ശ്രീ ലങ്കൻ ക്രിക്കറ്റ് ടീം എന്നും രോഹിത് ശർമയുടെ വേട്ടമൃഗം തന്നെയാണ്. താൻ അടിച്ച മൂന്നു ഏകദിന ഡബിളിൽ രണ്ടെണ്ണവും ശ്രീ ലങ്കക്കെതിരെയാണ് എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. നാളുകളായി ഫോമിൽ അല്ലാതെയിരുന്ന രോഹിത് ലങ്കയേ സീരീസിൽ കണ്ടപ്പോൾ ഫോം വീണ്ടെടുത്തത് നമ്മൾ കണ്ടതാണ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിലും സ്ഥിതി വിത്യാസതമല്ല.
മത്സരത്തിലെ പത്താമത്തെ ഓവർ,കസൂൺ രജിതയാണ് ലങ്കൻ ബൗളേർ. അദ്ദേഹം എറിഞ്ഞ ആദ്യത്തെ മൂന്നു ബോളും ഡോട്ട്.ഓവറിലെ നാലാമത്തെ പന്ത്, ആ ഓവറിൽ അത് വരെ ശാന്തനായിരുന്നു രോഹിത് കൊടുക്കാറ്റാവുന്നു.സിക്സർ, തൊട്ട് അടുത്ത പന്തിൽ ഒരു ഫുൾ ലെങ്ത് ഡെലിവറി പ്രതീക്ഷിച്ചുയിരുന്ന രോഹിത്തിന്റെ ബാറ്റിലേക്ക് ഗുഡ് ലെങ്ത്തിൽ കുത്തിയ ഒരു പന്ത് വരുന്നു. മനോഹരമായ ഒരു ഓഫ് ഡ്രൈവ്, വീണ്ടും സിക്സർ. അവസാന ബോളിൽ ഒരു ഫ്ലിക്ക് ഈ തവണ ബൗണ്ടറി മാത്രമായി അത് കലാശിച്ചു.
തിരുവനന്തപുരത്ത് ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു.മത്സരത്തിൽ രോഹിത് 42 റൺസുമായി പുറത്തായി. മൂന്നു സിക്സറുകളും രണ്ട് ഫോറും രോഹിത്തിന്റെ ഈ ഇന്നിങ്സിൽ പിറന്നിരുന്നു.മത്സരത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. കോഹ്ലിയും ഗില്ലുമാണ് ഇപ്പോൾ ക്രീസിൽ.ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഒരു മത്സരം എങ്കിലും ജയിച്ചു പരമ്പര അവസാനിപ്പിക്കാൻ ലങ്ക ശ്രമിക്കുമ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരാനാവും ശ്രമിക്കുക. തിരുവനന്തപുരത്ത് നിലവിൽ പോരാട്ടം ആവേശകരമായി കൊണ്ടിരിക്കുകയാണ്.