ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ടോസ് നഷ്ടപെട്ടു ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമയും യുവ താരം ഗില്ലും സെഞ്ച്വറി നേടി. കൂടാതെ അവസാന ഓവറുകളിൽ അതിവേഗം സ്കോർ ചെയ്ത ഉപനായകൻ ഹർദിക് പാന്ധ്യയും ഫിഫ്റ്റി സ്വന്തമാക്കി.
രോഹിത് ശർമ മൂന്നു കൊല്ലങ്ങൾക്ക് ശേഷമാണ് ഒരു ഏകദിന സെഞ്ച്വറി സ്വന്തമാക്കുന്നത്. തന്റെ ഏകദിന കരിയറിലെ 30 മത്തെ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഗിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ തന്റെ മൂന്നാമത്തെ സെഞ്ച്വറിയും.എന്നാൽ ഇരുവരും ഔട്ട് ആയതിന് ശേഷം ഇന്ത്യയുടെ റൺ റേറ്റ് നല്ല രീതിയിൽ കുറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഇപ്പോൾ ഒരു റൺ ഔട്ട് ചർച്ചയാവുകയാണ്.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യൻ ഇന്നിങ്സിന്റെ 35 മത്തെ ഓവർ,മൂന്നാമത്തെ പന്ത്. കിഷൻ മിഡ് ഓഫിലേക്ക് പന്ത് തട്ടുന്നു.ബോൾ നോക്കാതെ ഇരു താരങ്ങളും റണിനായി ഓടുന്നു.കിഷൻ പന്ത് മിഡ് ഓഫിൽ നികൊളസിന്റെ കൈയിൽ ഇരിക്കുന്നത് കാണുന്നു. എന്നാൽ കോഹ്ലി അപ്പോഴേക്കും കീപ്പർ എൻഡിൽ എത്തി കഴിഞ്ഞിരുന്നു.ഒടുവിൽ കോഹ്ലിക്ക് വേണ്ടി കിഷൻ തന്റെ വിക്കറ്റ് ബലി കൊടുക്കുന്നു.24 പന്തിൽ 17 റൺസാണ് കിഷൻ സ്വന്തമാക്കിയത്. കോഹ്ലിയാകട്ടെ 27 പന്തിൽ 36 റൺസും സ്വന്തമാക്കി.മൂന്നു മത്സരങ്ങളുടെ പരമ്പര വൈറ്റ് വാഷ് ചെയ്യാൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം.ഈ മത്സരം വിജയിച്ചാൽ ഏകദിനത്തിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത് എത്താൻ കഴിയും.
വീഡിയോ :