Categories
Latest News

‘ഇതൊന്നും കാണുന്നില്ലേ’ സിക്സ് പോയെന്ന് പോലും നോക്കാതെ നോ ബോൾ വാങ്ങിച്ചെടുക്കാൻ വെപ്രാളപ്പെടുന്ന സ്മിത്ത്, സ്മിത്തിന്റെ ശ്രദ്ധയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം ; വീഡിയോ

കളിക്കളത്തിൽ സ്മിത്തിന്റെ ശ്രദ്ധ എത്രത്തോളമെന്ന് വ്യക്തമാക്കുന്ന സംഭവവും ന്യുസിലാൻഡിനെതിരായ മൂന്നാം ഏകദിന  മത്സരത്തിനിടെ അരങ്ങേറിയിരുന്നു. 38ആം ഓവറിൽ ജിമ്മി നിഷാമിനെതിരെ സ്മിത്ത് സ്ക്വായർ ലെഗിലൂടെ സിക്സ് പറത്തിയിരുന്നു. ഏവരെയും അമ്പരപ്പിച്ചു കൊണ്ടാണ് സ്മിത്ത് കൈ ഉയർത്തി അമ്പയറിന് നേരെ തിരിഞ്ഞത്.  30-യാർഡ് സർക്കിളിന് പുറത്തുള്ള ഫീൽഡർമാരുടെ എണ്ണത്തെക്കുറിച്ച് സ്മിത്ത് അമ്പയറെ ഓർമ്മിപ്പിക്കുകയായിരുന്നു.

പിന്നാലെ നിയമപ്രകാരം നോ ബോൾ ലഭിക്കുകയും ചെയ്തു. സ്മിത്തിന്റെ ശ്രദ്ധയെ കമെന്റർമാർ പ്രശംസിക്കുകയും ചെയ്തു. സിക്സ് പോയെന്ന് പോലും നോക്കാതെ ഉടനടി കാര്യം ബോധിപ്പിക്കാൻ വെപ്രാളപ്പെടുന്ന സ്മിത്തിന്റെ ഭാവങ്ങൾ ആരാധകരിൽ ചിരിപടർത്തിയിട്ടുണ്ട്.

അതേസമയം പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരത്തിലും ജയം നേടി ന്യുസിലാൻഡ് വൈറ്റ് വാഷ് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. അവസാന മത്സരത്തിൽ സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ജയം നേടുകയായിരുന്നു. 131 പന്തിൽ 11 ഫോറും 1 സിക്‌സും ഉൾപ്പെടെ 105 റൺസാണ് സ്മിത്ത് അടിച്ചു കൂട്ടിയത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 268 വിജയലക്ഷ്വുമായി ഇറങ്ങിയ ന്യുസിലാൻഡ് 242 റൺസിൽ ഓൾ ഔട്ടായി.

53 പന്തിൽ 47 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ന്യുസിലാൻഡിന്റെ ടോപ്പ് സ്‌കോറർ. 56 പന്തിൽ 27 റൺസ് നേടി ക്യാപ്റ്റൻ വില്യംസൻ വീണ്ടും നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്ക് 3 വിക്കറ്റും സീൻ അബ്ബോട്ട്, കാമെറോണ് ഗ്രീൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫിഞ്ചിന്റെ ഏകദിന കരിയറിലെ അവസാന മത്സരമായിരുന്നു. മോശം ഫോമിലൂടെ കടന്ന് പോവുകയായിരുന്ന ഫിഞ്ച് അവസാന ഏകദിനത്തിന് മുന്നോടിയായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അവസാന മത്സരത്തിൽ 13 പന്തിൽ 5 റൺസ് നേടിയാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *