രേലിയ എത്ര മോശം ഫോമിൽ എത്തിയാലും ലോകക്കപ്പിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാറുണ്ട്. അത് കൊണ്ട് തന്നെ ദക്ഷിണ ആഫ്രിക്കയോടും ഇന്ത്യയോടും പരമ്പര തോറ്റു ലോകക്കപ്പിന് എത്തിയ ഓസ്ട്രേലിയിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ലോകക്കപ്പിൽ വളരെ മോശം പ്രകടനമാണ് ഓസ്ട്രേലിയ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

ഏറ്റവും മോശം അവരുടെ ഫീൽഡിങ് ഡിപ്പാർട്മെന്റ് തന്നെയാണ്. ഇന്ന് ഒരുപാട് മിസ് ഫീൽഡിങ് അവർ വരുത്തി.6 ക്യാച്ചുകളാണ് അവർ നഷ്ടപെടുത്തിയത്.2018 ന്ന് ശേഷം ഏകദിനത്തിൽ ഒരു ടീം ഇത്രയധികം ക്യാച്ചുകൾ നഷ്ടപെടുത്തുന്നത് ഇത് ആദ്യമാണ്.

സാമ്പയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഇന്ഗ്ലീസ് ബാവുമക്ക് ജീവൻ നൽകി കൊണ്ടാണ് ഡ്രോപ്പ്ഡ് ക്യാച്ചിന്റെ പരമ്പര ആരംഭിക്കുന്നത്.സ്റ്റോനിസ് പന്തിൽ ഒരിക്കൽ ബാവുമടെ ക്യാച്ച് ഓസ്ട്രേലിയ ഫീൽഡർമാർ നിലത്തിട്ടു.ഡി കോക്കിനെ മാർഷും, മാർക്രത്തെ കമ്മീൻസും, മില്ലറിനെ സ്റ്റാർക്കും, ജാൻസനെ സ്റ്റോനിസ് നിലത്തിട്ടു.

Categories
Uncategorized

ഈ ലോകക്കപ്പിലെ ഏറ്റവും നീളമേറിയ സിക്സ് സ്വന്തമാക്കി അയ്യർ, വീഡിയോ ഇതാ..

ഇന്ത്യ അഫ്ഗാനിസ്ഥാൻ ഏകദിന ലോകക്കപ്പ് മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം. അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശർമയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയം കണ്ടത്.84 പന്തിൽ 131 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. രോഹിത്തിന് പുറമെ കോഹ്ലിയും ഫിഫ്റ്റി സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് സ്വന്തമാക്കി.അഫ്ഗാനിസ്ഥാൻ നായകൻ ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോർർ.80 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇന്ത്യക്ക് വേണ്ടി ബുമ്ര നാല് വിക്കറ്റ് സ്വന്തമാക്കി.

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ശ്രെയസ് അയ്യർ സ്വന്തമാക്കിയ സിക്സാണ്.ഈ ലോകക്കപ്പിലെ ഏറ്റവും നീളമേറിയ സിക്സാണ് അദ്ദേഹം അടിച്ചത്.101 മീറ്ററിലേക്ക് ആ സിക്സ് അയ്യർ അടിച്ചു കേറ്റിയത്. മുജീബായിരുന്നു അഫ്ഗാൻ ബൗളേർ.

Categories
Uncategorized

ടൂ… ടൂ…ടൂ… ട്ടു… ടുട്ടു… ട്ടു…മലയാളം കമൻ്ററി ഫുൾ കോമഡി ആണല്ലോ : രസകരമായ കമൻ്ററിയുടെ വീഡിയോ കാണാം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഇന്ത്യ 8 വിക്കറ്റിന് അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിയിരുന്നു. ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അവർ നേടിയത്. ജസ്പ്രീത് ബുംറ 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യ വെറും 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

131 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് കളിയിലെ താരമായത്. വിരാട് കോഹ്‌ലി 55 റൺസോടെയും ശ്രേയസ് അയ്യർ 25 റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണർ ഇഷാൻ കിഷൻ 47 റൺസ് നേടി. ഇനി ശനിയാഴ്ചയാണ് അഹമ്മദാബാദിൽ ഇന്ത്യയുടെ ലോകകപ്പിലെ അടുത്ത മത്സരം. എല്ലാവരും കാത്തിരിക്കുന്ന ഒരു പോരാട്ടമാണ് അന്നത്തെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം. ഇരു ടീമുകളും തങ്ങൾ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചുനിൽക്കുമ്പോൾ പോരാട്ടം കനക്കും.

അതിനിടെ ഇന്നലെ നടന്ന മത്സരത്തിൽ നിന്നുമുള്ള ഒരു നിമിഷമാണ് സമൂഹമാധ്യമങ്ങളിൽ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മത്സരത്തിൻ്റെ മലയാളം കമൻ്ററിയും ഉണ്ടായിരുന്നു. വളരെ കൗതുകമുണർത്തുന്ന പല നിമിഷങ്ങളും അതിലുണ്ടായി. അതിലൊന്ന് 28.1 ഓവറിൽ ഇന്ത്യൻ സ്കോർ 222-2 എന്ന നിലയിൽ വന്നപ്പോൾ, കമൻ്റേറ്റർമാർ തമാശരൂപേണ ടൂ ടൂ ടൂ ടൂട്ടൂ എന്ന തമിഴ് സിനിമാ ഗാനം ആലപിക്കുന്നത് വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോ..

