ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ബോളിംഗ് സെൻസേഷൻ ആയിരിക്കുകയാണ് ഹിമാചൽ പ്രദേശുകാരി രേണുക സിംഗ് താക്കൂർ, ഇംഗ്ലണ്ടിൽ നടന്ന് കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനങ്ങൾ കാഴ്ച വെക്കുകയാണ് രേണുക സിംഗ്,
കരുത്തരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയുടെ കരുത്തിൽ 154/8 എന്ന ടോട്ടൽ നേടി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ മുൻ നിരയെ രേണുക സിംഗ് തന്റെ തകർപ്പൻ സ്വിങ് ബോളിങ്ങിലൂടെ വിറപ്പിച്ചു,
വിക്കറ്റ് കീപ്പർ ബാറ്റർ ഹീലി ആയിരുന്നു ആദ്യ ഇര, ഹീലിയെ പൂജ്യത്തിന് ദീപ്തി ശർമയുടെ കൈകളിൽ എത്തിക്കുകയായിരുന്നു, അടുത്ത ഓവറിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ലാനിങ്ങിനെയും മൂണിയെയും പവലിയനിലേക്ക് മടക്കി അയച്ച താരം മൂന്നാമത്തെ ഓവറിൽ തന്നെ ഓസ്ട്രേലിയയുടെ 3 മുൻ നിര വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് കളി ഇന്ത്യക്ക് അനുകൂലമാക്കി, പിന്നീട് മഗ്രാത്തിന്റെയും വീഴ്ത്തിയ താരം 4 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകൾ വീഴ്ത്തിയത്.
പക്ഷെ അർധസെഞ്ച്വറി നേടിയ ഗാർഡ്ണർക്കൊപ്പം ഗ്രേസ് ഹാരിസ്സും ഒത്തു ചേർന്നപ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റിനു ജയിക്കുകയായിരുന്നു, മികച്ച പേസ് ബോളർമാർക്ക് ക്ഷാമം നേരിടുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ രേണുക സിംഗിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാണ്, പന്ത് നന്നായി സ്വിങ് ചെയ്യിച്ച് ബാറ്ററെ ആശയക്കുഴപ്പത്തിലാക്കുന്ന പന്തുകളാണ് താരത്തിന്റെ വജ്രായുധം,
ഗ്രൂപ്പ് സ്റ്റേജിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ ബാർബഡോസിനെതിരെയും താരത്തിനു മികവ് ആവർത്തിക്കാനായി 4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ നേടാൻ രേണുകയ്ക്ക് സാധിച്ചു, ഇന്ത്യ 100 റൺസിന്റെ ആധികാരിക ജയം നേടുകയും ചെയ്തു ഈ മത്സരത്തിൽ, ഇനിയും മികച്ച പ്രകടനങ്ങൾ താരത്തിൽ നിന്നും ഉണ്ടാകുമെന്നും അത് വഴി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ജേതാക്കളായി സ്വർണ മെഡൽ നേടുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.
Written By: അഖിൽ വി. പി. വള്ളിക്കാട്.