Categories
Cricket Latest News Video

ക്യാപ്റ്റൻ രോഹിത്ത് വരെ അന്തം വിട്ടു രാഹുലിൻ്റെ ആ സിക്സ് കണ്ട് ,രാഹുലിൻ്റെ കിടിലൻ സിക്സ് വീഡിയോ കാണാം

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ നിർണായക അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ഏഷ്യ കപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ട അദ്ദേഹത്തെ മാറ്റി വിരാട് കോഹ്‌ലിയെ ഇനിമുതൽ ലോകകപ്പ് ലക്ഷ്യമിട്ട് ഓപ്പണർ ആയി കളിപ്പിക്കാൻ ആവശ്യപ്പെട്ട് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു.

പവർപ്ലെ ഓവറുകളിലെ മെല്ലെപ്പോക്കിന് വിമർശനം ഉയർന്നതോടെ ഇന്ന് തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന രാഹുലിനെയാണ് കാണാൻ കഴിഞ്ഞത്. നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്‌ലിയും പെട്ടെന്ന് മടങ്ങിയതോടെ പ്രതിസന്ധിയിലായ ഇന്ത്യക്കായി യാതൊരു ആശങ്കയും കൂടാതെ തകർത്തടിച്ച് സ്കോർ നേടാൻ സാധിച്ചു രാഹുലിന്, കൂടെ പിന്തുണയുമായി സൂര്യകുമാർ യാദവും.

മത്സരത്തിന്റെ മൂന്നാം ഓവറിൽ തന്നെ ഹസേൽവുഡിനെ സിക്സർ പറത്തി രാഹുൽ നയം വ്യക്തമാക്കി. ഓവറിന്റെ ആദ്യ പന്തിൽ ആയിരുന്നു സംഭവം. സ്റ്റമ്പിനു കുറുകെ അല്പം നടന്ന് ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്ന അദ്ദേഹം മികച്ചൊരു ക്ലാസ്സിക് ഷോട്ടിലൂടെ പന്ത് കൗ കോർണെറിലേക്ക് പായിച്ച് സിക്സ് നേടുകയായിരുന്നു. വരാനിരിക്കുന്ന തന്റെ ഇന്നിംഗ്സിന്റെ ഒരു സൂചനയായിരുന്നു അത്.

പിന്നീട് അതിനേക്കാൾ മികച്ച ഒരു കൂറ്റൻ സിക്സ് അദ്ദേഹം കാമറോൺ ഗ്രീനിന് എതിരെ നേടിയത് മത്സരത്തിന്റെ എട്ടാം ഓവറിൽ. നാലാം പന്തിൽ 92 മീറ്റർ പോയ സിക്സ് ആണ് അദ്ദേഹം നേടിയത്. തന്റെ പാഡ് ലക്ഷ്യമാക്കി വന്ന പന്തിനെ ഒന്ന് ശ്രദ്ധിച്ച് വിപ്പും സ്വീപും ഇടകലർന്ന ഒരു ഷോട്ടിലൂടെ ബാക്ക്വാർഡ് സ്ക്വയർ ലെഗിലെക്ക് ആയിരുന്നു കളിച്ചത്. അതിനു ശേഷം അഞ്ചാം പന്തിൽ കവറിനു മുകളിലൂടെ ഒരു ബൗണ്ടറിയും.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും സൂര്യയും 42 പന്തിൽ നിന്നും 68 റൺസ് ആണ് കൂട്ടിചേർത്തത്. മത്സരത്തിൽ രാഹുൽ അർദ്ധസെഞ്ചുറി നേടിയ ശേഷം പുറത്തായി. 35 പന്തിൽ നിന്നും നാല് ബൗണ്ടറിയും 3 സിക്സും അടക്കം 55 റൺസ് നേടിയ അദ്ദേഹത്തെ ഹസേൽവുഡ് ആണ് പുറത്താക്കിയത്. സൂര്യകുമാർ യാദവ് 46 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദ്ധിക്കിന്റെ മികവിൽ ടീം ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. 30 പന്തിൽ നിന്നും 7 ബൗണ്ടറിയും 5 സിക്സും അടക്കം 71 റൺസ് എടുത്ത ഹാർധിക് പുറത്താകാതെ നിന്നു. നതൻ എല്ലിസ് മൂന്ന് വിക്കറ്റും ഹസെൽവുഡ് 2 വിക്കറ്റും ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

രാഹുലിൻ്റെ കിടിലൻ സിക്സ് വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *