റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റിന് 278 റൺസ് എടുത്തു .മർക്രം 79 (89) , ഹെൻട്രിക്സ് 74(76) ,മില്ലർ 35 (34 ) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ .
ഇന്നത്തെ മത്സരത്തിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഋതുരാജ് ഗയ്ക്വാദ്, രവി ബിഷ്നോയ് എന്നിവർക്ക് പകരം വാഷിങ്ടൺ സുന്ദറും അരങ്ങേറ്റ താരം ഷഹബാസ് അഹമ്മദ്ദും ടീമിൽ ഇടംപിടിച്ചു. ഇന്നത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അസുഖബാധിതരായി നായകൻ ബാവുമായും ഷംസിയും ഇന്ന് അവർക്കുവേണ്ടി കളിക്കുന്നില്ല. പകരം റീസ ഹെൻറിക്സും ബിയോൺ ഫോർട്ട്വിൻ എന്നിവർ ഉൾപ്പെട്ടു. സ്പിന്നർ കേശവ് മഹാരാജ് ആണ് പകരം നായകൻ.
സിറാജ് അനാവശ്യമായി എറിഞ്ഞ ത്രോ കാരണം ദക്ഷിണാഫ്രിക്കക്ക് 4 റൺസ് എക്സ്ട്രാ കിട്ടി . സിറാജ് എറിഞ്ഞ 47മതെ ഓവറിലെ രണ്ടാം ബോളിൽ ആണ് സംഭവം.
സിറാജ് എറിഞ്ഞ ബോൾ മഹാരാജ് മിസ്സ് ആക്കി സഞ്ജുവിൻ്റെ കൈകളിൽ എത്തുകയായിരുന്നു ,ശേഷം സഞ്ജു ബോൾ സിറാജിന് എറിഞ്ഞു കൊടുത്തു , ബോൾ കയ്യിൽ കിട്ടിയ ശേഷം ദേഷ്യത്തോടെ നോൺ സ്ട്രൈക്കർ എൻ്റിലെ സ്റ്റംമ്പിലേക്ക് എറിഞ്ഞ സിറാജിൻ്റെ പ്രവർത്തി ദക്ഷിണാഫ്രിക്കക്ക് 4 അതിക റൺസ് സമ്മാനിച്ചു ,ശേഷം സിറാജ് അമ്പയറോടു തർക്കിക്കുന്നതും കാണാമായിരുന്നു .
ഇന്ത്യക്ക് വേണ്ടി മൂന്നും സുന്ദർ ,ഷഹബാസ് , കുൽദീപ് യാദവ് , താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
playing 11 INDIA :
Shikhar Dhawan (c), Shubman Gill, Ishan Kishan, Shreyas Iyer, Sanju Samson (wk), Washington Sundar, Shahbaz Ahmed, Shardul Thakur, Kuldeep Yadav, Mohammed Siraj, Avesh Khan.
playing 11 RSA :
Janneman Malan, Quinton de Kock (wk), Reeza Hendricks, Aiden Markram, Heinrich Klaasen, David Miller, Wayne Parnell, Keshav Maharaj (c), Bjorn Fortuin, Kagiso Rabada, Anrich Nortje