ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഇന്ത്യ കാത്തിരുന്ന വെടികെട്ട് ഓപ്പണിങ് ബാറ്ററായിരുന്നു ഷഫാലി വർമ. വനിതാ ലോകക്കപ്പുകളിലും ഇന്ത്യയുടെ മറ്റു മത്സരങ്ങളിലും ഷഫാലി ഇത് തെളിയിച്ചതുമാണ്. എന്നാൽ ഇപ്പോൾ തന്നിലെ വെടികെട്ട് ബാറ്റിംഗ് ഒരിക്കൽ കൂടി പുറത്ത് എടുത്തിരിക്കുകയാണ് ഇന്ത്യൻ ഓപ്പനർ. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ അണ്ടർ 19 ലോകകപ്പ്.ലോകക്കപ്പിന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം മത്സരം. ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഇന്ത്യയുടെ എതിരാളികൾ ദക്ഷിണ ആഫ്രിക്ക. ഇന്ത്യയെ നയിക്കുന്നത് ഷഫാലിയാണ്.ദക്ഷിണ ആഫ്രിക്കയുടെ 167 റൺസ് പിന്തുടരാൻ ഇന്ത്യ ക്രീസിലേക്ക്.ഷഫാലിക്ക് ഒപ്പം ശ്വേത സെഹ്രവത്തും ക്രീസിലേക്ക്.തുടക്കം ഗംഭീരമാക്കാൻ ഇരുവരും.
പവർപ്ലേയിലെ അവസാനത്തെ ഓവർ, ദക്ഷിണ ആഫ്രിക്കൻ ബൗളേർ നിനി പന്ത് എറിയാൻ വരുന്നു. ആദ്യത്തെ ബോൾ ഷഫാലി ബൗണ്ടറി നേടുന്നു.രണ്ടാമത്തെ പന്തും മൂന്നാമത്തെ പന്തും നാലാമത്തെ പന്തും അഞ്ചാമത്തെ പന്തും ബൗണ്ടറിയിലേക്ക്. ഒടുവിൽ അവസാന പന്തിൽ പന്ത് നിലം തൊടാതെ ഗാലറിയിലേക്ക്. ഓവറിൽ അടിച്ചു കൂട്ടിയത് 22 റൺസ്.16 പന്തിൽ 45 റൺസ് നേടിയ ഷഫാലിയുടെയും 57 പന്തിൽ 92 റൺസ് നേടിയ ശ്വേതയുടെ ബാറ്റിംഗ് മികവിൽ 17 ഓവറിനുള്ളിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.ശ്വേതയാണ് കളിയിലെ താരവും. ഇന്ത്യയുടെ അടുത്ത മത്സരം നാളെ ഉച്ചക്ക് 1:30 ക്ക് യൂ. എ. ഈ ക്കെതിരെയാണ്.
4 4 4 4 4 6 വീഡിയോ :