ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഈ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ വരദാനം തന്നെയാണ് മുഹമ്മദ് സിറാജ്. തന്റെ മോശം ഫോമിൽ ചെണ്ട എന്ന് വിളിച്ചു കളിയാക്കിവർ ഇന്ന് അവൻ വേണ്ടി കൈഅടിക്കുകയാണ്. റെഡ് ബോളിൽ മികച്ച ഫോമിൽ പന്ത് എറിഞ്ഞപ്പോഴും ഇവൻ വൈറ്റ് ബോളിന് കൊള്ളില്ലെന്ന് പറഞ്ഞവർ നിരവധിയാണ്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്ന കഴിഞ്ഞ കുറെ കാലങ്ങളായി വൈറ്റ് ബോൾ ക്രിക്കറ്റിൽ സിറാജിന്റെ പ്രകടനം.
തന്റെ സ്വിങ് കൊണ്ടും പേസും കൊണ്ടും ഇന്ന് ഏതു ഒരു ബാറ്റിംഗ് നിരയും പേടിക്കുന്ന ബൗളേറായി സിറാജ് മാറി. ഈ പരമ്പരയിലും ഇന്നത്തെ മത്സരത്തിലും ലങ്കൻ ബൗളേർമാർ എങ്ങനെ സിറാജിനെ നേരിടുമെന്ന് അറിയാതെ അയാൾക്ക് മുന്നിൽ വിക്കറ്റുകൾ കൊടുത്തു ഡഗ് ഔട്ടിലേക്ക് മടങ്ങുകയാണ്. എന്നാൽ ഇന്ന് സിറാജിന്റെ സ്പെല്ലിനെക്കാൾ ചർച്ച ചെയ്യപെടാൻ പോകുന്നത് സിറാജ് നടത്തിയ ഒരു റൺ ഔട്ടാണ്.എന്താണ് ഈ റൺ ഔട്ടിന് ഇത്ര പ്രത്യേകത എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനം. ലങ്കൻ ഇന്നിങ്സിന്റെ 12 മത്തെ ഓവർ. സിറാജാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ചാമിക കരുണരത്‌നെയാണ് ലങ്കൻ ബാറ്റർ. ഓവറിലെ നാലാമത്തെ ബോൾ. ചാമിക സിറാജിന്റെ ബൗൾ ഒന്ന് പ്രതിരോധിച്ച ശേഷം മുന്നോട്ടു ഒരു സ്റ്റെപ് കേറിവരുന്നു.പന്ത് സിറാജിന്റെ കൈയിലാണ്. സിറാജ് സമയം പാഴാക്കാതെ ബോൾ സ്റ്റമ്പിലേക്ക് എറിയുന്നു. ബോൾ സ്റ്റമ്പിൽ കൊള്ളുന്നു.ചാമിക റൺ ഔട്ട് ആകുന്നു. ലങ്കക്ക് 39 റൺസിന് ആറാം വിക്കറ്റും നഷ്ടമാകുന്നു.
സിറാജിന്റെ ഓപ്പണിങ് സ്പെൽ തന്നെയാണ് ലങ്കയേ തകർച്ചയിലേക്ക് കൂപ്പിക്കുത്തിച്ചത്.7 ഓവറിൽ 20 റൺസ് മാത്രം വിട്ട് കൊടുത്ത സിറാജ് നാല് വിക്കറ്റ് ആദ്യത്തെ സ്പെല്ലിൽ സ്വന്തമാക്കിയിരുന്നു. നേരത്തെ കോഹ്ലിയുടെയും ഗില്ലിന്റെയും സെഞ്ച്വറി മികവിൽ ഇന്ത്യ ലങ്കക്ക് മുന്നിൽ 391 റൺസ് എന്ന് കൂറ്റൻ വിജയം ലക്ഷ്യം വെച്ചിരുന്നു. കോഹ്ലി 166 റൺസും ഗിൽ 116 റൺസും നേടിയിരുന്നു.ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.