കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് 9 റൺസിന്റെ തോൽവി, സ്വർണ മെഡൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപ്പണിങ്ങ് ബാറ്റർ മൂണിയുടെ (61) അർദ്ധസെഞ്ച്വറിയുടെയും ക്യാപ്റ്റൻ ലാനിങ്ങ് നേടിയ (36) ഗാർഡ്നർ (25) എന്നിവരുടെ ഇന്നിംഗ്സ് കരുത്തിൽ ഓസ്ട്രേലിയ 161/8 എന്ന മാന്യമായ സ്കോറിൽ എത്തി,
2 വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ് താക്കൂറും, സ്നേഹ് റാണയും ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച ഫോമിൽ ആയിരുന്ന സ്മൃതി മന്ദാനയെയും (6) ഷഫാലി വർമയെയും (11) തുടക്കത്തിൽ തന്നെ നഷ്ടമായത് തിരിച്ചടിയായി എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും, ജെമീമ റോഡ്രിഗസും മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ് ചലിച്ച് കൊണ്ടിരുന്നു, ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി,
നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചത് ആയിരുന്നു എന്നാൽ പിന്നീട് നടന്നത് 2017 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വരുത്തിയ അതേ തെറ്റ് തന്നെയായിരുന്നു, അന്നത്തെ ഫൈനലിലെ തോൽവിയിൽ നിന്ന് നിന്ന് പാഠം പഠിക്കാത്ത ഇന്ത്യൻ ടീം അതേ തെറ്റ് 5 വർഷങ്ങൾക്കിപ്പുറം അതേ പോലെ ആവർത്തിച്ചു,
സ്കോർബോർഡിൽ 3 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ റോഡ്രിഗസ്സിനെയും (33) 43 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 64 റൺസ് നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റനും, പൂജ വസ്ത്രാക്കറും പുറത്തായത്തോടെ ഇന്ത്യ സമ്മർദ്ദത്തിലായി, ഈ അവസരം ഓസ്ട്രേലിയ നന്നായി മുതലെടുത്തു,
ഇല്ലാത്ത റണ്ണിന് ശ്രമിച്ച് 3 ബാറ്റേഴ്സ് ആണ് നിർണായക ഘട്ടങ്ങളിൽ പുറത്തായത്, ഫൈനൽ മത്സരങ്ങളിലെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇപ്പോഴും ഇന്ത്യൻ ടീമിലെ പല അംഗങ്ങൾക്കും ഒട്ടും അറിയാതെ പോയത് കൊണ്ടാണ് കയ്യെത്തും ദൂരത്ത് എത്തിയ വിജയം ഇന്ത്യക്ക് നേടാൻ കഴിയാതെ പോയത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമ്മർദ്ദഘട്ടത്തിൽ താരങ്ങളെല്ലാം ടെൻഷനിൽ നിൽക്കുമ്പോൾ ബാറ്റിംഗിനിറങ്ങിയ യാസ്തിക ഭാട്ടിയ ബൗണ്ടറിക്കരികിലുള്ള പരസ്യ ബോർഡിൽ തട്ടി വീണത് ഡഗ് ഔട്ടിൽ ഒരു നിമിഷത്തേക്ക് ചിരി പടർത്തി.
വിഡിയോ കാണാം:
3 ഓവറിൽ 16 റൺസ് വഴങ്ങി ഹർമൻപ്രീത് കൗറിന്റെ നിർണായക വിക്കറ്റ് അടക്കം 3 വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ടർ ഗാർഡ്നർ ഓസ്ട്രേലിയക്കായി ബോളിങ്ങിൽ തിളങ്ങി.