ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, മൊഹാലിയിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്,പരിക്കേറ്റ് ഏഷ്യകപ്പ് നഷ്ടമായ ഇന്ത്യയുടെ സ്റ്റാർ പേസ് ബോളർ ജസ്പ്രീത് ബുമ്ര ആദ്യ മത്സരത്തിൽ കളിക്കുന്നില്ല, രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ താരം ഉണ്ടാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം, മറുവശത്ത് കെ. എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് ചലിച്ച് കൊണ്ടിരുന്നു, രോഹിത്തിന് പുറമെ വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലി (2) പുറത്താവുകയായിരുന്നു.
രാഹുലിനൊപ്പം സൂര്യകുമാർ യാദവ് ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ഓസ്ട്രേലിയൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ സൂര്യകുമാറിന് സാധിച്ചു, പതിമൂന്നാം ഓവറിൽ ആദം സാമ്പയെ ലോങ്ങ് ഓണിലേക്ക് തുടർച്ചയായി 2 സിക്സറുകൾ സൂര്യകുമാർ പായിച്ചു, വെറും 25 ബോളിൽ ആണ് 2 ഫോറും 4 സിക്സും അടക്കം സൂര്യകുമാർ 46 റൺസ് നേടിയത്.