അവസാന ഓവർ വരെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഇന്ത്യ പാക് മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക്കിസ്ഥാൻ മുട്ട് മടക്കുകയായിരുന്നു, തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകർ മത്സരത്തിലെ ഓരോ നിമിഷങ്ങളും ആഘോഷമാക്കി.
മത്സര ശേഷം സ്റ്റേഡിയത്തിന് പുറത്ത് നടന്ന രസകരമായ ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്, ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകരായ ഭാര്യയും ഭർത്താവും ആണ് ഇതിലെ കഥാപാത്രങ്ങൾ, ഭർത്താവ് ഇന്ത്യക്കാരനും ഭാര്യ പാകിസ്താനിയുമാണ്, തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയ ഇരുവരും മത്സരശേഷം ഒരു ചാനലിന് നൽകിയ രസകരമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.
ഇന്ത്യ ജയിച്ചപ്പോൾ ഭർത്താവിനെ അഭിനന്ദിച്ചോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഞാൻ ഒരിക്കലും അത് ചെയ്യാറില്ല എന്ന് ഭാര്യ ചിരിയോടെ മറുപടി കൊടുത്തു, സ്ത്രീകളുടെ മനസ്സ് വളരെ ചെറുതാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്നായിരുന്നു ഇതിന് ഭർത്താവിന്റെ പ്രതികരണം, ഭാര്യ അഭിനന്ദിച്ചില്ലെങ്കിലും ഞാൻ അത് കാര്യമാക്കുന്നില്ലെന്നും ദൈവം സഹായിച്ചാൽ അടുത്ത തവണ ഇവൾക്ക് അത് ചെയ്യാൻ തോന്നട്ടെയെന്നും ഭർത്താവ് പറഞ്ഞു.
പാക്കിസ്ഥാൻ എന്ത് കൊണ്ടാണ് തോറ്റതെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ബാറ്റിംഗ് മോശമായതു കൊണ്ടാണ് പാകിസ്താന് പരാജയം നേരിടേണ്ടി വന്നതെന്ന് ഭാര്യ വിലയിരുത്തി, തോൽവിയിൽ ഒരുപാട് നിരാശയുണ്ടെന്നും ബാക്കി എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഒരുമിച്ചാണെങ്കിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ ഞങ്ങൾ ഇരു ചേരിയിലാണെന്നും ഭാര്യ വ്യക്തമാക്കി, രോഹിത്തിന്റെ കീഴിൽ ഇന്ത്യ വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു, ടൂർണമെന്റിൽ ഇനിയുമൊരു ഇന്ത്യ- പാക് മത്സരം വന്നാൽ പാക്കിസ്ഥാൻ തീർച്ചയായും ജയിക്കുമെന്ന ഭാര്യയുടെ അഭിപ്രായത്തോട് ഒരിക്കലുമില്ല ഇന്ത്യ തന്നെയാകും അടുത്ത തവണയും ജയിക്കുക എന്നായിരുന്നു ഭർത്താവിന്റെ അഭിപ്രായം.
അതേ സമയം സൂപ്പർ ഫോർ മത്സരങ്ങളിലെ മറ്റൊരു ഇന്ത്യ -പാക് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ സെപ്റ്റംബർ 4 ഞായറാഴ്ച്ചയാണ് ഈ മത്സരം അരങ്ങേറുക, തോൽവിക്ക് കണക്ക് തീർക്കാൻ പാകിസ്താനും വിജയം ആവർത്തിക്കാൻ ഇന്ത്യയും ഇറങ്ങുമ്പോൾ മറ്റൊരു തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.