Categories
Uncategorized

അയാള് നല്ലൊരു മനുഷ്യനാണ് !നവീനെ ഫാൻസ് കളിയാക്കുന്നത് നിർത്താൻ പറഞ്ഞു കോഹ്ലി ,വൈറൽ വീഡിയോ കാണാം

അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ, ലോകകപ്പിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ജയം നേടിയിരിക്കുകയാണ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് നേടിയത്. സെഞ്ചുറി നേടി കളിയിലെ താരമായ നായകൻ രോഹിത് ശർമയുടെയും(131) മികച്ച പിന്തുണ നൽകിയ കോഹ്‌ലി(55*), ഇഷൻ(47), ശ്രേയസ്(25*) എന്നിവരുടെയും മികവിൽ ഇന്ത്യ വെറും 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 63/3 എന്ന നിലയിൽ നിന്നിരുന്ന അഫ്ഗാൻ ടീമിനെ കരകയറ്റിയത്, നാലാം വിക്കറ്റിൽ 121 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച നായകൻ ഷാഹിദിയും അസ്മത്തുള്ളയും ചേർന്നാണ്. 62 റൺസെടുത്ത അസ്മത്തുള്ളയെ മടക്കിയ ഹർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. 80 റൺസെടുത്ത ഷാഹിദിയെ കുൽദീപും മടക്കി. വാലറ്റത്തെ ബൂംറയും ചുരുട്ടിക്കെട്ടിയതോടെ അഫ്ഗാൻ സ്കോർ 272 റൺസിൽ ഒതുങ്ങി.

അതിനിടെ മത്സരത്തിൽ ഉടനീളം തൻ്റെ ഹോംഗ്രൗണ്ടായ ഡൽഹിയിൽ വിരാട് കോഹ്‌ലിയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കോഹ്‌ലിയും അഫ്ഗാൻ പേസറായ നവീൻ ഉൾ ഹഖും ഗ്രൗണ്ടിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയിരുന്നു. ഇതിൻ്റെ തുടർച്ചയായി നവീൻ ഉൾ ഹഖ് ഫീൽഡിൽ ഇറങ്ങുമ്പോൾ എല്ലാം കോഹ്‌ലി ആരാധകർ അദ്ദേഹത്തെ ചൊടിപ്പിക്കാൻ കോഹ്‌ലി… കോഹ്‌ലി… വിളികൾ ഗാലറിയിൽ ഉയർത്തുക പതിവായിരുന്നു.

ഇന്ന് മത്സരത്തിനിടെ അത് ഉയർന്നുവന്ന സമയത്ത് വിരാട് കോഹ്‌ലി തന്നെ അവരോട് ശാന്തരാകാൻ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, കോഹ്‌ലിയുടെ ബാറ്റിങ്ങിന് ഇടയിൽവെച്ച് നവീനും കോഹ്‌ലിയും പരസ്പരം പുഞ്ചിരിച്ച് സംസാരിക്കുകയും കൈകൊടുത്ത് പിരിയുകയും ചെയ്തു. പണ്ടൊരിക്കൽ വിവാദത്തിൽപ്പെട്ട ഓസീസ് താരം സ്റ്റീവൻ സ്മിത്തിനെ കാണികൾ കളിയാക്കിയപ്പോൾ അവരോട് അടങ്ങിയിരിക്കാൻ കോഹ്‌ലി നിർദേശം നൽകിയിരുന്നു. അതിനു സമാനമായ രീതിയിലാണ് ഇന്നും നടന്നത്.

വീഡിയോ..

Categories
Uncategorized

അങ്ങനെ അവർ ഒന്നിക്കുകയാണ് , കാണികൾ വെറും മണ്ടന്മാർ ആയ നിമിഷം ,പരസ്പരം കൈ കൊടുത്ത് കോഹ്‌ലിയും നവീനും, വീഡിയോ ഇതാ..

ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം രോഹിത് ശർമ തന്റേത് മാത്രമാക്കി മാറ്റിയെങ്കിലും മത്സരം വിരാട് കോഹ്ലിയുടെയും നവീൻ ഉൽ ഹഖിന്റെ സാനിധ്യം കൊണ്ടാണ് പ്രശസ്തമായത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേയർസ് ബാംഗ്ലൂരും ലക്ക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന് ശേഷമാണ് ഇരുവരും തമ്മിലുള്ള കൊമ്പ്കോർക്കലിന് തുടക്കമിട്ടത്.അന്ന് മത്സരം ശേഷം കൈകൊടുക്കുന്നതിന് ഇടയിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു.

തുടർന്ന് നവീൻ ഉൽ ഹഖ് സമൂഹ മാധ്യമങ്ങളിൽ കോഹ്ലിയേ പറ്റി പോസ്റ്റിട്ടത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അത് കൊണ്ട് തന്നെ ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിന് വേണ്ടി ഇന്ത്യൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ ആരാധകർ കാത്തിരുന്ന ആ ദിവസം വന്നെത്തി.

ഡൽഹിയിൽ പരിശീലനത്തിന് എത്തിയത് മുതൽ കോഹ്ലി കോഹ്ലി ചാന്റുകൾ ഉയർന്നു വന്നു. നവീൻ ബാറ്റ് ചെയ്തപ്പോഴും ബൗൾ ചെയ്തപ്പോഴും ഇതേ ചാന്റുകൾ ഗാലറിയിൽ ആരാധകർ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ കോഹ്ലി ബാറ്റ് ചെയ്യാൻ എത്തിയതോടെ അവർ തമ്മിലുള്ള കൊമ്പ് കോർക്കലിന് വേണ്ടി കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ട് കോഹ്ലി നവീനെ കെട്ടിപിടിച്ചു സൗഹൃദം പങ്കിടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.