307 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ ന്യുസിലാൻഡിന് കരുത്തായി വില്യംസന്റെയും ലതാമിന്റെയും കൂട്ടുകെട്ട്. 3ന് 88 എന്ന നിലയിൽ ഉണ്ടായിരുന്ന ന്യുസിലാൻഡിനെ തകർപ്പൻ കൂട്ടുകെട്ടിലൂടെ 40 ഓവർ പിന്നിട്ടപ്പോൾ 241 റൺസിൽ എത്തിച്ചിരിക്കുകയാണ്. നാലാം വിക്കറ്റിൽ ഇരുവരും 153 റൺസ് കൂട്ടിച്ചേർത്തു.
76 പന്തിൽ 100 റൺസ് നേടി അതിവേഗത്തിൽ സ്‌കോർ ചെയ്യുന്ന ലതാമാണ് ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായത്.
മറുവശത്ത് 82 പന്തിൽ 73 റൺസുമായി വില്യംസനും മികച്ച പിന്തുണ നൽകുന്നുണ്ട്. ജയിക്കാൻ ഇനി ന്യുസിലാൻഡിന് 10 ഓവറിൽ 66 റൺസ് നേടണം. 7 വിക്കറ്റ് കയ്യിലിരിക്കെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ന്യുസിലാൻഡിന് അനായാസം ചെയ്‌സ് ചെയ്യാനാകും.
40 ഓവറിൽ താക്കൂറിനെതിരെ 23 റൺസ് അടിച്ചു കൂട്ടിയാണ് ലതാം സെഞ്ചുറി തികച്ചത്. ആദ്യം സിക്സ് പിന്നാലെ 4 ഫോറുകളായിരുന്നു ലതാമിന്റെ ബാറ്റിൽ നിന്ന് പിറന്നത്. താക്കൂറിനെ നോക്കു കുത്തിയാക്കിയായിരുന്നു ലതാം അനായാസം പുൾ ഷോട്ടിലൂടെയാണ് സ്‌കോർ ചെയ്തത്.
ഫിൻ അലൻ (22), കോണ്വെ (24), ഡാരിൽ മിച്ചൽ (11) എന്നിവരുടെ വിക്കറ്റുകളാണ് ന്യുസിലാൻഡിന് നഷ്ട്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്ക് 2 വിക്കറ്റും താക്കൂർ 1 വിക്കറ്റും നേടി. കോണ്വെ, മിച്ചൽ എന്നിവരുടെ വിക്കറ്റുകളാണ് ഉമ്രാൻ മാലിക്ക് വീഴ്ത്തിയത്. 16ആം ഓവറിലെ ആദ്യ പന്തിലാണ് അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ വിക്കറ്റ് നേടിയത്. 20ആം ഓവറിലെ അഞ്ചാം പന്തിലാണ് ഉമ്രാനെ രണ്ടാം വിക്കറ്റ് തേടിയെത്തിയത്.