ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഔട്ട്‌ഫീൽഡിലെ നനവ് കാരണം വൈകുന്നു, നാഗ്പൂരിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്, ആദ്യ മത്സരത്തിൽ 200 ന് മുകളിൽ റൺസ് എടുത്തിട്ടും 4 വിക്കറ്റിന്റെ പരാജയം ഇന്ത്യക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു, മോശം ബോളിങ്ങും, ഫീൽഡിങ്ങും ആണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായത്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്, ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനാണ് ഇന്ത്യയുടെ ശ്രമം, അതിനിടയിലാണ് മഴ വില്ലനായി എത്തി മൽസരത്തിന് ഭീഷണി ആയിരിക്കുന്നത്.
9.45 ന് ഉള്ളിൽ എങ്കിലും മത്സരം തുടങ്ങായാനില്ലെങ്കിൽ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത, 5 ഓവർ വീതമുള്ള മത്സരമെങ്കിലും നടക്കണമെങ്കിൽ 9.45നുള്ളിൽ കളി ആരംഭിക്കണം, ഏഷ്യകപ്പിലെ തോൽവിയും ഈ പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിയുമൊക്കെ ഓസ്ട്രേലിയയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ വളരെ മോശമായാണ് ബാധിച്ചിരിക്കുന്നത്, ബോളിങ്ങ് ഡിപ്പാർട്മെന്റ് ആണ് ഇന്ത്യക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്നത്, ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത്തോടെ ബോളിങ്ങ് വിഭാഗം കുറച്ചു കൂടെ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഇതിനിടെ ഗ്രൗണ്ടിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം അംഗങ്ങളായ മാക്സ് വെല്ലും, വിരാട് കോഹ്ലിയും, ഹർഷൽ പട്ടേലും ഒരുമിച്ചുള്ള സൗഹൃദ സംഭാഷണങ്ങളും സ്നേഹ പ്രകടനങ്ങളും ക്യാമറക്കണ്ണിൽ പതിഞ്ഞു, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ഒരു ചെറിയ ഗെറ്റ് ടുഗെതറായി മാറി ഈ കൂടിച്ചേരൽ, 8.45 ന് ആണ് അമ്പയർമാർ അടുത്തതായി ഔട്ട് ഫീൽഡ് പരിശോധിക്കുന്നത്, മത്സരം നടക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.