ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിന് 7 വിക്കറ്റ് ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ കിവീസ് 1-0 ന് മുന്നിലെത്തി, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ശ്രേയസ്സ് അയ്യർ (80) ശിഖർ ധവാൻ (72) ഗിൽ (50) എന്നിവർ നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 306/7 എന്ന ടോട്ടൽ നേടാൻ സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിനിന് അയക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും ധവാനും ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറികളുമായി ഇരുവരും നന്നായി കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, ഗില്ലിനെ വീഴ്ത്തി ലോക്കി ഫെർഗുസൺ കിവീസിന് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചു, ഗില്ലിന് പിന്നാലെ ക്യാപ്റ്റൻ ശിഖർ ധവാനും മടങ്ങിയെങ്കിലും പിന്നീട് ശ്രേയസ്സ് അയ്യർ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു, പതിവ് പോലെ റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി.
സൂര്യകുമാർ യാദവ് (4) പുറത്തായത്തിന് പിന്നാലെ 160/4 എന്ന നിലയിൽ ആയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ശ്രേയസ്സ് അയ്യറും സഞ്ജു സാംസണും ചേർന്ന് 94 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, മികച്ച രീതിയിൽ കളിച്ച സഞ്ജു സാംസൺ 38 ബോളിൽ 4 ഫോർ അടക്കം 36 റൺസ് എടുത്താണ് പുറത്തായത്, അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദർ 37* ആണ് ഇന്ത്യയെ 300 കടക്കാൻ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 88/3 എന്ന നിലയിൽ പരുങ്ങിയെങ്കിലും നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ വില്യംസണും 94* വിക്കറ്റ് കീപ്പർ ടോം ലതാമും 145* മത്സരം പതിയെ കിവീസിന്റെ വരുതിയിലാക്കുകയായിരുന്നു, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 221 റൺസിന്റെ അപരാജിത കൂട്ട് കെട്ട് ഉണ്ടാക്കിയതോടെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതി മാറി.
ഇന്ത്യക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പേസ് ബോളർ ഉമ്രാൻ മാലിക് തന്റെ കന്നി ഏകദിന മത്സരം മോശമാക്കിയില്ല 2 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു, വിക്കറ്റ് നേടിയ ശേഷം സൺ റൈസേർസ് ഹൈദരാബാദിലെ തന്റെ ബോളിംഗ് കോച്ച് ആയ മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെയിൽ സ്റ്റെയിനിന്റെ പ്രശസ്‌തമായ വിക്കറ്റ് സെലിബ്രേഷൻ ഉമ്രാൻ മാലിക് അനുകരിച്ചത് കൗതുകകരമായി, പരമ്പരയിലെ രണ്ടാം ഏകദിനം നവംബർ 27 ഞായറാഴ്ച ഹാമിൾട്ടണിൽ നടക്കും.
വീഡിയോ :