ഐപിഎൽ മത്സരങ്ങൾ ഓരോ ദിവസവും ആവേശം നിറച്ച് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ലക്നൗ പഞ്ചാബ് മത്സരത്തിൽ സ്കോർ ചെയ്യപ്പെട്ടത് 460 നു അടുത്ത് റൺസ് ആണ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ പഞ്ചാബിന് വിജയലക്ഷ്യമായി മുന്നിൽ ഉയർത്തിയത് ആവട്ടെ 258 എന്ന കൂറ്റൻ വിജയലക്ഷ്യവും. വിജയലക്ഷം പിന്തുടർന്ന പഞ്ചാബ് ഇന്നിംഗ് 201 ൽ അവസാനിച്ചു. ടോസ് നേടിയ പഞ്ചാബ് ലക്നൗവിനെ ബാറ്റിങ്ങിന് അയച്ച തീരുമാനം പലയാളുകളും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യുന്നുണ്ട്.
ഒരുപക്ഷേ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു എന്നും പല ആളുകളും അഭിപ്രായപ്പെടുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ രാഹുൽ ആദ്യാവസാനം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ ലക്നൗ സ്കോർ എത്ര അധികമാകുമായിരുന്നില്ല എന്നാണ് പലയാളുകളും സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യുന്നത്. ഇതിന് പ്രധാനമായും കാരണമായി പറയുന്നത് ഈ ഐപിഎല്ലിലെ രാഹുലിന്റെ മെല്ലെ പോക്കാണ്. രാഹുൽ കഴിഞ്ഞ മത്സരത്തിൽ നേടിയത് 12 റൺസ് മാത്രമാണ്.
മത്സരത്തിൽ ലക്നൗവിനായി മാർകസ് സ്റ്റോയിനിസ് 72 റൺസ് ആണ് അടിച്ചുകൂട്ടിയത്. ഓപ്പണർ ആയി ഇറങ്ങിയ കൈൽ മയെര്സ് ആവട്ടെ 24 പന്തിൽ 54 റൺസ് അടിച്ചു കൂട്ടിയത് മത്സരത്തിന്റെ ഗതിയിൽ ഏറെ നിർണായകമായി. ഇവർക്ക് പുറമേ നിക്കോളാസ് പൂരാനും ആയുഷ് ബാഡോണിയും റൺസ് കണ്ടെത്തി. എല്ലാവരും തകർത്ത് അടിച്ചതോടെയാണ് ലക്നൗ ടോട്ടൽ 250 ന് മുകളിൽ ചെന്ന് അവസാനിച്ചത്. രാഹുൽ ചാഹർ ഒഴികെ എല്ലാ ബോളർമാരും അടിവാങ്ങി. റബാഡയും അർഷ്ദീപും നാല് ഓവറിൽ 50 നു മുകളിൽ റൺസ് ആണ് ലക്നൗ ബാറ്റ്സ്മാൻമാറിൽ നിന്നും വാങ്ങിക്കൂട്ടിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ആദിത്യ ടൈടെയും സിക്കന്ദർ റസായും തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബ് ബാറ്റിംഗ് 201ഇൽ അവസാനിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച ചെയ്യുന്നത് ലിവിങ്സ്റ്റൺ പാഴാക്കിയ സ്റ്റോയിനിസിന്റെ ക്യാച്ചാണ്. രാഹുൽ ചാഹർ എറിഞ്ഞ പന്തൽ സ്റ്റോയിനസ് ഉയർത്തിയടിച്ചു. ലിവിങ്സ്റ്റൺ ക്യാച്ച് എടുത്ത് എല്ലാവരും ആഘോഷിക്കാൻ തുടങ്ങിയപ്പോഴാണ് ലിവിങ്സ്റ്റണിന്റെ കാൽ ബൗണ്ടറി റോപ്പിൽ തട്ടിയതായി കണ്ടത്. അമ്പയർ ഇത് സിക്സ് വിധിക്കുകയും ചെയ്തു. മത്സര ഗതി തന്നെ മാറ്റിയ ഈ നിമിഷത്തിന്റെ വീഡിയോ ദൃശ്യം കാണാം.