Categories
Cricket India Latest News Video

എന്താ വാവേ, ഫീൽ ആയോ…?തനിക്ക് മുൻപേ പാണ്ഡ്യ ഇറങ്ങാൻ നിർദ്ദേശം ലഭിച്ചപ്പോൾ സങ്കടത്തോടെ പന്ത് വാവ; വീഡിയോ കാണാം

ഏഷ്യ കപ്പ് ട്വന്റി ട്വന്റി സൂപ്പർ ഫോർ ഘട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ഒരു മോശം ഷോട്ട് കളിച്ച് താരം പുറത്തായിരുന്നു. അന്ന് 12 പന്തിൽ നിന്നും 14 റൺസ് ആണ് എടുത്തത്.

ഇന്നത്തെ മത്സരത്തിൽ തുടക്കത്തിൽ തന്നെ മൂന്ന് ബൗണ്ടറി അടിച്ച് ഒരു പ്രതീക്ഷ നൽകിയ ശേഷമാണ് അദ്ദേഹം പെട്ടെന്ന് പുറത്തായത്. 13 പന്തിൽ നിന്നും 17 റൺസ് നേടിയ പന്തിനെ ഇടംകൈയ്യൻ മീഡിയം പേസർ ദിൽഷൻ മധുഷങ്കയാണ് പുറത്താക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി മാറിയ പന്തിനെ മാറ്റാനായി നിലവിളികൾ ഉയർന്നുകഴിഞ്ഞു.

മത്സരത്തിനിടെ ഇന്ത്യൻ ടീമിന്റെ ഡഗ്ഔട്ടിൽ നിന്നുള്ള ഒരു വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. നായകൻ രോഹിത് ശർമ പതിമൂന്നാം ഓവറിൽ പുറത്തായതോടെ ഇറങ്ങാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്ന പന്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയോട് ഇറങ്ങാൻ ടീം മാനേജ്മെന്റ് നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ പന്തിന്റെ നിരുത്തരവാദപരമായ ബാറ്റിംഗ് മൂലം ഇന്ത്യക്ക് ഒരു വിജയമാണ് നഷ്ടമായത്. അതുകൊണ്ടുതന്നെ ഇന്നും അത്തരമൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ പന്തിനെ നേരത്തെ ഇറക്കണ്ട എന്ന് മാനേജ്മെന്റ് തീരുമാനീക്കുകയായിരുന്നു എന്ന് കരുതാം. തനിക്ക് പകരം പാണ്ഡ്യയാണ് ഇറങ്ങുന്നത് എന്ന് വ്യക്തമായതോടെ പന്തിന്റെ മുഖം വാടുന്നത് വീഡിയോയിൽ കാണാം.

https://twitter.com/cricket82182592/status/1567202407649808387?t=wc9ghRBR1oS803YlOTTnBg&s=19

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരുപാട് വിജയങ്ങളിൽ പങ്കാളി ആകാൻ അദ്ദേഹത്തിന് കഴിഞ്ഞു, എങ്കിലും ട്വന്റി ട്വന്റി ക്രിക്കറ്റിൽ ടീമിനായി കാര്യമായ സംഭാവന നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നുതന്നെ വേണം പറയാൻ. ഇനിയും എത്രനാൾ ഈ ഭാരം ടീം ചുമക്കണം? ഒരുപാട് കഴിവുള്ള മറ്റു യുവ വിക്കറ്റ് കീപ്പർമാരുടെ അവസരങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു ഇടംകൈയ്യൻ ബാറ്റർ എന്ന ഒറ്റക്കാരണത്താൽ പന്ത് ടീമിൽ തുടരുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയില്ല.

ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൻ ശനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ട ടീമിൽ നിന്നും ഒരു മാറ്റവുമായാണ്‌ ടീം ഇന്ത്യ ഇറങ്ങിയത്. ലെഗ് സ്പിന്നർ രവി ബിഷ്‌നോയിക്ക്‌ പകരം ഓഫ് സ്പിന്നർ ഓൾറൗണ്ടർ ആർ അശ്വിൻ ടീമിൽ ഇടംപിടിച്ചു. അർദ്ധ സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെ മികവിൽ ടീം ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തിട്ടുണ്ട്. ശർമ 41 പന്തിൽ 72 റൺസും സൂര്യകുമാർ യാദവ് 29 പന്തിൽ 34 റൺസും നേടിയപ്പോൾ മറ്റാർക്കും 20 റൺസിന്‌ മുകളിൽ നേടാനായില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി ഇന്ന് ഇടംകൈയ്യൻ പേസർ ദിൽഷൺ മധുശങ്കയുടെ പന്തിൽ പൂജ്യത്തിന് ക്ലീൻ ബോൾഡ് ആയി.

Leave a Reply

Your email address will not be published. Required fields are marked *