Categories
Cricket

ഉസൈൻ ഫിലിപ്പ്!ഇയാളെന്താ ഉസൈൻ ബോൾട്ടിന് പഠിക്കുകയാണോ? വ്യത്യസ്തമായ റണ്ണിംഗ് ശൈലിയുമായി ഗ്ലെൻ ഫിലിപ്പ്സ്, വീഡിയോ കാണാം

സിഡ്നി: ട്വന്റി-20 ലോകകപ്പിലെ ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസിന് ഗ്ലെൻ ഫിലിപ്സ് (104) നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 167/7 എന്ന മികച്ച സ്കോർ, കൂറ്റൻ വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 10 ഓവർ പിന്നിടുമ്പോൾ 58/6 എന്ന നിലയിൽ തോൽവി മുന്നിൽ കാണുകയാണ്, നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ന്യൂസിലാൻഡ്, ആദ്യ കളിയിൽ ഓസ്ട്രേലിയക്കെതിരെ 89 റൺസിന്റെ ആധികാരിക ജയം കിവികൾ നേടിയിരുന്നു, അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു, ശ്രീലങ്കയാവട്ടെ 2 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ്.

തകർച്ചയോടെ ആണ് ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് തുടങ്ങിയത്, ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയും (1) ഫിൻ അലനും (1) പെട്ടന്ന് തന്നെ പുറത്തായി, പിന്നാലെ ക്യാപ്റ്റൻ വില്യംസണും (8) പുറത്തായത്തോടെ ന്യൂസിലാൻഡ് 15/3 എന്ന നിലയിൽ തകർച്ച നേരിട്ടു, എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗ്ലെൻ ഫിലിപ്പ്സും ഡാരൽ മിച്ചലും (22) കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റി, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

മത്സരത്തിൽ 64 ബോളിൽ 10 ഫോറും 4 സിക്സും അടക്കമാണ് ഫിലിപ്സ് 104 റൺസ് നേടിയത്, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ഫിലിപ്സിന്റെ ഇന്നിംഗ്സ് ആണ് ന്യൂസിലാൻഡിനെ മികച്ച നിലയിൽ എത്തിച്ചത്, മത്സരത്തിനിടെ ഫിലിപ്പ്സിന്റെ ചില റണ്ണിംഗ് ശൈലികൾ കൗതുകകരമായിരുന്നു, ഓട്ടക്കാർ സ്റ്റാർട്ടിങ് പോയിന്റിൽ നിൽക്കുന്ന പോലെ നിന്നായിരുന്നു ഫിലിപ്പ്സിന്റെ ഈ വേറിട്ട ഓട്ടം.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *