മുംബൈ ഇന്ത്യൻസിന്റെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ആദ്യത്തെ മത്സരം ബാംഗ്ലൂരിൽ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിംഗിന് അയച്ചിരുന്നു. മുംബൈക്കായി ഓപ്പണിംഗിന് ഇറങ്ങിയത് രോഹിത് ശർമയും ഇഷാൻ കിഷനും ആണ്. ബാംഗ്ലൂരിൽ മികച്ച റെക്കോർഡ് ഉള്ള രോഹിത് ശർമ ഇന്ന് ബാറ്റിംഗിൽ പരാജയപ്പെട്ടു.
തകർച്ചയോടെയാണ് മുംബൈ തുടങ്ങിയത്. മികച്ച രീതിയിലുള്ള ബൗളിംഗ് ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കാഴ്ചവച്ചത്. ഇതിൽ മുഹമ്മദ് സിറാജും ടോപ്ലിയും മികച്ച രീതിയിൽ ആണ് ആദ്യം ഓവറുകളിൽ ബൗൾ ചെയ്തത്. പക്ഷേ മത്സരം പുരോഗമിക്കുന്ന നേരത്ത് ടോപ്ലി ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് പുറത്തു പോയത് ബാംഗ്ലൂരിന് വലിയ തിരിച്ചടിയായി.
മുൻനിര ബാറ്റ്സ്മാന്മാർ ഒട്ടാകെ പരാജയപ്പെട്ടപ്പോൾ മുംബൈ ഭേദപ്പെട്ട സ്കോറിൽ എത്തിക്കാൻ സഹായകരമായത് തിലക് വർമ്മയുടെ മിന്നുന്ന ബാറ്റിംഗ് പ്രകടനമാണ്. മുംബൈയുടെ സൂപ്പർസ്റ്റാർസായ രോഹിത്തും ഇഷാൻ കിഷനും സൂര്യകുമാർ യാദവും നിറം മങ്ങിയ മത്സരത്തിൽ ആയിരുന്നു തിലക് വർമയുടെ ഒറ്റയാൾ പോരാട്ടം. തിലകിന് നേഹൽ വധേര 21 റൺസ് നേടിയും അർഷദ് ഖാൻ പുറത്താകാതെ 15 റൺസ് നേടിയും മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ മുംബൈ ബാറ്റ്സ്മാൻമാർ തകർത്തടിക്കുകയായിരുന്നു. ഒരു സമയത്ത് മുൻപേയുടെ ടോട്ടൽ 150 കടക്കുമോ എന്നുള്ള ചോദ്യം കമന്റ് മാർ പോലും പ്രകടിപ്പിച്ചിരുന്നു.
തിലക് വർമ്മയുടെ ബാറ്റിംഗ് മികവിൽ മുംബൈ 171 റൺ 7 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി. 46 പന്തുകൾ നേരിട്ട തിലക് വർമ്മ 84 റൺ സ്വന്തമാക്കി. ഇതിൽ മത്സരം അവസാനിക്കാനായി പോകുന്ന നേരത്ത് ഹർഷൽ പട്ടേലിന്റെ അവസാനത്തെ പന്ത് തിലക് സിക്സർ അടിച്ചാണ് മത്സരം മുംബൈയുടെ വരുതിയിലേക്ക് കൊണ്ടുവന്നത്. യോർക്കർ ലെങ്ത് എറിഞ്ഞ പന്ത് ഹെലികോപ്റ്റർ ഷോട്ട് കളിച്ചാണ് തിലക് സിക്സർ നേടിയത്. എം എസ് ധോണി കളിക്കാറുള്ള ഷോട്ടിന്റെ ഇടംകയ്യൻ വേർഷൻ ആണ് ഇത് എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തിലകിന്റെ മനോഹരമായ ഷോട്ടിന്റെ വീഡിയോ ദൃശ്യം കാണാം.