കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയ്സ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ 202 റൺസ് എന്ന കൂറ്റൻ സ്കോറാണ് ജയ്പൂരിൽ ഉയർത്തിയത്. ജയ്പൂരിൽ ഒരു ടീം ഇടുന്ന ഐപിഎല്ലിലെ ഉയർന്ന സ്കോറും ഇതുതന്നെയായിരുന്നു.
മറുപടി ബാറ്റിംഗ് ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന് മോശം പവർ പ്ലേ തിരിച്ചടിയായി. മത്സരത്തിൽ 32 റൺസ് തോൽവി ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിനെതിരെ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മത്സരത്തിൽ ധോണി ബാറ്റിംഗ് ഇറങ്ങാഞ്ഞത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇതിനിടയിൽ ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ള ആളുകൾ സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്.
രാജസ്ഥാന് നിർണായകമായത് ജോസ് ബട്ലർ ജെയസ്വാൾ പാർട്ണർഷിപ്പ് ആണ്. മത്സരത്തിൽ 77 റൺസാണ് ജെയ്സ്വാൾ നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 17 റൺസ് മാത്രം നേടിയപ്പോൾ ബട്ലർ, പടിക്കൽ എന്നിവർ 27ഉം ദ്രുവ് ജൂവൽ 34 റൺസും സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശിവം ദുബെ 52ഉം ഋതുരാജ് 47ഉം റൺസ് സ്വന്തമാക്കിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
ഇതിനിടയിൽ അരങ്ങേറിയ മറ്റൊരു രസകരമായ സംഭവം എന്താണ് എന്നാൽ ധോണി ഗ്രൗണ്ടിൽ ചൂടായതാണ്. പതിരാണ ധോണിയുടെ ത്രോ തടഞ്ഞത് ആണ് ധോണിയെ ചൊടിപ്പിച്ചത്. പതിരാണ അത് ഒരു പക്ഷേ വിട്ടിരുന്നുവെങ്കിൽ റൺഔട്ട് ആകേണ്ട അവസരം ഉണ്ടായിരുന്നു. ബോളിന് മുന്നിൽ നിന്ന പതിരാണ അത് തടുത്തു നിർത്തി. ധോണി ഗ്രൗണ്ടിൽ ചൂടാവുന്ന അപൂർവ്വം നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ വീഡിയോ ദൃശ്യം കാണാം.