ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 216 വിജയലക്ഷ്യവുമായി ഇന്ത്യ ചെയ്‌സിങിന് ഇറങ്ങിയിരിക്കുകയാണ്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 14 ഓവറിൽ 3ന് 86 എന്ന നിലയിലാണ്. 9 റൺസുമായി രാഹുലും 28 റൺസുമായി അയ്യറുമാണ് ക്രീസിൽ. ഓപ്പണിങ്ങിൽ എത്തിയ രോഹിതും ഗിലും അതിവേഗത്തിലാണ് റൺസ് ഉയർത്തിയത്. എന്നാൽ 33 റൺസിൽ നിൽക്കെ രോഹിത് മടങ്ങിയതോടെ തുടരെ വിക്കറ്റ് വീഴുന്ന കാഴ്ച്ചയാണ് കണ്ടത്.
അടുത്ത ഓവറിൽ തന്നെ 12 പന്തിൽ 21 റൺസ് നേടിയ ഗിലും മടങ്ങി. പിനാലെ ക്രീസിൽ എത്തിയ കൊഹ്‌ലിക്കും അധികമായുസ് ഉണ്ടായിരുന്നില്ല. ബൗണ്ടറി നേടി അക്കൗണ്ട് ഓപ്പൺ ചെയ്ത കോഹ്ലി തൊട്ടടുത്ത പന്തിൽ ബൗൾഡായി മടങ്ങി. ലാഹിറു കുമാരയാണ് വിക്കറ്റ് വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും സെഞ്ചുറി നേടി ഫോമിൽ ഉണ്ടായിരുന്ന കോഹ്ലിയെയാണ് ലാഹിറു കുമാര രണ്ടക്കം കാണാതെ പുറത്താക്കിയത്. ഇതോടെ ഇന്ത്യ 3ന് 62 എന്ന നിലയിലാവുകയായിരുന്നു.
നേരെത്തെ ശ്രീലങ്കയെ 39.4 ഓവർ 215 റൺസിൽ ഓൾ ഔട്ടാക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ട്ടത്തിൽ നൂറ് കടന്ന ശ്രീലങ്ക പിന്നീട് തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 3 വിക്കറ്റ് വീതം നേടി സിറാജും കുൽദീപ് യാദവും തകർപ്പൻ ബൗളിങ് പ്രകടനം പുറത്തെടുത്തു. ഉമ്രാന് മാലിക്ക് 2 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 50 റൺസ് നേടിയ നുവനിദു ഫെർണാണ്ടയാണ് ടോപ്പ് സ്‌കോറർ. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി അവസാനം വരെ പോരാടിയ ക്യാപ്റ്റൻ ഷനക ഇത്തവണ 2 റൺസ് നേടിയാണ് പുറത്തായത്.