“രാജ്യത്തെ വീഴ്ത്താൻ വന്നവർ രാജാവിനെ വീഴ്ത്തിട്ടുണ്ടെങ്കിൽ ആ രാജാവ് ഇനി തിരിച്ചു വരവില്ലെന്ന് ഉറപ്പ് വരുത്തണം. അഥവാ ആ രാജാവ് തിരിച്ചു വന്നാൽ ആ വരവ് എതിരാളികൾക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിയിരിക്കും. “. വിരാട് കോഹ്ലി എന്നാ ക്രിക്കറ്റിന്റെ രാജാവിന്റെ ഫോമിലേക്കുള്ള കടന്നു വരവിനെ നമുക്ക് ഇങ്ങനെ തന്നെ ചുരുക്കാം. അത് തിരിച്ചു വരവിൽ ലങ്ക നിഷ്പ്രഭമാകുന്ന കാഴ്ച തന്നെയാണല്ലോ ഈ പരമ്പരയിൽ കണ്ടത്.
കഴിഞ്ഞ നാല് ഏകദിന മത്സരങ്ങളിൽ മൂന്നു സെഞ്ച്വറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ 74 മത്തെ അന്താരാഷ്ട്ര സെഞ്ച്വറി. ഏകദിന ക്രിക്കറ്റിൽ 46 മത്തെ സെഞ്ച്വറി. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 150 നേടിയ നോൺ ഓപ്പണർ.ദൈവത്തിന്റെ ഒപ്പമെത്താൻ മൂന്നു സെഞ്ച്വറികൾ കൂടിയാണ് ഇനി കോഹ്ലിക്ക് ബാക്കിയൊള്ളത്.കോഹ്ലി ഇന്ത്യക്ക് വേണ്ടി ഇന്ന് നടത്തിയ പ്രകടനത്തിന്റെ ഒരു രത്‌നചുരുക്കം ഇതാ.
രോഹിത് ശർമ പുറത്താവുമ്പോളാണ് കോഹ്ലി ബാറ്റിങ്ങിന് എത്തുന്നത്. രോഹിത്തും ഗില്ലും നൽകിയ കിടിലൻ തുടക്കം മുതലാക്കി തന്നെ കോഹ്ലി തുടങ്ങി. സിംഗിലുകൾ ഡബിളുകൾ ആക്കി കോഹ്ലി തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. കൃത്യമായ ഗ്യാപ്പുകൾ കണ്ട് പിടിച്ചു ബൗണ്ടറികൾ പായിച്ചു. അവസാന പത്തു ഓവറിൽ കോഹ്ലി അടിച്ചു കൂട്ടിയത് അത് വരെ അടിച്ച അത്ര റൺസ് തന്നെ. ഒടുവിൽ എട്ടു കൂറ്റൻ സിക്സറുകളുടെയും 13 ബൗണ്ടറികളുടെയും മികവിൽ 166 എന്നാ കൂറ്റൻ ഇന്നിങ്‌സും കാഴ്ച വെച്ച് രാജാവ് രാജാവായി തന്നെ ഡഗ് ഔട്ടിലേക്ക്.
വീഡിയോ കാണാം :