Categories
Cricket Latest News

44(22) ഗില്ലിൻ്റെ വെടിക്കെട്ടിൽ മുങ്ങി പോയ മറ്റൊരു വെടിക്കെട്ട്!ഇന്ത്യയുടെ പുതിയ 360°യുടെ വെടിക്കെട്ട് ഇന്നിംഗ്സ് വീഡിയോ കാണാം

ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ഇന്നലെ നടന്ന അവസാന പോരാട്ടത്തിൽ, ടീം ഇന്ത്യ 168 റൺസിന്റെ ഏകപക്ഷീയ വിജയം നേടി പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. 126 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തു. ത്രിപാഠി (44), പാണ്ഡ്യ (30), സൂര്യകുമാർ (23) എന്നിവരും തിളങ്ങി. ന്യൂസിലൻഡ് താരങ്ങൾ ബാറ്റിംഗ് മറന്നപ്പോൾ, അവർ 12.1 ഓവറിൽ വെറും 66 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ നായകൻ പാണ്ഡ്യ മുന്നിൽ നിന്നും നയിച്ചു.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ഇഷാൻ കിഷനെ നഷ്ടമായെങ്കിലും പതിഞ്ഞ താളത്തിൽ തുടങ്ങിയ ശുഭ്മൻ ഗില്ലിന്‌ ആത്മവിശ്വാസത്തോടെ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ കരുത്തുനൽകിയത് മൂന്നാം നമ്പറിൽ എത്തിയ രാഹുൽ ത്രിപാഠിയുടെ നിസ്വാർത്ഥമായ ഒരു ബാറ്റിംഗ് പ്രകടനമായിരുന്നു. സ്വന്തം നേട്ടങ്ങൾക്ക് പ്രാധാന്യം നൽകാതെ ടീമിന്റെ സ്കോർബോർഡിൽ പെട്ടെന്ന് റൺസ് എത്തിക്കാനുള്ള ഒരു വിലപ്പെട്ട ഇന്നിങ്സ്. ഗില്ലിന് അതിവേഗം റൺസ് എടുക്കേണ്ട സമ്മർദ്ദവും അകറ്റിയത് ഈ ഇന്നിങ്സ് ആയിരുന്നു.

ആദ്യ മത്സരത്തിൽ പൂജ്യത്തിനും രണ്ടാം മത്സരത്തിൽ 13 റൺസിനും പുറത്തായിരുന്ന അദ്ദേഹത്തിന് വേണമെങ്കിൽ അല്പം സമയമെടുത്ത്, ടീമിലെ തന്റെ സ്ഥാനം നിലനിർത്താൻ പാകത്തിലുള്ള ഒരു ദീർഘ ഇന്നിങ്സ് കളിക്കാമായിരുന്നു. എങ്കിലും അതിനു മുതിരാതിരുന്ന ത്രിപാഠി, വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചത് ഇന്ത്യക്കും ഗില്ലിനും ഒരുപോലെ ഗുണമായി. രണ്ടാം വിക്കറ്റിൽ ചുരുങ്ങിയ പന്തുകളിൽ 80 റൺസാണ് ഇരുവരും ചേർന്ന കൂട്ടുകെട്ട് സമ്മാനിച്ചത്. 22 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 44 റൺസ് നേടിയ ത്രിപാഠി ഒൻപതാം ഓവറിന്റെ രണ്ടാം പന്തിലാണ് പുറത്തായത്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ആകട്ടെ 200!

വീഡിയൊ:

Leave a Reply

Your email address will not be published. Required fields are marked *