Categories
Cricket Latest News

6,6,4,മൂന്നാമത് ഇറങ്ങി ഫിനിഷർ വരെ ! കോഹ്‌ലിയുടെ ഫിനിഷിങ് വെടിക്കെട്ട് വീഡിയോ കാണാം

സൂപ്പർ താരം വിരാട് കോഹ്‌ലിയും(166*) ഓപ്പണർ ശുഭ്മൻ ഗില്ലും(116) സെഞ്ചുറി നേട്ടവുമായി തിളങ്ങിയപ്പോൾ, ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയിട്ടുണ്ട്.

15 ഓവറിൽ 95 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 42 റൺസ് എടുത്ത നായകൻ രോഹിത് ശർമ ആദ്യം പുറത്തായത്. പിന്നീട് വിരാട് കോഹ്‌ലിയും ഓപ്പണർ ഗില്ലും അടിച്ചു തകർക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രണ്ടാം വിക്കറ്റിൽ ഇരുവരും 131 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഗിൽ തന്റെ എകദിനകരിയറിലെ രണ്ടാം സെഞ്ചുറിനേട്ടം പൂർത്തിയാക്കി. പിന്നീട് 38 റൺസ് എടുത്ത ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വിരാട് തന്റെ ഏകദിനത്തിലെ 46ആം സെഞ്ചുറി നേട്ടം കൈവരിച്ചു.

ഫിനിഷർമാരായി ടീമിലുൾപ്പെട്ട
7 റൺസ് എടുത്ത രാഹുലും 4 റൺസ് എടുത്ത സൂര്യയും നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന ദൗത്യം കോഹ്‌ലി തന്നെ ഏറ്റെടുക്കുകയായിരുന്നു. അവസാന ഓവർ ആരംഭിക്കുമ്പോൾ 149 റൺസ് എടുത്ത് നിൽക്കുകയായിരുന്നു അദ്ദേഹം. ആദ്യ പന്തിൽതന്നെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ചപ്പോൾ ഫീൽഡർ ബൗണ്ടറിലൈനിൽവച്ച് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും കാൽ അതിർത്തിവര തൊട്ടപ്പോൾ സിക്സ് ലഭിച്ചു. പിന്നീട് അഞ്ചാം പന്തിൽ കോഹ്‌ലി കളിച്ച പുൾ ഷോട്ട് സിക്സ് 95 മീറ്റർ ദൂരത്തിൽ ഗാലറിയിൽ പതിച്ചു. അവസാന പന്തിൽ വൈഡ് യോർക്കർ ഏറിഞ്ഞപ്പോൾ ബക്ക്വാർഡ് പോയിന്റ് ഏരിയയിലൂടെ കൃത്യമായി പ്ലേസ് ചെയ്ത ബൗണ്ടറിയോടെ മികച്ച ഫിനിഷ്. 2 റൺസോടെ അക്ഷർ പട്ടേലും 166 റൺസോടെ കോഹ്‌ലിയും പുറത്താകാതെ നിന്നു.

വീഡിയോ ;

Leave a Reply

Your email address will not be published. Required fields are marked *