ബിഗ് ബാഷ് ലീഗ് ട്വന്റി ട്വന്റി ലീഗുകളിൽ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ്. ടെലികാസ്റ്റിംഗ് ക്വാളിറ്റി കൊണ്ടും മത്സരങ്ങൾ കൊണ്ടുമെല്ലാം ക്രിക്കറ്റ് ആരാധകർക്ക് പ്രിയമേറിയതും. അത് മാത്രമല്ല മത്സരങ്ങൾ രസകരമാക്കാൻ പല പുതിയ നിയമങ്ങളും ബിഗ് ബാഷ് കൊണ്ട് വരുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്.ഇമ്പാട്ട് സബ്സ്റ്റിട്ട് ഇതിൽ ഏറ്റവും മികച്ച നിയമങ്ങളിൽ ഒന്നായിരുന്നു.എന്നാൽ ഇപ്പോൾ അധികം ആരും അറിയാത്ത ഒരു നിയമം കൂടി ബിഗ് ബാഷിൽ നിന്ന് പുറത്ത് വന്നിരിക്കുകയാണ്. എന്താണ് അത് എന്ന് നമുക്ക് എന്ന് പരിശോധിക്കാം.
ബിഗ് ബാഷിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളായ മെൽബൺ റെനിഗേയ്ടസും മെൽബൺ സ്റ്റാർസും തമ്മിൽ മത്സരം നടക്കുകയാണ്. മത്സരത്തിലെ 16 മത്തെ ഓവർ സ്റ്റാർസിന് ജയിക്കാൻ വേണ്ടത് 30 പന്തിൽ 37 റൺസ്.റെനിഗേയ്ഡസ് ബൗളേർ എറിഞ്ഞ പന്ത് സ്റ്റാർസ് ബാറ്റർ വെബ്സ്റ്റർ പൊക്കി അടിക്കുന്നു. ബൗൾ സ്റ്റേഡിയം മുഴുവനായി കവർ ചെയ്തിരിക്കുന്ന റൂഫിന്റെ മുകളിൽ കൊള്ളുന്നു. അമ്പയർ സിക്സ് വിളിക്കുന്നു.സ്റ്റാർസ് മത്സരത്തിൽ ആറു റൺസിന് വിജയിക്കുന്നു.
എന്നാൽ മത്സരത്തിന് മുകളിൽ ഈ ഒരു സിക്സർ ക്രിക്കറ്റ് പ്രേമികൾക്ക് ഇടയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. മെൽബണിലെ ഡോക്ക്ലാൻഡ്‌സ് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടന്നത്. 2000 ത്തിലാണ് ഈ സ്റ്റേഡിയം പണി കഴിപ്പിച്ചത്.2011 വരെ ഈ സ്റ്റേഡിയത്തിൽ പന്ത് റൂഫിൽ കൊണ്ടാൽ അത് ഡെഡ് ബോളായിയാണ് പരിഗണിച്ചിരുന്നു. എന്നാൽ ഈയിടെ ബിഗ് ബാഷ് നിയമങ്ങളിൽ പന്ത് റൂഫിൽ ഇടിച്ചാൽ അത് സിക്സായി പരിഗണിക്കുമെന്ന് തിരുത്തിയിരുന്നു.
വീഡിയൊ കാണാം :