Categories
Cricket

ഏട്ടനും അനിയനും അങ്ങ് വീട്ടിൽ, ക്രുണാൽ പാണ്ട്യയോട് ഉരസി ഹർദിക്,ചേട്ടൻ്റെ മറുപടി ഇങ്ങനെ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ന് വൈകുനേരം നടന്ന മത്സരത്തിൽ ലക്ക്നൗ സൂപ്പർ ജയന്റ്സ് ഗുജറാത്ത്‌ ടൈറ്റാൻസിനെ ഏഴു റൺസിന് തോൽപിച്ചു.അവസാന ഓവറിൽ മാന്ത്രിക ഏർ എറിഞ്ഞ മോഹിത്ത് ശർമയാണ് കളിയിലെ താരം. മത്സര വിജയത്തോടെ ഗുജറാത്ത്‌ ജയന്റ്സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.

നേരത്തെ ടോസ് ലഭിച്ച ഗുജറാത്ത്‌ ക്യാപ്റ്റൻ ഹർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. നായകൻ ഹാർദിക് പാന്ധ്യയുടെ ഫിഫ്റ്റിയുടെ മികവിൽ ഗുജറാത്ത്‌ ടൈറ്റാൻസ് 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് സ്വന്തമാക്കി.50 പന്തിൽ 66 റൺസാണ് ഹാർദിക് സ്വന്തമാക്കിയത്. ഗുജറാത്തിന് വേണ്ടി ക്രുനാൾ പാന്ധ്യ രണ്ടും സ്റ്റോയിനിസ് ഒരു വിക്കറ്റും സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്ക്നൗ നായകൻ കെ എൽ രാഹുലിന്റെ മികവിൽ വിജയിക്കുമെന്ന് തോന്നിച്ചുവെങ്കിലും മോഹിത്ത് ശർമയുടെ മാന്ത്രിക അവസാന ഓവറിൽ ഗുജറാത്തിന് ത്രസിപ്പിക്കുന്ന വിജയം.

എന്നാൽ മത്സരത്തെ പ്രത്യേകതയാക്കിയ മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. സഹോദരന്മാർ തമ്മിലുള്ള കൊമ്പ് കോർക്കലാണ് മത്സരത്തിൽ കണ്ടത്.ഗുജറാത്ത്‌ ടൈറ്റാൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയും തന്റെ സഹോദരനും ലക്ക്നൗ താരവുമായ ക്രുനാൾ പാന്ധ്യയും തമ്മിൽ കൊമ്പ് കോർത്ത രംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *