ഇന്ത്യൻ പ്രീമിയർ ലീഗ് ഏറെ ആവേശത്തോടെ കാത്തിരുന്ന പോരാട്ടമാണ് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചയർസ് തമ്മിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ സീസണിന്റെ ക്ഷീണം തീർക്കാൻ പുതു സീസൺ ഇറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ട്.
കിഷൻ ആദ്യമേ മടങ്ങി. തുടർന്ന് അങ്ങോട്ട് ബാംഗ്ലൂർ മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു. കിഷൻ പിന്നാലെ ഗ്രീൻ മടങ്ങി. അധികം വൈകാതെ മുംബൈ നായകൻ രോഹിത് ശർമയും മടങ്ങി.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ബാറ്ററായ സൂര്യ കുമാർ യാദവും പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല. ബാംഗ്ലൂർ ഫീൽഡിങ്ങും എടുത്തു പറയേണ്ടത് തന്നെയാണ്.
ഇത്തരത്തിൽ രോഹിത് ശർമയുടെ ക്യാച്ച് എടുക്കാൻ ശ്രമിച്ചു സിറാജിന് പരിക്ക് ഏൽക്കുന്ന കാഴ്ചയും കണ്ടു.സിറാജ് അതി മനോഹരമായി പന്ത് എറിയുകയാണ്. രോഹിത് കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നു.എന്നാൽ രോഹിത്തിന് പിഴക്കുന്നു. ബോൾ ഉയരത്തിൽ പൊങ്ങുന്നു. കാർത്തിക്കും സിറാജും ക്യാച്ചിന് വേണ്ടി ഓടുന്നു.ഒടുവിൽ സിറാജ് ക്യാച്ച് കൈപിടിയിൽ ഒതുക്കിയെങ്കിലും കാർത്തിക്കുമായി തമ്മിൽ ഇടിച്ചു ക്യാച്ച് നഷ്ടപെടുന്നു.സിറാജിന് പരിക്ക് ഏൽക്കുന്നു.രോഹിത് 10 പന്തിൽ 1 റൺസിൽ മടങ്ങി.