ക്രിക്കറ്റിലെ അപൂർവങ്ങളിൽ അപൂർവമായ ഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് റിലി റൂസ്സോ. ബിഗ്ബാഷിൽ ഇന്നലെ നടന്ന സിഡ്‌നി തണ്ടർ – മെൽബണ് റെനെഗേഡ്സ് തമ്മിലുള്ള മത്സരത്തിലാണ് സംഭവം. 31 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെ 11ആം ഓവറിലെ അഞ്ചാം പന്തിൽ ടോം റോജേഴ്സിന്റെ ഫുൾ ടോസ് ഡെലിവറി നേരിട്ട് പാഡിൽ പതിച്ചത്. മെൽബണ് താരങ്ങളുടെ അപ്പീലിൽ അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.
ഇതിനിടെ റൺസിനായി ഓടാൻ ശ്രമിക്കുന്നതിനിടെ സ്‌ട്രൈക് എൻഡിൽ റൺഔട്ട് ആവുകയും ചെയ്തു. എൽബിഡബ്ല്യൂവിൽ ഔട്ട് വിളിച്ചതിന് റൂസ്സോ റിവ്യു നൽകി. പരിശോധനയിൽ ബോൾ സ്റ്റംപ് ഹിറ്റ് ചെയ്യുന്നില്ലെന്ന് വ്യക്തമായതോടെ എൽബിഡബ്ല്യൂ നോട്ട് ഔട്ട് ആയി വിധിച്ചു. അതേസമയം മെയിൻ അമ്പയർ എൽബിഡബ്ല്യൂവിൽ ഔട്ട് വിധിച്ചതിനാൽ ഡെലിവറി ഡെഡ് ബോൾ ആയി കണക്കാക്കുന്നതിനാൽ റൺഔട്ടിൽ നിന്നും റൂസ്സോ രക്ഷപ്പെട്ടു.
അമ്പയർ എൽബിഡബ്ല്യൂവിൽ ഔട്ട് വിധിച്ചിലായിരുന്നുവെങ്കിൽ റൂസ്സോ റൺഔട്ടിലൂടെ പുറത്താവുമായിരുന്നു. ഏതായാലും റൂസ്സോയെ തേടിയെത്തിയത് ക്രിക്കറ്റിലെ അപൂർവ്വ ഭാഗ്യമാണ്. ലഭിച്ച അവസരം മുതലാക്കി 22 റൺസ് കൂടി നേടി 53 റൺസിൽ നിൽക്കെയാണ് മടങ്ങിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർസ് 6 വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയിരുന്നു. റൂസ്സോയും 53 റൺസും, റോസിന്റെ 23 പന്തിൽ 39 റൺസും, ഒടുവിൽ ഇന്നിംഗ്‌സിന്റെ അന്ത്യത്തിൽ 18 പന്തിൽ നിന്ന് 33 റൺസ് നേടിയ ഒലിവറുമാണ് സിഡ്‌നിക്ക് മികച്ച സ്‌കോർ നൽകിയത്. എന്നാൽ സിഡിനിയുടെ ബൗളർമാർക്ക് സ്‌കോർ ഡിഫെൻഡ് ചെയ്യാനായില്ല. ചെയ്‌സിങിൽ ഒരു പന്ത് ബാക്കി നിൽക്കെ മെൽബൺ ലക്ഷ്യം കണ്ടു. 43 പന്തിൽ 70 റൺസ് നേടിയ ഫിഞ്ച് ആണ് കളിയിലെ താരം.