ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ താൻ തന്നെയാണെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച പ്രതിഭയാണ് ശുഭമാൻ ഗിൽ.ഏകദിന ക്രിക്കറ്റിലെ റെക്കോർഡുകൾ തകർത്തു കൊണ്ട് മുന്നേറുകയാണ് ഈ യുവ ഓപ്പണർ. ഇതിനോടകം തന്നെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി വരെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.ന്യൂസിലാൻഡ് ഇന്ത്യ ഏകദിന പരമ്പരയിലെ ഗംഭീര ഫോം അദ്ദേഹം ഇന്ന് തുടർന്നിരിക്കുകയാണ്.
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനം. ഇന്ത്യൻ ഇന്നിങ്സിന്റെ ഏട്ടാമത്തെ ഓവർ. ഫെർഗുസൺ ന്യൂസിലാൻഡിന് വേണ്ടി പന്ത് എറിയുന്നു.ഗില്ലാണ് സ്ട്രൈക്ക്. ആദ്യ ബോൾ ഷോർട്ട് ഓഫ് ലെങ്ത്. പന്ത് ബൗണ്ടറിയിൽ. രണ്ടാമത്തെ പന്ത് ഗില്ലിനെ കടന്നു പോകുന്നു. എന്നാൽ പിന്നീട് ഒള്ള പന്തുകളിൽ ഫെർഗുസൺ കണ്ടത് ഗില്ലിന്റെ വിശ്വരൂപമാണ്.മൂന്നാമത്തെ പന്ത് ദീപ് തേർഡ് ഓണിൽ ബൗണ്ടറി. നാലാമത്തെ പന്ത് ഒരു ഫുൾ ടോസ്,മിഡ് ഓഫീനും എക്സ്ട്രാ കവറിനും ഇടയിൽ മനോഹരമായ ഒരു ബൗണ്ടറി.അഞ്ചാമത്തെ പന്ത് ഒരു ബൗണസർ, ഗിൽ അപ്പർ കട്ട് ചെയ്യുന്നു. പന്ത് ഗാലറിയിലേക്ക്.ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേർ ഒരു 23 വയസ്സ്കാരൻ മുന്നിൽ നിസ്സഹായനാവുകയാണ്.
അവസാന പന്തിൽ ഒരു ഡോട്ട് ബോൾ പ്രതീക്ഷിച്ചു ലോക്കി ഫെർഗുസൺ ഒരു മികച്ച പന്ത് എറിയുകയാണ്.ഏതു ഒരു ബാറ്ററുടെയും കണക്ക് കൂട്ടൽ തെറ്റിക്കുന്ന ഒരു ഡെലിവറി.ഒരുപാട് ഷോർട്ടുമല്ല, എന്നാൽ ഒരുപാട് കേറിയുമല്ല.എന്നാൽ ഗില്ലിന് ഇത് ഒരു വിഷയമായിരുന്നില്ല. അതിമനോഹരമായ ബോളിനെ ഗിൽ കട്ട് ചെയ്യുന്നു.ഒടുവിൽ കവർ പോയിന്റിന് ഇടയിൽ ആ പന്ത് ബൗണ്ടറിയിലേക്ക്. ഓവറിൽ 22 റൺസും.
മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മത്സരം കൂടി ജയിച്ചാൽ ഇന്ത്യക്ക് ന്യൂസിലാൻഡിനെ മറികടന്നു ഏകദിനത്തിൽ ഒന്നാം സ്ഥാനത്ത് എത്താം.ടോസ് ലഭിച്ച കിവിസ് ക്യാപ്റ്റൻ ബൗളിംഗ് തിരിഞ്ഞെടുക്കയായിരുന്നു. എന്നാൽ രോഹിത്തും ഗില്ലും നിലവിൽ കൂറ്റൻ അടികൾ കൊണ്ട് ഇന്ത്യൻ സ്കോർ ഉയർത്തി കൊണ്ടിരിക്കുകയാണ്.