ഐപിഎൽ മത്സരങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയത് 235 എന്ന പടുകൂറ്റൻ സ്കോറാണ്. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആണ് മത്സരം.
താരതമ്യേന ചെറിയ ഗ്രൗണ്ട് ആയ ഈഡൻ ഗാർഡൻസിൽ ചെന്നൈയുടെ ബാറ്റ്സ്മാൻമാർ ആറാടി.
മികച്ച ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് ചെന്നൈക്ക് ലഭിച്ചത്. ചെന്നൈക്കായി ഡെവൊൺ കോൺവെ 40 പന്തിൽ 56 റൺസ് നേടി. പക്ഷേ ചെന്നൈക്ക് ഏറെ നിർണായകമായത് അജിൻക്യ രഹാനയുടെ ഇന്നിംഗ്സ് ആണ്. 29 പന്തുകൾ നേരിട്ട രഹാനെ കൊൽക്കത്ത ബോളർമാരെ വെള്ളം കുടിപ്പിച്ചു. 71 റൺസ് ആണ് രഹാനെ അടിച്ചു കൂട്ടിയത്. ശിവം ദുബയും മികച്ച രീതിയിൽ റൺ കണ്ടെത്തി. 21 പന്തിൽ 50 റൺസ് ശിവം നേടി.
ചെന്നൈ ഉയർത്തിയ കൂറ്റൻ സ്കോർ കൊൽക്കത്ത പിന്തുടരുകയാണ് എങ്കിൽ അത് ഐപിഎല്ലിൽ ചരിത്രം ആകും. അത്തരത്തിൽ ഒരു ഉയർന്ന ടോട്ടൽ ആണ് ചെന്നൈ പടുത്തുയർത്തിയത്. എം എസ് ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങി എങ്കിലും മൂന്നു ബോളുകൾ മാത്രമാണ് നേരിട്ടത്. ജഡേജ രണ്ടു സിക്സർ ഉൾപ്പെടെ 8 പന്തിൽ 18 റൺസ് നേടി.
എംഎസ് ധോണിയുടെ റിവ്യൂ സിസ്റ്റം വളരെ പേരുകേട്ടതാണ്. മിക്ക സമയങ്ങളിലും ധോണി എടുക്കുന്ന റിവ്യൂ ശരിയാകാറാണ് പതിവ്. ഇന്നും അത്തരത്തിൽ ഒരു കാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ അരങ്ങേറി. പതിവിൽനിന്ന് വ്യത്യസ്തമായി നോബോൾ തീരുമാനമാണ് എം എസ് ധോണി റിവ്യൂവിനായി നൽകിയത്. റിപ്ലൈ പരിശോധിച്ച് അമ്പയർ ധോണിയുടെ തീരുമാനം ശരിയാണ് എന്ന് വിധിക്കുകയും ചെയ്തു. ധോണി റിവ്യൂ എടുത്തത് കാരണം വിധി മാറിയ ആ ബോളിന്റെ വീഡിയോ ദൃശ്യം കാണാം.