Categories
Uncategorized

ലക്നൗവിന് RCB യുടെ റെക്കോർഡ് തകർക്കാൻ ഉള്ള അവസരം നഷ്ടമായത് ഇവിടെ വെച്ചാണ് ; വീഡിയോ കാണാം

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന ഇന്നലെത്തെ ഹൈസ്കോറിങ്ങ് പോരാട്ടത്തിൽ പഞ്ചാബിനെതിരെ ലഖ്നൗ 56 റൺസിന്റെ വിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. കളിയിലെ താരമായ മാർക്കസ് സ്റ്റോയിനിസ് 40 പന്തിൽ 72 റൺസോടെ ടോപ് സ്കോററായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണർ കൈൽ മെയേഴ്സ്‌ 54 റൺസും, ബഡോനി 43 റൺസും, പുരൻ 45 റൺസും എടുത്തു.

മറുപടി ബാറ്റിങ്ങിൽ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ് 19.5 ഓവറിൽ 201 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. 36 പന്തിൽ 66 റൺസെടുത്ത അഥർവ തൈദേ ടോപ് സ്കോററായപ്പോൾ, സിക്കന്ദർ റാസ, ലിവിങ്സ്റ്റൺ, സാം കറൻ, ജിതേഷ് ശർമ എന്നിവരും ചെറിയ സംഭാവനകൾ നൽകിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. ലഖ്നൗ നിരയിൽ നാല് വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖും തിളങ്ങി.

മത്സരത്തിൽ 257 റൺസ് എടുത്ത ലഖ്നൗ, 2013 സീസണിൽ ബംഗളൂരു നേടിയ 263 റൺസിന്റെ റെക്കോർഡ് തകർക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. അതിന് പ്രധാന കാരണമായി ആരാധകർ പറയുന്നത്, നായകൻ കെ എൽ രാഹുലിന്റെ വിക്കറ്റ് കുറച്ചുകൂടി നേരത്തെ വീഴ്ത്തിയിരുന്നെങ്കിൽ എന്നാണ്. അരങ്ങേറ്റമത്സരം കളിക്കുന്ന പേസർ ഗുർണൂർ ബ്രാർ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ രാഹുൽ നൽകിയ ക്യാച്ച് അഥർവ തൈഡെ വിട്ടുകളഞ്ഞിരുന്നു. പിന്നീട് 9 പന്തുകൾ നേരിട്ട രാഹുൽ വെറും 12 റൺസ് മാത്രം എടുത്താണ് പുറത്തായത്. ആദ്യ ഓവറിലെ അവസാന നാല് പന്തുകളും ഡോട്ട് ബോൾ ആക്കിയിരുന്നു. രാഹുൽ വെറുതെ നഷ്ടമാക്കിയ പന്തുകൾകൂടി ഉണ്ടായിരുന്നെങ്കിൽ അവർ അനായാസം 263 റൺസ് മറികടക്കുമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *