ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 16 റൺസ് തോൽവി ഇതോടെ പരമ്പരയിൽ ഇരു ടീമും 1-1 ന് ഒപ്പത്തിനൊപ്പം എത്തി, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച തുടക്കമാണ് കുശാൽ മെൻഡിസ് (52) ലങ്കക്ക് സമ്മാനിച്ചത്, പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച് കൊണ്ട് ലങ്കൻ ക്യാപ്റ്റൻ ഷാണകയും 56* തിളങ്ങിയപ്പോൾ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 206/6 എന്ന മികച്ച ടോട്ടൽ സ്വന്തമാക്കി.
കൂറ്റൻ വിജയ ലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പവർ പ്ലേ ഓവറുകളിൽ തന്നെ കൂട്ടത്തോടെ വിക്കറ്റുകൾ നഷ്ടമായി ഇന്ത്യൻ മുൻ നിര ചീട്ടു കൊട്ടാരം പോലെ തകർന്നപ്പോൾ 57/5 എന്ന നിലയിൽ നാണം കെട്ട തോൽവി മുന്നിൽ കണ്ടു ഇന്ത്യ , എന്നാൽ ആറാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന സൂര്യകുമാർ യാദവും അക്സർ പട്ടേലും ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു അർധ സെഞ്ച്വറികളുമായി ഇരുവരും കത്തിക്കയറിയപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യ അവിശ്വനീയമായ വിജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും സൂര്യകുമാർ (51) വീണതോടെ മത്സരം വീണ്ടും ശ്രീലങ്കയുടെ വരുതിയിൽ ആയി, ഒടുവിൽ 16 റൺസ് അകലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.
മത്സരത്തിൽ ഇന്ത്യൻ പേസ് ബോളർ ഉമ്രാൻ മാലിക് തന്റെ വേഗതയേറിയ പന്തുകൾ കൊണ്ട് ലങ്കൻ ബാറ്റർമാരെ കുഴക്കി, 4 ഓവറിൽ 48 റൺസ് വഴങ്ങിയെങ്കിലും നിർണായകമായ 3 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു, മത്സരത്തിലെ പത്താം ഓവർ എറിയാൻ എത്തിയ ഉമ്രാൻ മാലിക് കട്ട് ഷോട്ടിന് ശ്രമിച്ച ഭാനുക രജപക്ഷയെ ബൗൾഡ് ആക്കി 147 kmh ൽ എറിഞ്ഞ ആ പന്തിന്റെ വേഗത കൊണ്ട് ബെയിൽ മീറ്ററുകളോളം പുറകിലേക്ക് തെറിച്ചു, വിക്കറ്റ് കീപ്പർ നിൽക്കുന്നതിന്റെ അപ്പുറത്ത് ആണ് ബെയിൽ ചെന്ന് വീണത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ :