Categories
Latest News

പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം 500 റൺസ് കടന്ന് ഇംഗ്ലണ്ട്. റാവൽപിൻഡിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ 4 പേരാണ് സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ്ങിൽ എത്തിയ സാക് ക്രോളിയും ഡക്കറ്റും മികച്ച തുടക്കം സമ്മാനിച്ചു.

ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പാകിസ്ഥാൻ 36ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഇരുവരും ചേർന്ന് 233 റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു. 107 റൺസ് നേടിയ ബെൻ ഡക്കറ്റിനെ പുറത്താക്കി കൊണ്ടാണ് സാഹിദ് മഹ്മൂദ് ആദ്യ വിക്കറ്റ് പാകിസ്ഥാൻ നേടി കൊടുത്തത്. തൊട്ടടുത്ത ഓവറിൽ മറ്റെ ഓപ്പണർ കൂടി കൂടാരം കയറി.

111പന്തിൽ 122 റൺസ് നേടിയാണ് ക്രോളി പുറത്തായത്. അരങ്ങേറ്റകാരൻ ഹാരിസ് റൗഫാണ് വിക്കറ്റ് നേടിയത്. 23 റൺസ് നേടി പുറത്തായ റൂട്ട് ഒഴിച്ച് ബാക്കിയെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒലി പോപ്പ് 108 റൺസും, ഹാരി ബ്രുക് 101* റൺസും നേടിയിട്ടുണ്ട്.ക്യാപ്റ്റൻ സ്റ്റോക്‌സ് 15 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു.

അതേസമയം കൂട്ടനടിയിൽ ഇംഗ്ലണ്ട് വമ്പൻ റെക്കോർഡാണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ആദ്യ ദിനം 75 ഓവറിൽ നിർത്തിയപ്പോൾ 4 വിക്കറ്റിൽ 506 റൺസ് നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയ്ക്കെതിരെ സിഡ്‌നിയുൾ വെച്ച് 494 റൺസ് നേടിയ ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇതാണ് ഇംഗ്ലണ്ട് തകർത്തത്.

Leave a Reply

Your email address will not be published. Required fields are marked *