Categories
Uncategorized

ദേ ചിരിക്കുന്നു ! അടയാള പെടുത്തക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം; വീഡിയോ കാണാം

ഇന്നലെ മൊഹാലിയിൽ നടന്ന ഹൈസ്കോറിങ്‌ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിംഗ്സിനെ 56 റൺസിന് കീഴടക്കിയിരുന്നു. ഇരു ടീമുകളും 200 പിന്നിട്ട മത്സരത്തിലാകെ പിറന്നത് 458 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ കൂടിയാണ്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് പൊരുതിനോക്കിയെങ്കിലും 19.5 ഓവറിൽ 201 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ആദ്യ ബാറ്റിങ്ങിൽ 12 റൺസെടുത്ത നായകൻ രാഹുൽ ഒഴികെയുള്ളവരേല്ലാം, ലഖ്നൗവിനായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു. 24 പന്തുവീതം നേരിട്ട മയേർസ് 54 റൺസും ബഡോണി 43 റൺസും എടുത്തു മികച്ച അടിത്തറ പാകി. പിന്നീടെത്തിയ സ്റ്റോയിനിസും പൂരനും അതേ ശൈലിയിൽ തകർത്തടിച്ചതോടെ അവർ വൻ സ്കോറിലേക്ക് നീങ്ങി. പൂരൻ 19 പന്തിൽ 45 റൺസ് എടുത്തപ്പോൾ 40 പന്തിൽ 72 റൺസടിച്ച സ്റ്റോയിനിസ് കളിയിലെ താരവുമായി.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് ഓപ്പണർമാരായ നായകൻ ധവാന്റെയും പ്രഭ്സിമ്രന്റെയും വിക്കറ്റ് തുടക്കത്തിൽതന്നെ നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അഥർവ ടൈദേയും സിക്കന്ധർ റാസയും 78 റൺസ് കൂട്ടുകെട്ടിലൂടെ അവർക്ക് ചെറിയൊരു പ്രതീക്ഷ നൽകി. റാസ 36 റൺസും ടൈദേ 66 റൺസും എടുത്തു പുറത്തായി. പിന്നീടെത്തിയ ഓൾറൗണ്ടർമാരായ ലിവിങ്സ്റ്റൺ(14 പന്തിൽ 23), സാം കറൻ(11 പന്തിൽ 21), വിക്കറ്റ് കീപ്പർ ജിതേഷ് ശർമ(10 പന്തിൽ 24), എന്നിവരൊക്കെ ചെറിയ വെടിക്കെട്ട് ഇന്നിങ്സുകൾ കളിച്ചെങ്കിലും വിജയിക്കാൻ അത് മതിയായിരുന്നില്ല. പേസർമാരായ യാഷ് താക്കൂർ 4 വിക്കറ്റും നവീൻ ഉൾ ഹഖ് 3 വിക്കറ്റും വീഴ്ത്തി.

മത്സരശേഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം തരംഗമായിരിക്കുന്നത് ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറിന്റെ അപ്പോഴത്തെ മുഖഭാവങ്ങളാണ്. അതിന് കാരണമുണ്ട്, എപ്പോഴും ഡഗ്ഔട്ടിൽ യാതൊരു കുലുക്കവുമില്ലാതെ വളരെ ഗൗരവഭാവത്തിൽ ഇരിക്കാറുള്ളതാണ് അദ്ദേഹം. എപ്പോഴും ചുണ്ടും കൂട്ടിപ്പിടിച്ച് ഇരിക്കാറുള്ള ഗംഭീർ, ഒന്നു പുഞ്ചിരിക്കുന്ന നിമിഷംതന്നെ വളരെ അപൂർവമാണ്. പക്ഷേ ഇന്നലെ ലഖ്നൗ ബോളിങ്ങിന്റെ അവസാന ഓവറുകളിൽ അവർ വിജയമുറപ്പിച്ചെന്ന് മനസിലായതോടെ, വളരെ കൂളായി സഹപരിശീലകരുമായി പുഞ്ചിരിയോടെ തമാശകൾ പറഞ്ഞിരിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *