സിഡ്നി: ട്വന്റി-20 ലോകകപ്പിലെ ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസിന് ഗ്ലെൻ ഫിലിപ്സ് (104) നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 167/7 എന്ന മികച്ച സ്കോർ, നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ന്യൂസിലാൻഡ്, ആദ്യ കളിയിൽ ഓസ്ട്രേലിയക്കെതിരെ 89 റൺസിന്റെ ആധികാരിക ജയം കിവികൾ നേടിയിരുന്നു, അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു, ശ്രീലങ്കയാവട്ടെ 2 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ്.
തകർച്ചയോടെ ആണ് ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് തുടങ്ങിയത്, ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയും (1) ഫിൻ അലനും (1) പെട്ടന്ന് തന്നെ പുറത്തായി, പിന്നാലെ ക്യാപ്റ്റൻ വില്യംസണും (8) പുറത്തായത്തോടെ ന്യൂസിലാൻഡ് 15/3 എന്ന നിലയിൽ തകർച്ച നേരിട്ടു, എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗ്ലെൻ ഫിലിപ്പ്സും ഡാരൽ മിച്ചലും (22) കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റി, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.
മത്സരത്തിൽ പതിനേഴാം ഓവർ എറിഞ്ഞ ശ്രീലങ്കയുടെ രജിതയുടെ ഓവറിലെ മൂന്നാമത്തെ ബോൾ നോ ബോൾ ആയതിനാൽ ഫ്രീഹിറ്റ് ആയ അടുത്ത ബോളിൽ ബൗണ്ടറിക്ക് ശ്രമിച്ച ഫിലിപ്പ്സിന് ബോളർ തന്ത്രപരമായി സ്ലോ ബോൾ എറിഞ്ഞതിനാൽ ഷോട്ട് കണക്ട് ചെയ്യാൻ സാധിച്ചില്ല, തൊട്ടടുത്ത പന്തിലും ഫിലിപ്പ്സിന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല, ഇതിൽ അസ്വസ്ഥനായ താരം ബാറ്റ് നിലത്തേക്ക് എറിയാൻ നോക്കിയത് മത്സരത്തിലെ വേറിട്ട കാഴ്ചയായി മാറി, മത്സരത്തിൽ 64 ബോളിൽ 10 ഫോറും 4 സിക്സും അടക്കമാണ് ഫിലിപ്സ് 104 റൺസ് നേടിയത്.