Categories
Uncategorized

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

ഹോങ്കോങ്ങിനെതിരായ ഏഷ്യകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോർ, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച എ.ബി ഡിവില്ലിയേർസിന്റെ ഇന്ത്യൻ പതിപ്പെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ സൂര്യകുമാർ യാദവിന്റെ (68) ഇന്നിങ്സുമാണ് ഇന്ത്യയെ 192/2 എന്ന മികച്ച നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്നത്തെ കളിയിൽ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല 21 റൺസെടുത്ത രോഹിത്തിനെ ഹോങ്കോങ് ബോളർ വീഴ്ത്തി, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു,

39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും, ഹോങ്കോങ് പോലെയുള്ള ചെറിയ ടീമിനെതിരെ പോലും രാഹുലിന്റെ പ്രകടനം ഇതാണെങ്കിൽ സെലക്ടർമാർ ഒന്ന് കൂടി താരത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു, ആദ്യ കളിയിൽ പൂജ്യത്തിനാണ് താരം പുറത്തായത്, ടീമിൽ സ്ഥാനം നിലനിർത്താൻ വേണ്ടി മാത്രം കളിക്കുന്നത് പോലെയാണ് രാഹുൽ ഇന്നത്തെ മത്സരത്തിൽ കളിച്ചത്.

രാഹുൽ പുറത്തായത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ഇന്നത്തെ ഈ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു,

വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത് സ്ട്രൈക്ക് റേറ്റ് 260ന് മുകളിലും, ഏറെ വൈകി തന്റെ 30ആം വയസ്സിലാണ് സൂര്യകുമാറിന് ഇന്ത്യക്ക് വേണ്ടി പാഡണിയാൻ അവസരം ലഭിച്ചത്, പക്ഷെ  കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച് കൊണ്ട് പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു, വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് സൂര്യകുമാർ യാദവെന്ന് നിസംശയം പറയാം.

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *