Categories
Cricket Latest News Malayalam Video

ക്രിക്കറ്റിലെ റൊണാൾഡോ ! ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ കാലു കൊണ്ടുള്ള കിടിലൻ സേവ് ; വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓരോ മത്സരം വീതം ജയിച്ച ഇരു ടീമും ഇന്നത്തെ മത്സരത്തിൽ ജയിച്ച് പരമ്പര സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ വാശിയേറിയ ഒരു മത്സരം പ്രതീക്ഷിക്കാം, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്, റിഷഭ് പന്തിന് പകരം ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാർ മടങ്ങി എത്തിയപ്പോൾ, സീൻ അബോട്ടിന് പകരം ജോഷ് ഇംഗ്ലീസ് ഓസീസ് നിരയിൽ ഉൾപ്പെട്ടു.

ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണിങ് ചെയ്യാനെത്തിയ കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ചപ്പോൾ അവർക്ക് മികച്ച തുടക്കം ലഭിച്ചു, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഫോറുകളും സിക്സറുകളും പ്രവഹിച്ചപ്പോൾ ഓസ്ട്രേലിയൻ സ്കോർബോർഡ്‌ അതി വേഗത്തിൽ ചലിച്ചു, ഫിഞ്ചിനെ (7) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചു, പിന്നാലെ കാമറൂൺ ഗ്രീനിനെയും (51) വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, വെറും 21 ബോളിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഗ്രീൻ 51 റൺസ് നേടിയത്.

അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസിന് ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി ജോഷ് ഇംഗ്ലീസിനെയും (24) മാത്യു വെയ്ഡിനെയും (1) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മുന്നിലെത്തിച്ചു, 117/6 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ ഡാനിയേൽ സാംസും (28*) അവസാന ഓവറുകളിൽ തകർത്തടിച്ച് അർധ സെഞ്ച്വറിയുമായി (54) ടിം ഡേവിഡും ചേർന്ന് 186/7 എന്ന മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.

മത്സരത്തിൽ ഭുവനേശ്വർ കുമാർ എറിഞ്ഞ 18 ആം ഓവറിൽ മിഡ്‌ വിക്കറ്റിലേക്ക് ടിം ഡേവിഡ് മികച്ച ഒരു ഷോട്ട് പായിച്ചു ഫോർ എന്ന് തോന്നിച്ചെങ്കിലും ശര വേഗത്തിൽ ഓടിയെത്തിയ വിരാട് കോഹ്ലി തന്റെ കാല് കൊണ്ട് ബൗണ്ടറി തടഞ്ഞു കൊണ്ട് ടീമിന് വേണ്ടി 2 റൺ സേവ് ചെയ്തു, മികച്ച ഫീൽഡർ കൂടിയായ കോഹ്ലിയിൽ നിന്നും ഇത്തരം ഒട്ടേറെ പ്രകടനങ്ങൾ നമ്മൾ ഇതിന് മുമ്പും കണ്ടിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *