വിരാട് കോഹ്ലി ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും ഇതിഹാസ താരമാണെന്ന് എന്നത് സംശയം ഇല്ലാത്ത കാര്യമാണ്.ഓരോ ഇന്നിങ്സ് കഴിയുംതോറും അദ്ദേഹം വീണ്ടും വീണ്ടും താൻ ആണ് ഏറ്റവും മികച്ചത് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരത്ത് സ്ഥിതി വിത്യാസതമല്ല. പതിവ് പോലെ തന്നെ സെഞ്ച്വറികൾ അടിച്ചു കൂട്ടുന്ന കോഹ്ലിക്ക് ഇന്നും മാറ്റം ഉണ്ടായില്ല.
എന്നാൽ കോഹ്ലി അടിച്ച ഒരു ഷോട്ട് ഇപ്പോൾ ചർച്ചവിഷയമാവുകയാണ്. സാക്ഷാൽ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടാണ് കോഹ്ലി ഇന്ന് അടിച്ച ഷോട്ടുകളിൽ അതിമനോഹരം. അത് സ്റ്റെപ് ഔട്ട് ചെയ്തു കൂടിയാവുമ്പോൾ ആ ഷോട്ടിന്റെ ഭംഗി വർണിക്കാൻ കഴിയുന്നതല്ല.ഇന്ത്യൻ ഇന്നിങ്സിന്റെ 44 മത്തെ ഓവറിലായിരുന്നു സംഭവം.രജിത ഓവറിലെ മൂന്നാമത്തെ പന്ത് ഒരു സ്ലോ ബോൾ എറിയുന്നു. കോഹ്ലി സ്റ്റെപ് ഔട്ട് ചെയ്തു ലോങ്ങ് ഓണിന് മുകളിലൂടെ അതിമനോഹരമായ ഹെലികോപ്റ്റർ ഷോട്ട്.
നിലവിൽ സെഞ്ച്വറി നേടി കോഹ്ലി കുതിക്കുകയാണ്. തന്റെ 46 മത്തെ ഏകദിന സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് സ്വന്തമാക്കിയത്. മാത്രമല്ല മഹേലയേ മറികടന്നു ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി മാറി.ഒരു ടീമിനെതിരെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും ഇതിനിടയിൽ കോഹ്ലി സ്വന്തമാക്കി. ലങ്കക്കെതിരെ കോഹ്ലി നേടുന്ന പത്താമത്തെ സെഞ്ച്വറിയാണ് ഇത്.തന്റെ കഴിഞ്ഞ നാല് ഏകദിന ഇന്നിങ്സുകളിലെ മൂന്നാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.