ഇന്ത്യ ശ്രീലങ്ക ആദ്യ T20 മത്സരത്തിൽ ഇന്ത്യ രണ്ടെണ്ണത്തിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യം ഓവറിൽ അടിച്ചു കൊണ്ട് തുടങ്ങിയ എങ്കിലും പിന്നീട് റൺ കണ്ടെത്താനായി നന്നേ ബുദ്ധിമുട്ടി. തന്റെ ആദ്യ T20 മത്സരം ഇന്ത്യക്കായി കളിച്ച ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും ഏഴ് രണ്ടിന് മടങ്ങിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ഇന്ത്യയ്ക്ക് സീനിയർ താരങ്ങൾ ആരും ഈ T20 സീരീസിൽ കളിക്കുന്നില്ല.
മധ്യനിരയിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ 5 റൺ മാത്രമേ നേടിയുള്ളൂ. ഇഷാൻ കിഷൻ ഇന്ത്യക്കായി 37 റൺ നേടി. ഒരു ഘട്ടത്തിൽ ഇന്ത്യ 150 നേടുമോ എന്ന് പലർക്കും സംശയമായിരുന്നു എങ്കിലും ദീപക്ക് ഹൂട അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ 162ഇൽ എത്തിക്കുകയായിരുന്നു. റൺ യഥേശം ഒഴുകുന്ന ചരിത്രം ആയിരുന്നു മുംബൈ വാങ്കഡെ ഗ്രൗണ്ടിന് എങ്കിലും ചരിത്രം ആവർത്തിച്ചില്ല.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയും നന്നായി വിയർത്തു. പക്ഷേ ക്യാപ്റ്റൻ ശനക ശ്രീലങ്കയെ വിജയത്തിലേക്ക് നയിക്കും എന്ന് തോന്നിച്ചു എങ്കിലും ഉമ്രാൻ മാലിക് ശനകയെ പുറത്താക്കി. ഇന്ത്യയ്ക്കായി ആദ്യമായി T20 മത്സരം കളിച്ച ശിവം മാവിയുടെ തകർപ്പൻ ബോളിംഗ് ആണ് ശ്രീലങ്കയെ വിജയലക്ഷ്യത്തിന് രണ്ട് റൺ അകലെ പുറത്താക്കിയത്. മാവി നാല് വിക്കറ്റും ഉംറാൻ മാലിക് രണ്ട് വിക്കറ്റും നേടി.
പക്ഷേ ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത് മറ്റൊരു കാര്യമാണ്. ശനക പുറത്തായ ശേഷം ചാമിക കരുണാരാത്നെ തകർത്തടിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യ തോൽക്കുമോ എന്ന് തോന്നിപ്പിച്ചു. അവസാന പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ നാല് റൺ മാത്രം മതിയായിരുന്നു. അക്സർ പട്ടേൽ ആയിരുന്നു ഇന്ത്യക്കായി അവസാന ഓവർ ചെയ്തത്. പക്ഷേ ഇതിന് കാരണമായത് അമ്പയർ ശ്രദ്ധിക്കാതെ പോയ ഒരു പിഴവായിരുന്നു.
അവസാനം ഓവറിന്റെ രണ്ടാം പന്തിൽ ചാമിക കരുണാരത്നെ എന്ന ശ്രീലങ്കൻ ബാറ്റ്സ്മാൻ ഓടിയത് ഷോർട്ട് റൺ ആയിരുന്നു. പക്ഷേ അമ്പയർ ഇത് ശ്രദ്ധിച്ചില്ല. ഇത് ഷോട്ട് രണ്ടായി വിളിച്ചിരുന്നുവെങ്കിൽ അവസാന ഓവറിന്റെ അവസാന പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ 5 റൺ വേണ്ടി ഇരുന്ന അവസ്ഥ വരുമായിരുന്നു. പക്ഷേ അമ്പയർ ശ്രദ്ധിക്കാതെ പോയ ഈ കാര്യം ശ്രീലങ്കയ്ക്ക് ഒരു റൺ അധികമായി സമ്മാനിക്കുകയായിരുന്നു. പക്ഷേ അംബയര്‍ക്ക് ഭാഗ്യമുണ്ടായിരുന്നതിനാൽ ഇന്ത്യ രണ്ട് റണ്ണിന് ജയിച്ചു. ഈ ഷോർട്ട് റണ്ണിന്റെ തെളിവുകൾ കാണാം.