അയർലൻഡഡിനെതിരായ നിർണായക മത്സരത്തിൽ പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകക്കപ്പിൽ നിന്ന് വെസ്റ്റ് ഇൻഡീസ് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 15 പന്തുകൾ ബാക്കി നിൽക്കെ 1 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു.
48 പന്തിൽ 2 സിക്‌സും 6 ഫോറും ഉൾപ്പെടെ 66 റൺസ് നേടിയ സ്റ്റിർലിങ്ങാണ് ടോപ്പ് സ്‌കോറർ. 35 പന്തിൽ 45 റൺസ് നേടി ടക്കറും മികച്ച് നിന്നു. ചെയ്‌സിങ്ങിൽ അയർലൻഡിന് മികച്ച തുടക്കമാണ് സ്റ്റിർലിങും ബൽബിർനിയും ചേർന്ന് നൽകിയത്. പവർ പ്ലേയിൽ റൺസിന്റെ വേഗത കൂട്ടിയ ഇരുവരും 6 ഓവറിൽ 64 റൺസ് അടിച്ചു കൂട്ടി.
എട്ടാം ഓവറിലെ മൂന്നാം പന്തിൽ ബൽബിർനി ക്യാച്ചിലൂടെ മടങ്ങിയതോടെ അയർലൻഡിന് ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നാലെയെത്തിയ ടക്കറിനെയും കൂട്ടുപിടിച്ച് സ്റ്റിർലിങ് ജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരെത്തെ ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ബ്രാൻഡൻ കിംഗ് മാത്രമാണ് തിളങ്ങിയത്. 48 പന്തിൽ 62 റൺസ് നേടിയിരുന്നു. ക്യാപ്റ്റൻ നിക്കോളാസ് പൂരൻ 11 പന്തിൽ 13 റൺസ് മടങ്ങി വീണ്ടും നിരാശപ്പെടുത്തി.
നേരെത്തെ ശ്രീലങ്കയും നെതർലൻഡും സൂപ്പർ 12ൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന സിംബാബ്‌വെ സ്കോട്ലൻഡ് മത്സരത്തിൽ ജയിക്കുന്നവർ സൂപ്പർ12ൽ കേറുന്ന നാലാം ടീമായി മാറാം. ഇന്ത്യ, പാകിസ്ഥാൻ അടങ്ങുന്ന ഗ്രൂപ്പ് 2ലാണ് അയർലൻഡ് ഉൾപ്പെടുക.