ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ വെറും 215 റൺസിന് എല്ലാവരും പുറത്തായി, 3 വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും, മുഹമ്മദ് സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക്കും ആണ് ലങ്കയെ തകർത്തത്.
ചെറിയ വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെയും തുടക്കം മികച്ചതായിരുന്നില്ല, തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമ (17) ഗിൽ (21) കോഹ്ലി (4) ശ്രേയസ്സ് അയ്യർ (28) എന്നിവരെ ഇന്ത്യക്ക് നഷ്ടമായപ്പോൾ 86/4 എന്ന നിലയിൽ ആയി ഇന്ത്യ, എന്നാൽ അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന കെ.എൽ രാഹുലും, ഹർദിക്കും 77 റൺസ് കൂട്ട്കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റി, 36 റൺസ് എടുത്ത ഹാർദിക്ക് പാണ്ഡ്യ വീണെങ്കിലും അർധ സെഞ്ച്വറിയുമായി കെ.എൽ രാഹുൽ 64* ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഇന്ത്യയുടെ “വൻ മതിൽ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ രാഹുൽ ദ്രാവിഡിന്റെ 50 ആം പിറന്നാൾ ആയിരുന്നു ജനുവരി 11, ഇന്ത്യൻ ടീമിനോപ്പം കൊൽക്കത്തയിൽ 50 ആം പിറന്നാൾ ആഘോഷിച്ച ദ്രാവിഡിന് ഇന്ത്യൻ ടീം നൽകിയ പിറന്നാൾ സമ്മാനമായി ഈ പരമ്പര വിജയം, മത്സരത്തിനിടയിൽ കമന്ററി ബോക്സിലെ അംഗങ്ങൾ ദ്രാവിഡിനെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ ടീമിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെക്കുറിച്ചും പറയുകയും ആ സമയം തന്നെ ദ്രാവിഡ് അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയ റൺസും റെക്കോർഡുകളും സ്‌ക്രീനിൽ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു, വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോൾ അന്ന് മുഖത്ത് ഉണ്ടായിരുന്ന അതേ ചിരി.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയൊ :