ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസണിൽ ഡൽഹിയും കൊൽക്കത്തയും മത്സരിക്കുകയാണ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രെയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം കാത്തു കൊൽക്കത്ത ബാറ്റർമാർ പന്ത് എറിഞ്ഞു. നരേനായിരുന്നു ഏറ്റവും അപകടകാരി
.നരേൻ മുന്നിൽ ഡൽഹി ബൗളേർമാർക്ക് ഉത്തരങ്ങളിലാതെയായി.39 പന്തിൽ 85 റൺസ് അദ്ദേഹം സ്വന്തമാക്കി.7 ഫോറും 7 സിക്സുമാണ് അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.എന്നാൽ ഡൽഹി ഇന്നിങ്സിന്റെ നാലാമത്തെ ഓവറിൽ നരേൻ യഥാർത്ഥത്തിൽ ഔട്ട് ആയിരുന്നു.
നരേൻ 13 പന്തിൽ 24 റൺസ് എടുത്ത് നിൽക്കുകയാണ്. ഇശാന്ത് എറിഞ്ഞ ഓവറിലെ നാലാമത്തെ പന്ത് എഡ്ജ് എടുക്കുന്നു.നായകൻ പന്ത് അത് കൈപിടിയിൽ ഒതുക്കുന്നു.മാർഷ് അതിൽ ഒരു ടച്ച് ഉണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാൽ പന്ത് മടിച്ചു നിൽക്കുന്നു. ഒടുവിൽ 15 സെക്കന്റ് അവസാനിച്ച നിമിഷത്തിൽ റിവ്യൂ കൊടുക്കുന്നു. സമയം അവസാനിച്ചത് കൊണ്ട് റിവ്യൂ സ്വീകരിച്ചില്ല. റിപ്ലേയിൽ അത് ഔട്ട് ആണെന്ന് വ്യക്തമാവുകയും ചെയ്തു.