കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലക്നൗ അനായാസം പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആയിരുന്നു കഴിഞ്ഞദിവസം ലക്നൗ പഞ്ചാബിനെതിരെ അടിച്ചുകൂട്ടിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 257 റൺസ് പഞ്ചാബിനെതിരെ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ഇന്നിങ്സ് 201ഇൽ അവസാനിച്ചു.
ലക്നൗ ഇന്നിംഗ്സിൽ ഒട്ടുമിക്ക എല്ലാ ബാറ്റ്സ്മാൻമാറും തിളങ്ങി. മാർനസ് സ്റ്റോയിനിസ് 40 പന്തിൽ 72ഉം കൈൽ മയെര്സ് 24 പന്തിൽ 54 ഉം റൺസ് നേടിയപ്പോൾ പൂരാൻ 45ഉം ബഥോണി 43ഉം റൺസ് നേടി. ക്യാപ്റ്റൻ കെ എൽ രാഹുൽ 12 റൺസ് മാത്രം സ്വന്തമാക്കി. രാഹുൽ വേഗത്തിൽ ഔട്ട് ആയതുകൊണ്ടാണ് ലക്‌നൗൻസ് സ്കോർ പടുത്തുയർത്തിയത് എന്നുള്ള രീതിയിൽ ട്രോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്ടമായി. പക്ഷേ പഞ്ചാബിനായി അഥർവ്വ തൈടെ 66 റൺസ് നേടിയത് പഞ്ചാബ് സ്കോർ 200 നു മുകളിലെത്തിച്ചു. പക്ഷേ തുടക്കം പാളിയത് പഞ്ചാബിന് തിരിച്ചടിയായി. മത്സരത്തിൽ ഒരുതരത്തിലും ലക്നൗ ഉയർത്തിയ കൂറ്റൻ സ്കോർ പഞ്ചാബ് ചെയ്സ് ചെയ്യുമെന്ന് തോന്നിച്ചില്ല. പരിക്കിന് ശേഷം ഈ മത്സരത്തിൽ ക്യാപ്റ്റനായി തിരിച്ചെത്തിയ ശിഖർ ധവാൻ വെറും ഒരു റൺസ് മാത്രം സ്വന്തമാക്കി.
മത്സരത്തിൽ ലക്‌നൗ ബാറ്റ് ചെയ്യുമ്പോൾ അരങ്ങേറിയ രസകരമായ സംഭവം എന്താണ് എന്നാൽ ലിവിങ്സ്റ്റുണും ആയുഷ് ബഥോണിയും തമ്മിൽ കൊമ്പ് കോർത്തതാണ്. ബഥോണി ബാറ്റ് ചെയ്യുമ്പോൾ ലിവിങ്സ്റ്റൺ ആക്ഷൻ എടുത്ത് ബൗൾ ചെയ്യാൻ ഓങ്ങിയെങ്കിലും ബൗൾ ചെയ്യാതെ പറ്റിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ബഥോണി ബാറ്റ് ചെയ്യാനായി ഓങ്ങിയെങ്കിലും ബാറ്റ് ചെയ്യാതെ പിൻവാങ്ങി. ഇത് ശിഖർ ധവാൻ ഉൾപ്പെടെയുള്ള ആളുകളിൽ ചിരി പടർത്തിയ നിമിഷമായി മാറി. മത്സരത്തിനിടെ നടന്ന രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.